'നോ' പറയാൻ പേടി, ​'ഗുഡ് ​ഗേൾ സിൻഡ്രോം' ആരോ​ഗ്യത്തെ ബാധിക്കുന്നതെങ്ങനെ

താല്‍പര്യമില്ലാത്ത സാഹചര്യങ്ങളോട് 'നോ' പറയുക എന്നത് പലപ്പോഴും അസാധ്യമായിക്കും.
Mental Health
Mental HealthMeta AI Image
Updated on
1 min read

'അടക്കം, ഒതുക്കം, വിനയം' എന്ന മൂന്ന് തൂണുകളെ ചുറ്റിപ്പറ്റിയാണ് പലപ്പോഴും പെണ്‍കുട്ടികളുടെ വളര്‍ച്ച. മറ്റുള്ളവരില്‍ നിന്ന് നല്ല കുട്ടിയെന്ന സര്‍ട്ടിഫിക്കെറ്റ് കിട്ടുന്നതിന് അവര്‍ക്ക് പല സമ്മര്‍ദങ്ങളോടും പൊരുത്തപ്പെടേണ്ടതായി വരാം. അതുകൊണ്ട് തന്നെ താല്‍പര്യമില്ലാത്ത സാഹചര്യങ്ങളോട് 'നോ' പറയുക എന്നത് പലപ്പോഴും അസാധ്യമായിക്കും.

'ഗുഡ് ഗേള്‍ സിന്‍ഡ്രോം' എന്നാണ് ഈ അവസ്ഥയെ അറിയപ്പെടുന്നത്. ഇത്തരം സോഷ്യല്‍ കണ്ടീഷനിങ് മാനസികമായി മാത്രമല്ല, ശാരീരികമായും ഈ സമ്മര്‍ദം ബാധിക്കാം.

വിട്ടുമാറാത്ത സമ്മർദം

നോ പറയാനും അതിരുകൾ നിശ്ചയിക്കുന്നതും സുരക്ഷിതമല്ലെന്ന തോന്നൽ നിങ്ങളുടെ നാഡീവ്യൂഹത്തെ കൂടുതൽ ജാഗ്രതയിലാക്കും. ഇത് സമ്മർദത്തിലേക്കും സ്ട്രെസ് ഹോർമോൺ ആയ കോർട്ടിസോളിൻ്റെ അളവു കൂടുന്നതിലേക്കും നയിക്കുന്നു. കാലക്രമേണ, ഉറക്കം, ഊർജ്ജം, ഭാര നിയന്ത്രണം എന്നിവയെ തടസ്സപ്പെടുത്തുന്നു.

തൈറോയ്ഡ് അസന്തുലിതാവസ്ഥ

ദേഷ്യവും സങ്കടവുമൊക്കെ അടിച്ചമർത്തുമ്പോൾ തൊണ്ടയ്ക്ക് ചുറ്റും ഒരു അസ്വസ്ഥത ഉണ്ടാക്കാറില്ലേ? ഇത് തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവർത്തനങ്ങളെ തടസപ്പെടുത്താമെന്ന് നാഷണൽ ലൈബ്രറി ഓഫ് മെഡിസിനിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.

ദഹനക്കേട്

സമ്മർദവും കുടലിൻ്റെ ആരോഗ്യവും തമ്മിൽ വളരെ അധികം ബന്ധപ്പെട്ടിരിക്കുന്നു. ഇത് ദഹനക്കേട്, വയറുവേദന, അസ്വസ്ഥത തുടങ്ങിയ ദഹനപ്രശ്നങ്ങൾക്ക് കാരണമാകാം. സമ്മർദത്തിലാകുമ്പോൾ ശരീരം ദഹന പ്രവർത്തനങ്ങളെ മന്ദഗതിയിലാക്കുകയോ നിർത്തിവെയ്ക്കുകയോ ചെയ്യാം. പകരം അടിയന്തരം ഘട്ടങ്ങൾ നേടിടാനായി ഊർജ്ജത്തെ ഉപയോഗിക്കുന്നു.

Mental Health
മനസമാധാനം കളയാതെ ഇക്കൂട്ടരെ എങ്ങനെ കൈകാര്യം ചെയ്യാം?

ഹോർമോൺ അസന്തുലിതാവസ്ഥ

എപ്പോഴും സമ്മർദങ്ങൾക്ക് വഴങ്ങി നല്ലവളായി തുടരുന്നതിന് ധാരാളം ഊർജ്ജം ആവശ്യമാണ്. ഇത് ശരീരത്തിലെ കേടുപാടുകൾ സുഖപ്പെടുത്തുന്നതിനും പുനഃസ്ഥാപിക്കുന്നതിനും ഊർജ്ജമില്ലാതാക്കുന്നു. ഇത് ഹോർമോൺ വ്യതിയാനങ്ങൾക്കും ക്ഷീണത്തിനും വഴിയൊരുക്കുന്നു.

Mental Health
പ്രായമായവരിലുണ്ടാകുന്ന വിഷാദം, എങ്ങനെ തിരിച്ചറിയാം

ഉത്കണ്ഠയും വൈകാരിക ക്ഷീണവും

എല്ലായ്‌പ്പോഴും നല്ലവരായിരിക്കുന്നതിൽ വിശ്രമത്തിനോ ആധികാരികതയ്‌ക്കോ ഇടമില്ല. മാത്രമല്ല ഉത്കണ്ഠയും വർധിക്കുന്നു. വൈകാരിക ക്ഷീണം സ്ഥിരമായി സംഭവിക്കുന്നു. പുറമേ നിങ്ങൾ ശാന്തരായി കാണപ്പെടുമെങ്കിലും ഉള്ളിൽ ക്ഷീണിതരായി അനുഭവപ്പെടും.

Summary

How Good Girl syndrome affects women's health

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com