പ്രതീകാത്മക ചിത്രം 
Health

മരിക്കാൻ തോന്നുന്നത് കൂടുതൽ ഡിസംബറിൽ; പുലർച്ചെ നാല് മണിക്കും ആറിനും ഇടയിലുള്ള സമയമാണ് ഏറ്റവും നിർണായകം

ശൈത്യകാലത്താണ് ആത്മഹത്യാ പ്രവണത കൂടുതലെന്നാണ് പലരും കരുതിയിരുന്നത്. എന്നാൽ, ​വസന്തകാലത്തും വേനൽക്കാലത്തിന്റെ തുടക്കത്തിലുമാണ് ഇത് കൂടുതലെന്ന കണ്ടെത്തൽ ഗവേഷകരെപ്പോലും അമ്പരപ്പിച്ചു

സമകാലിക മലയാളം ഡെസ്ക്

ജീവനൊടുക്കാൻ ശ്രമിക്കുക എന്നത് ഏറ്റവും കഠിനമായ മാനസികാവസ്ഥയാണ്. സമ്മർദ്ദവും വിഷാദവും മുതൽ നിർവ്വചിക്കാനാവാത്ത പല കാരണങ്ങളാണ് ഈ ചിന്തയ്ക്ക് ബലം കൊടുക്കുന്നത്. ഇ‌ത്തരം പ്രവണതകളുള്ള ആളുകളെ പരമാവധി അതിൽ നിന്ന് പിന്തിരിപ്പിക്കാൻ ശ്രമിക്കുന്നവരും കൃത്യമായ ചികിത്സയിലേക്ക് അവരെ എത്തിക്കാൻ പ്രയത്നിക്കുന്നവരുമാണ് ചുറ്റുമുള്ള ‌ആളുകൾ. ഇപ്പോഴിതാ ആത്മഹത്യാ ചിന്തകൾ ഉണ്ടാകാൻ ഏറ്റവും സാധ്യതയുള്ള മാസം ഡിസംബർ ആണെന്ന് കണ്ടെത്തിയിരിക്കുകയാണ് ​ഗവേഷകർ. 

ആത്മഹത്യാ ചിന്തകൾ രൂക്ഷമാകുന്ന മാസം ഡിസംബർ ആണെന്നും പുലർച്ചെ 4 മുതൽ 6 വരെയുള്ള സമയമാണ് ഇത് ഏറ്റവും മൂർധന്യത്തിലെത്തുന്നതെന്നും ​ഗവേഷകർ കണ്ടെത്തി. യുഎസ്, യുകെ, കാനഡ എന്നിവിടങ്ങളിലെ ആളുകളിൽ നടത്തിയ പഠനമാണ് ഈ കണ്ടെത്തലിലേക്ക് എത്തിയത്. ഇത്തരം ചിന്തകൾ കുറച്ച് മാസങ്ങൾ മുമ്പുമുതൽ തോന്നിത്തുടങ്ങും. വസന്തകാലത്തോ വേനൽക്കാലത്തിന്റെ തുടക്കത്തിലോ ആണ് ഇത് കൂടുതലായി അനുഭവപ്പെടുന്നത്. ആത്മഹത്യാ പ്രവണതകളിൽ കാലാനുസൃതമായി വരുന്ന മാറ്റങ്ങൾ പരിശോധിച്ചാണ് ഒരു വർഷം ഈ ചിന്ത ഏറ്റവും കൂടുതലായി അനുഭവപ്പെടുന്ന സമയം ഏതാണെന്ന് ​ഗവേഷണത്തിൽ കണ്ടെത്തിയത്.‌ 

ശൈത്യകാലത്താണ് ആത്മഹത്യാ പ്രവണത കൂടുതലെന്നാണ് പലരും കരുതിയിരുന്നത്. എന്നാൽ, ​വസന്തകാലത്തും വേനൽക്കാലത്തിന്റെ തുടക്കത്തിലുമാണ് ഇത് കൂടുതലെന്ന കണ്ടെത്തൽ ഗവേഷകരെപ്പോലും അമ്പരപ്പിക്കുന്നതായിരുന്നു. ആറ് വർഷത്തോളം പതിനായിരത്തിലധികം ആളുകളിൽ നിന്ന് ശേഖരിച്ച പ്രതികരണങ്ങൾ വിലയിരുത്തിയപ്പോൾ സ്വയം ഉപദ്രവിക്കാനുള്ള പ്രവണതയും മരിക്കാനുള്ള ചിന്തയും വർദ്ധിച്ചുവരുന്നതായി കണ്ടെത്തി. ആത്മഹത്യാശ്രമങ്ങൾ നടത്തിയവർ, ആത്മഹത്യ ചെയ്യണമെന്ന് ചിന്തിച്ചവർ അല്ലെങ്കിൽ മരണം സംഭവിക്കാത്ത സ്വയം മുറിവുകൾ ഏൽപ്പിച്ചവർ, സ്വയം ഉപദ്രവിക്കണമെന്നോ ആത്മഹത്യ ചെയ്യണമെന്നോ ചിന്തിച്ചിട്ടേ ഇല്ലാത്തവർ എന്നിങ്ങനെ മൂന്ന് വിഭാ​ഗങ്ങളിൽ ഉള്ളവരിലാണ് ​ഗവേഷണം നടത്തിയത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോയമ്പത്തൂര്‍ കൂട്ടബലാത്സംഗം: മൂന്നുപേര്‍ പിടിയില്‍, കീഴ്‌പ്പെടുത്തിയത് വെടിവെച്ചു വീഴ്ത്തി

കൊച്ചിയില്‍ പാര്‍ക്കിങ് ഇനി തലവേദനയാകില്ല; എല്ലാം വിരല്‍ത്തുമ്പില്‍, 'പാര്‍കൊച്ചി'

കുട്ടികളുടെ സിനിമയ്ക്കും ബാലതാരത്തിനും അര്‍ഹതയുള്ളവരില്ലെന്ന് പ്രകാശ് രാജ്; 'സ്ഥാനാര്‍ത്തി ശ്രീക്കുട്ടനെ' ഓര്‍മിപ്പിച്ച് സംവിധായകനും നടനും; പ്രതിഷേധം

യു എ ഇയിൽ ജോലി ചെയ്യുന്നവർക്ക് പ്രിയം 'നിർമ്മിത ബുദ്ധി'; മൈക്രോസോഫ്റ്റിന്റെ റിപ്പോർട്ട് പുറത്ത്

ഇന്ത്യൻ വിദ്യാർത്ഥികൾ കാനഡയ്ക്ക് ആവശ്യമില്ല?, വിസാ നിരോധനം തുടരുന്നു

SCROLL FOR NEXT