കുഞ്ഞുങ്ങളുടെ ചർമസംരക്ഷണം 
Health

'ആന്‍റിബാക്ടീരിയല്‍' എന്ന് കേട്ടല്‍ ചാടി വീഴരുത്, പൊന്നോമനകളുടെ ചര്‍മത്തിന് ഈ മൂന്ന് കാര്യങ്ങള്‍ ഒഴിവാക്കണം

കുഞ്ഞുങ്ങള്‍ക്ക് വേണ്ടി മൃദുവും സുഗന്ധദ്രവ്യങ്ങളില്ലാത്തതും ഡെര്‍മറ്റോളജിസ്റ്റ് അംഗീകരിച്ചതുമായ ഉല്‍പ്പന്നങ്ങള്‍ തിരിഞ്ഞെടുക്കുക.

സമകാലിക മലയാളം ഡെസ്ക്

പൊന്നോമനകള്‍ക്ക് വേണ്ടി രക്ഷിതാക്കള്‍ ഓരോ ഉല്‍പ്പന്നങ്ങളും വളരെ ശ്രദ്ധയോടെ തിരഞ്ഞുപിടിച്ചു വാങ്ങാറുണ്ട്. കുഞ്ഞുങ്ങളുടെ പരിപാലനത്തിനായി ഏറ്റവും മികച്ചത് ചെയ്യാനാണ് ഓരോ മാതാപിതാക്കളും ശ്രമിക്കാറ്, പ്രത്യേകിച്ച് ചര്‍മത്തിന്‍റെ കാര്യത്തില്‍. വളരെ മൃദുവായ ചര്‍മമാണ് കുഞ്ഞുങ്ങളുടെത്.

ആരോഗ്യകരമെന്ന് തോന്നുമെങ്കിലും ഉല്‍പ്പന്നങ്ങളുടെ പുറത്തെ ലേബല്‍ പോലെ എല്ലാം അവരുടെ ചര്‍മത്തിന് നല്ലതാകണമെന്നില്ല. ചില ചേരുവകള്‍ അവരുടെ ചര്‍മത്തില്‍ അസ്വസ്ഥത, അലര്‍ജി, ദീര്‍ഘകാല ആരോഗ്യപ്രശ്‌നങ്ങള്‍ എന്നിവ ഉണ്ടാക്കാം. കുഞ്ഞുങ്ങള്‍ക്ക് വേണ്ടി എപ്പോഴും മൃദുവും സുഗന്ധദ്രവ്യങ്ങളില്ലാത്തതും ഡെര്‍മറ്റോളജിസ്റ്റ് അംഗീകരിച്ചതുമായ ഉല്‍പ്പന്നങ്ങള്‍ തിരിഞ്ഞെടുക്കുക.

കുഞ്ഞുങ്ങളുടെ ചര്‍മത്തില്‍ ഒഴിവാക്കേണ്ട മൂന്ന് കാര്യങ്ങള്‍

ടാൽക്കം പൗഡർ

കുഞ്ഞുങ്ങളെ കുളിപ്പിച്ചു കണ്ണെഴുതി പൗഡറിടുന്ന ശീലം വളരെ സാധാരണമാണ്. എന്നാല്‍ ഇത് അവരുടെ ചര്‍മത്തിന് മാത്രമല്ല, ശ്വസന പ്രയാസങ്ങളും ഉണ്ടാക്കാം. ടാല്‍ക്കം പൗഡറില്‍ കുഞ്ഞുങ്ങള്‍ക്ക് പെട്ടെന്ന് ശ്വസിക്കാന്‍ കഴിയുന്ന ചെറിയ കണികകള്‍ അടങ്ങിയിട്ടുണ്ട്. പൗഡര്‍ മുഖത്ത് വലിയ അളവില്‍ പുരട്ടുമ്പോള്‍ ഈ കണികകള്‍ ശ്വാസകോശത്തില്‍ എത്തുകയും ദീര്‍ഘകാല ശ്വസന ബുദ്ധിമുട്ടുകള്‍ ഉണ്ടാവുകയും ചെയ്യുന്നു.

ആന്റിബാക്ടീരിയൽ സോപ്പുകൾ

ആന്‍റിബാക്ടീരിയല്‍ എന്ന് കേള്‍ക്കുമ്പോള്‍ കുഞ്ഞുങ്ങള്‍ക്ക് നല്ലതാണെന്ന് തോന്നാമെങ്കിലും അതില്‍ വലിയ അപകടങ്ങള്‍ ഒളിഞ്ഞിരിപ്പുണ്ട്. ഇത്തരം സോപ്പുകള്‍ ചര്‍മത്തിലെ സ്വാഭാവിക സൂക്ഷ്മജീവികളെയും നശിപ്പിക്കുന്നു.

നമ്മുടെ ചർമത്തിൽ ദോഷകരമായ ബാക്ടീരിയകളെ നശിപ്പിക്കുന്ന നല്ല ബാക്ടീരിയകളുണ്ട്. ആൻറി ബാക്ടീരിയൽ ഉൽപ്പന്നങ്ങൾ അമിതമായി ഉപയോഗിക്കുന്നത് ഈ സന്തുലിതാവസ്ഥയെ തകിടം മറിക്കും. ഇത് വരൾച്ച, പ്രകോപനം, അണുബാധകൾക്കുള്ള സാധ്യത എന്നിവ വർധിപ്പിക്കും.

പെര്‍ഫ്യൂം അല്ലെങ്കില്‍ സുഗന്ധദ്രവ്യങ്ങള്‍

സിന്തറ്റിക് സുഗന്ധദ്രവ്യങ്ങൾ ഉൽപ്പന്നങ്ങളുടെ ഗന്ധം ആകർഷകമാക്കിയേക്കാം. എന്നാല്‍ കുഞ്ഞുങ്ങളില്‍ ഇത് അലര്‍ജി, കോണ്‍ടാക്റ്റ് ഡെര്‍മറ്റൈറ്റിസിനും കാരണമാകാം. സ്വാഭാവിക സുഗന്ധദ്രവ്യങ്ങൾ പോലും ചില സന്ദർഭങ്ങളിൽ സംവേദനക്ഷമതയ്ക്ക് കാരണമാകും. അതിനാല്‍ കുഞ്ഞുങ്ങളില്‍ ഇത്തരം ഉല്‍പ്പന്നങ്ങള്‍ ഒഴിവാക്കുന്നതാണ് നല്ലത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വമ്പൻ പ്രഖ്യാപനങ്ങൾ ഉണ്ടാകുമോ?, കേന്ദ്ര ബജറ്റ് ഇന്ന്, പ്രതീക്ഷയോടെ കേരളം

നാളെ മുതൽ ഒപിയും അധ്യാപനവും ബഹിഷ്കരിക്കും; സമരം കടുപ്പിച്ച് മെഡിക്കൽ കോളജ് ഡോക്ടർമാർ

ചാവേര്‍ ആക്രമണം, വെടിവെപ്പ്; പാകിസ്ഥാനില്‍ 120 ലധികം പേര്‍ കൊല്ലപ്പെട്ടു, ഏറ്റുമുട്ടല്‍ ഏഴോളം ഇടങ്ങളില്‍

കംബോഡിയ കേന്ദ്രീകരിച്ച് സൈബർ തട്ടിപ്പ്; ഡോക്ടറുടെ 38 ലക്ഷം തട്ടി; മൂന്ന് മലയാളികൾ അറസ്റ്റിൽ

പഞ്ചാബ് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി, നവ്ജ്യോത് കൗര്‍ സിദ്ധു പാര്‍ട്ടി വിട്ടു

SCROLL FOR NEXT