ആബ്സും കോറും ഒന്നല്ല, രണ്ട് (Difference Between Abs And Core) പ്രതീകാത്മക ചിത്രം
Health

സിക്സ് പാക്കിന് വേണ്ടി ബലം പിടിക്കേണ്ട; ആബ്സും കോറും ഒന്നല്ല, രണ്ട്

റെക്ടസ് അബ്ഡോമിനസിനെ ശക്തിപ്പെടുത്തുന്നതിനാണ് ആബ്സ് ട്രെയിനിങ് പ്രധാനമായും ചെയ്യുന്നത്

സമകാലിക മലയാളം ഡെസ്ക്

ബ്സ് ട്രെയിനിങ്ങും കോര്‍ സ്ട്രെങ്ത്തനിങ്ങും ഒന്നാണെന്ന് വിശ്വസിക്കുന്ന നിരവധി ആളുകളുണ്ട്. രണ്ടും ഓരേ ശരീരഭാഗത്തെ സൂചിപ്പിക്കുന്നുവെന്ന് തോന്നിയാലും ഇവ രണ്ട് വ്യത്യസ്തമാണ് (Difference Between Abs And Core). സിക്സ് പാക്ക് അല്ലെങ്കില്‍ ഫ്ലാറ്റ് മസിലുമായി ബന്ധപ്പെട്ട്, അതായത് ഏസ്‌തെറ്റിക് സ്ട്രക്ചര്‍ ഉണ്ടാക്കുന്ന മസിലുകളാണ് ആബ്‌സ്. വയറിന്റെ മുന്‍വശത്തും വശങ്ങളിലും പ്രവര്‍ത്തിക്കുന്ന പേശികളാണിവ. എന്നാല്‍ കോര്‍ നട്ടെല്ല്, പെല്‍വിക് തുടങ്ങിയ ഇടങ്ങളിലെ 20 പേശികള്‍ ഉള്‍പ്പെടുന്ന ഒരു ഗ്രൂപ്പ് ആണ്.

റെക്ടസ് അബ്ഡോമിനസിനെ ശക്തിപ്പെടുത്തുന്നതിനാണ് ആബ്സ് ട്രെയിനിങ് പ്രധാനമായും ചെയ്യുന്നത്. അവയാണ് ക്ലാസിക് സിക്സ് പായ്ക്ക് പേശികള്‍. ഇത് വയറിന് മുൻവശത്താണ് സ്ഥിതി ചെയ്യുന്നത്. ഇത് ഫിറ്റ്നസിന്റെ ഒരു സൂചനയാണെന്ന് കരുതാമെങ്കിലും പ്രവർത്തനപരമായ ശക്തിയെ അർത്ഥമാക്കുന്നില്ലെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. ശരീരത്തെ മുകളിലേക്കും താഴെയും ചലിപ്പിക്കുക എന്നതാണ് റെക്ടസ് അബ്ഡോമിനസ് മസിലുകളുടെ കടമ. ഉദ്ദാഹരണത്തിന്, കിടക്കയില്‍ നിന്ന് എഴുന്നേല്‍ക്കുക അല്ലെങ്കില്‍ കസേരയില്‍ ഇരിക്കുക എന്നിങ്ങനെ.

റിവേഴ്സ് ക്രഞ്ച്, സിറ്റ്-അപ്പ്, ലെഗ് റെയ്‌സുകൾ തുടങ്ങിയ വ്യായാമങ്ങളാണ് റെക്ടസ് അബ്ഡോമിനിസിനെ ശക്തിപ്പെടുന്നതുന്ന വ്യായാമങ്ങൾ. മറ്റ് പേശികള്‍ ഉള്‍പ്പെടുന്നുവെങ്കിലും വയറിലെ പേശികളാണ് ഇത്തരം വ്യായാമങ്ങളില്‍ കൂടുതലും പ്രവര്‍ത്തിക്കുന്നത്.

കോര്‍ മസിലുകള്‍

കോര്‍ പരിശീലനം ഡീപ് സ്റ്റെബിലൈസറുകൾ മുതൽ ഒബ്ലിക്‌സ്, ലോവർ ബാക്ക് വരെയുള്ള ശരീരത്തിന്‍റെ മുഴുവൻ മധ്യഭാഗത്തെയും സന്തുലിതമായ രീതിയിൽ പ്രവർത്തിക്കുന്നു. കോര്‍ ഒരു പേശിയല്ല, സ്റ്റെബിലൈസറുകളുടെ ഒരു വലിയ കൂട്ടമാണ്. അവ ഒരു കോർസെറ്റ് അല്ലെങ്കിൽ ബെൽറ്റ് പോലെ ശരീരത്തിന്‍റെ മധ്യഭാഗത്തെ ചുറ്റിനില്‍ക്കുന്നു.

റെക്ടസ് ആൻഡ് ട്രാൻസ്വേർസസ് അബ്ഡോമിനിസ്, ഗ്ലൂറ്റിയസ് മാക്സിമസ്, മീഡിയസ്, മിനിമസ്, മൾട്ടിഫിഡസ്, പുറം, ലാറ്റ്സ്, ഇടുപ്പ് തുടങ്ങിയ ഇടയങ്ങിലെ 20 പേശികള്‍ കോര്‍ എന്ന ഭാഗത്ത് ഉള്‍പ്പെടുന്നു. ശരീരത്തിന്‍റെ മധ്യഭാഗം ശക്തിപ്പെടുന്നതിനും സൗന്ദര്യാത്മക ആവശ്യങ്ങള്‍ക്കും ആബ്സ് പരിശീലനം മികച്ചതാണ്. കോര്‍ സ്ട്രേങ്തനിങ്ങിനെ ഫങ്ഷനല്‍ ട്രെയിനിങ് എന്നും വിളിക്കുന്നു. ഇത് നട്ടെല്ലിന്‍റെ ആരോഗ്യത്തിന് നിര്‍ണായകമാണ്. നട്ടെല്ലിന് പരിക്കുകള്‍ ഉണ്ടാകുന്നത് കുറയ്ക്കാന്‍ കോര്‍ പരിശീലനം ആവശ്യമാണ്.

ആരോഗ്യകരമായ കോർ

  • മികച്ച പോസ്ചര്‍, ഏകോപനം, സ്ഥിരത, സന്തുലിതാവസ്ഥ

  • മെച്ചപ്പെട്ട ശരീര നിയന്ത്രണം

  • ഊർജ്ജ ഉൽപ്പാദനം

  • വ്യായാമം ചെയ്യുമ്പോഴോ ദൈനംദിന ജീവിതത്തിലോ പരിക്കേൽക്കാനുള്ള സാധ്യത കുറയുന്നു

  • ശരീരിക പ്രകടന മികവു

  • മെച്ചപ്പെട്ട ശ്വസനം

  • മികച്ച ദഹനം

  • നട്ടെല്ല്, നടുവേദന എന്നിവയ്ക്കുള്ള സാധ്യത കുറയുന്നു.

പെർഫെക്റ്റ് ബെല്ലി എന്നാല്‍ കോർ ബലം എന്നാണോ?

അങ്ങനെ ആവണമെന്ന് നിര്‍ബന്ധമില്ലെന്ന് വിദഗ്ധര്‍ വ്യക്തമാക്കുന്നു. ബുദ്ധിപൂർവ്വം സ്ട്രെങ്ത് ട്രെയിനിംഗ് നടത്തുന്ന, താരതമ്യേന തടിച്ച ഒരാൾക്ക് പോലും, സിക്സ് പായ്ക്ക് ഉള്ള ഒരു ബോഡി ബിൽഡറിനേക്കാൾ വളരെ ശക്തമായ കോർ ഉണ്ടായിരിക്കും.

കോർ വ്യായാമം ആബ്സ് ഉണ്ടാക്കുമോ

കൊഴുപ്പ് കുറയുന്നതനുസരിച്ച് ആബ്സ് ദൃശ്യമാകും. ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാന്‍ ഭക്ഷണക്രമത്തില്‍ ശ്രദ്ധിക്കുകയും കാര്‍ഡിയോ പരിശീലിക്കുകയും ചെയ്യണം. റെക്ടസ് അബ്ഡോമിനിസ് കോറിന്റെ ഭാഗമായതിനാൽ, കോര്‍ പരിശീലനം ചെയ്യുന്നതിലൂടെ റെക്ടസ് അബ്ഡോമിനിസ് ശക്തിപ്പെടും. എന്നാല്‍ സിക്സ് പാക്ക് ഉണ്ടാക്കുക എന്നല്ല, കോര്‍ ബലമുള്ളതാക്കുക എന്നതാണ് പ്രധാനമെന്നും വിദഗ്ധര്‍ പറയുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോയമ്പത്തൂര്‍ കൂട്ടബലാത്സംഗം: മൂന്നുപേര്‍ പിടിയില്‍, കീഴ്‌പ്പെടുത്തിയത് വെടിവെച്ചു വീഴ്ത്തി

കുട്ടികളുടെ സിനിമയ്ക്കും ബാലതാരത്തിനും അര്‍ഹതയുള്ളവരില്ലെന്ന് പ്രകാശ് രാജ്; 'സ്ഥാനാര്‍ത്തി ശ്രീക്കുട്ടനെ' ഓര്‍മിപ്പിച്ച് സംവിധായകനും നടനും; പ്രതിഷേധം

യു എ ഇയിൽ ജോലി ചെയ്യുന്നവർക്ക് പ്രിയം 'നിർമ്മിത ബുദ്ധി'; മൈക്രോസോഫ്റ്റിന്റെ റിപ്പോർട്ട് പുറത്ത്

ഇന്ത്യൻ വിദ്യാർത്ഥികൾ കാനഡയ്ക്ക് ആവശ്യമില്ല?, വിസാ നിരോധനം തുടരുന്നു

സ്വര്‍ണവില വീണ്ടും 90,000ല്‍ താഴെ; ഒറ്റയടിക്ക് കുറഞ്ഞത് 520 രൂപ

SCROLL FOR NEXT