diabetes Pexels
Health

ചായ വിത്തൗട്ട് ആക്കിയിട്ടു മാത്രം കാര്യമില്ല, പ്രമേഹം കുറയാൻ 'കടി'യും നിയന്ത്രിക്കണം

ചായയ്ക്കൊപ്പം ചെറുകടികൾ കൂടിയാൽ ഈ നിയന്ത്രണം വെറുതെയാകും.

സമകാലിക മലയാളം ഡെസ്ക്

പ്രമേഹ നിയന്ത്രണത്തിന്റെ ഭാ​ഗമായി ഇപ്പോൾ മലയാളികളുടെ ഇടയിൽ വിത്തൗട്ട് ചായയുടെ എണ്ണം വല്ലാതെ കൂടിയിരിക്കുന്നു. എന്നാൽ കാപ്പിയും ചായയും മാത്രം വിത്തൗട്ട് ആക്കിയിട്ടു കാര്യമില്ല, ചായയ്ക്കൊപ്പം ചെറുകടികൾ കൂടിയാൽ ഈ നിയന്ത്രണം വെറുതെയാകും.

മധുരമില്ലാത്ത ചായയും അതിനൊപ്പം ചെറുകടികൾ കഴിക്കുകയും കൂടി ചെയ്താൽ അതിനൊപ്പം എത്തുന്ന ​ഗ്ലൂക്കോസ്, ഒഴിവാക്കിയ മധുരത്തെക്കാൾ കൂടുതലായിരിക്കും. അതുകൊണ്ട് ചെറുകടികൾ കഴിക്കുമ്പോൾ കരുതൽ വേണം.

ഒരു കപ്പ് പാൽ ചായ നിങ്ങൾ കുടിക്കുന്നുവെന്ന് കരുതുക. 50 മില്ലി പാലും രണ്ട് ടീസ്പൂണ്‍ പഞ്ചസാരയും ചേര്‍ന്നതാണ് ശരാരശരി ചായ. ഇങ്ങനെയുള്ള ഒരു ചായയില്‍ നിന്ന് ഏതാണ്ട് 75 കലോറി ഊര്‍ജം ലഭിക്കും. മധുരം ഒഴിവാക്കിയാല്‍ ഏതാണ്ട് 40-45 കലോറി. ഇതിനൊപ്പം സമൂസ, ബോണ്ട, പഫ്‌സ്, പഴംപൊരി പോലുള്ള ചെറുകടികളും കഴിക്കാറുണ്ടെങ്കിൽ, ഒരു പഴംപൊരിയില്‍ നിന്ന് ഏതാണ്ട് 180 കലോറിയും പരിപ്പുവടയില്‍ നിന്ന് ഏതാണ്ട് 150 കലോറിയും വരെ ഊര്‍ജമാണ് ലഭിക്കുന്നത്. ദിവസം കുറഞ്ഞത് രണ്ടു ചായയെങ്കിലും കുടിക്കുമ്പോള്‍ ശരീരത്തിലെത്തുന്ന കലോറി എത്രയെന്ന് ആലോചിച്ചുനോക്കൂ.

കൊഴുപ്പ് അമിതമായി അടങ്ങിയ ഭക്ഷണം പ്രമേഹരോഗിയുടെ രക്തത്തിലെ ഗ്ലൂക്കോസ് നില താറുമാറാക്കും. അതോടൊപ്പം ഇന്‍സുലിന്‍ പ്രതിരോധശേഷി കുറയ്ക്കുകയും രക്തത്തിലെ കൊളസ്‌ട്രോള്‍ നില കൂടാന്‍ കാരണമാവുകയും ചെയ്യും. അതിനാല്‍ പ്രമേഹം തടയുകയാണ് ലക്ഷ്യമെങ്കില്‍ വിത്തൗട്ട് ചായയ്ക്കൊപ്പം ചെറുകടികൾ കഴിക്കുന്നത് ഒഴിവാക്കണം. ശരീരഭാരം നിയന്ത്രിച്ച്, കൃത്യമായ വ്യായാമം ചെയ്ത് രക്തത്തിലെ പഞ്ചസാരയുടെ നില നിയന്ത്രണത്തിലാക്കി ജീവിതം ഹെല്‍ത്തിയാക്കാം.

Diabetes: Sugarless tea and snacks

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളം ഇന്ത്യയിലെ ആദ്യ അതിദാരിദ്ര്യമുക്ത സംസ്ഥാനം; നിയമസഭയില്‍ പ്രഖ്യാപിച്ച് മുഖ്യമന്ത്രി

'ഒരു വ്യക്തിയെ മാത്രം കുറ്റപ്പെടുത്താനാകില്ല, നമുക്ക് എല്ലാവർക്കും അതിൽ പങ്കുണ്ട്'; കരൂർ ദുരന്തത്തിൽ അജിത്

300 കിലോ ഭാരം വഹിക്കാന്‍ ശേഷി, 500 കിലോമീറ്റര്‍ ദൂരപരിധി; ചരക്ക് ഡ്രോണുകള്‍ വികസിപ്പിക്കാന്‍ വ്യോമസേന

ആധാര്‍ വീട്ടിലിരുന്നു പുതുക്കാം, പുതിയ ചട്ടം ഇന്നു മുതല്‍, അറിയേണ്ടതെല്ലാം

ഓപ്പറേഷന്‍ സൈ ഹണ്ട്: അമ്മയുടെ അക്കൗണ്ട് ദുരുപയോഗം ചെയ്തത് മകന്‍, അക്കൗണ്ടിലെത്തിയത് കോടികള്‍

SCROLL FOR NEXT