കുട്ടികള്‍ ഒന്നു അടങ്ങിയിരിക്കാന്‍ ഫോണില്‍ കാര്‍ട്ടൂണ്‍ വെച്ചു കൊടുത്തു തുടങ്ങുന്ന ശീലം പിന്നീട് അവരിൽ ആസക്തിയായി വളരുന്നു. ഇത്തരം ഡിജിറ്റൽ ഉപകരണങ്ങളോടുള്ള അഡിക്ഷൻ കുട്ടികളിൽ ശാരീരിക-മാനസിക വൈകല്യങ്ങളിലേക്ക് നയിക്കുമെന്നും ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. കുട്ടികളുടെ വളർച്ച കാലഘട്ടം വളരെ പ്രധാനമാണ്. ഈ സമയത്താണ് കുട്ടികളിൽ ബുദ്ധിവികാസം പൂർണമാകുന്നത്.
അനിയന്ത്രിതമായ സ്‌ക്രീൻ സമയം കുട്ടികളുടെ മസ്തിഷ്കത്തിൽ മാറ്റങ്ങൾക്ക് കാരണമാകും. അവരുടെ ന്യൂറൽ ഡെവലപ്‌മെൻ്റ് മുരടിപ്പിക്കുകയും സ്‌ക്രീൻ ഡിപൻഡൻസി വർധിപ്പിക്കുകയും ചെയ്യുന്നു. സമീപകാലത്ത് പ്ലസ് വൺ ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ അമിത സ്ക്രീൻ ടൈം ഉപയോഗം അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളിൽ ബുദ്ധിവികസനത്തിന് കാലതാമസമുണ്ടാക്കുമെന്ന് കണ്ടെത്തി. ഇത് കുട്ടികളെ ന്യൂറോ ഡെവലപ്‌മെൻ്റൽ ഡിസോർഡറുകളിലേക്ക് നയിക്കുന്നു.
കൂടാതെ ഡിജിറ്റൽ ഉപകരണങ്ങളോടുള്ള ആസക്തി ശാരീരികമായി സജീവമാകുന്നതിൽ നിന്നും അകറ്റി നിർത്തുകയും ഇത് കുട്ടികളിൽ പൊണ്ണത്തടി വർധിക്കാനും കാരണമാകുന്നു. ഇത് കുട്ടിക്കാലത്തെ ഹൃദ്രോഗ സാധ്യത, ടൈപ്പ് 2 പ്രമേയം, ഉയര്‍ന്ന രക്തസമ്മര്‍ദം തുടങ്ങിയ പല വിധത്തിലുള്ള രോഗങ്ങളിലേക്ക് നയിക്കുന്നു. അമിത സ്ക്രീൻ ടൈം കൂടുന്നതു മൂലം നേത്ര സമ്പർക്കം പുലർത്തുന്നതിൽ ബുദ്ധിമുട്ടുണ്ടാകുന്ന കുട്ടികളിൽ ഓട്ടിസം സ്ഥീകരിക്കുന്നമുണ്ടെന്ന് ആരോഗ്യ വിദ്ഗർ ചൂണ്ടിക്കാട്ടി.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ബിഎംസി പബ്ലിക് ഹെൽത്തിൽ പ്രസിദ്ധീകരിച്ച മറ്റൊരു പഠനത്തിൽ, സ്‌ക്രീനിൽ കൂടുതൽ സമയം ചെലവഴിക്കുന്ന കുട്ടികൾക്ക് മയോപിയ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് കണ്ടെത്തി. ഇത് കണ്ണിൻ്റെ ആരോഗ്യത്തിന് ഹാനികരമാണ്. കാലക്രമേണ, മയോപിയ റെറ്റിന ഡിറ്റാച്ച്മെൻ്റ്, ഗ്ലോക്കോമ, മാക്യുലർ ഡീജനറേഷൻ തുടങ്ങിയ സങ്കീർണതകളിലേക്ക് നയിച്ചേക്കാം. എന്നാൽ വിവരങ്ങൾ കാര്യക്ഷമമായി പ്രോസസ്സ് ചെയ്യുന്നതിന് കാഴ്ച ശക്തി നിർണായകമായതിനാൽ മസ്തിഷ്കത്തിൻ്റെ ദൃശ്യകേന്ദ്രങ്ങളിലെ ഈ ബുദ്ധിമുട്ട് പഠനത്തെയും വൈജ്ഞാനിക വികാസത്തെയും ബാധിച്ചേക്കാം.
കുട്ടികളുടെ സ്ലീപ് സൈക്കിളും ഈ ശീലം തകിടം മറിക്കുന്നു. രാത്രിയിൽ സ്‌ക്രീനുകളിൽ നിന്ന് പുറന്തള്ളുന്ന പ്രകാശം തലച്ചോറിലെ ഫീൽ ഗുഡ് ഹോർമോൺ ആയ ഡോപാമൈൻ എന്ന ന്യൂറോ ട്രാൻസ്മിറ്ററിൻ്റെ ഉൽപാദിപ്പിക്കാനും വീണ്ടും വീണ്ടും കാണാനുള്ള ആസക്തി കുട്ടികളിൽ ഉണ്ടാക്കുകയും ചെയ്യുന്നു. ഇത് ഡിജിറ്റൽ ഡിമെൻഷ്യ പോലുള്ള അവസ്ഥയിലേക്ക് കുട്ടികളെ തള്ളിവിടാം. ഹ്രസ്വകാല ഓർക്കുറവ്, ശ്രദ്ധക്കുറവ്, ഏകാഗ്രത ഇല്ലായ്മ എന്നിവയൊക്കെയാണ് ഡിജിറ്റൽ ഡിമെൻഷ്യയുടെ ലക്ഷണങ്ങൾ. കൂടാതെ ഉറക്കമില്ലായ്മ, നടുവേദന, ഭാരത്തിലെ ഏറ്റക്കുറച്ചിലുകൾ, കാഴ്ച പ്രശ്‌നങ്ങൾ, തലവേദന, ഉത്കണ്ഠ, സത്യസന്ധതയില്ലായ്മ, കുറ്റബോധം, ഏകാന്തത എന്നിവയ്ക്ക് കാരണമാകും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates