Toilet cleaner mistake Meta AI Image
Health

ടോയ്‌ലറ്റ് വൃത്തിയാക്കുമ്പോൾ ഈ അബദ്ധം ഒരിക്കലും ചെയ്യരുത്, മരണം വരെ സംഭവിക്കാം

ടോയ്‌ലറ്റ് ക്ലീനറുകളിൽ കഠിനമായ കറകളെ ചെറുക്കാൻ ശക്തമായ കെമിക്കലുകൾ അടങ്ങിയിട്ടുണ്ട്.

സമകാലിക മലയാളം ഡെസ്ക്

ടോയ്ലറ്റ് വൃത്തിയായി സൂക്ഷിക്കുക എന്നത് നമ്മുടെ ആരോ​ഗ്യത്തിന് വളരെ പ്രധാനമാണ്. എന്നാൽ അമിതവൃത്തിയാക്കലും ആരോ​ഗ്യത്തിന് ഹാനികരമാണെന്ന് ഓർമിപ്പിക്കുകയാണ് പൾമണോളജിസ്റ്റ് ആയ ഡോ. അങ്കിത് ഭാട്ടിയ. ടോയ്ലറ്റ് വൃത്തിയാക്കുന്നതിന് പലപ്പോഴും കഠിനമായ രാസുവസുക്കളാണ് നമ്മൾ ഉപയോ​ഗിക്കുന്നത്. ഇവ നമ്മുടെ ആരോഗ്യത്തെ പലരീതിയിൽ ബാധിക്കാം. രണ്ട് വ്യത്യസ്ത ടോയ്ലറ്റ് ക്ലീനറുകൾ ഒരുമിച്ച് കലർത്തി ടോയ്ലറ്റ് വൃത്തിയാക്കുകയും ശ്വാസകോശം തകരാറിലാവുകയും ചെയ്ത ഒരു രോ​ഗിയുടെ അവസ്ഥ വിവരിച്ചു കൊണ്ടാണ് ഡോക്ടർ ഇക്കാര്യം പറഞ്ഞത്.

വായു സഞ്ചാരം കുറഞ്ഞ, ചെറിയ ടോയ്ലറ്റ് വൃത്തിയാക്കുന്നനിടെ അയാള്‍ക്ക് ശ്വാസംമുട്ടൽ അനുഭവപ്പെടുകയും ബോധക്ഷയം സംഭവിക്കുകയുമായിരുന്നു. തുടർന്ന് ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് മനസിലായത് ടോയ്ലറ്റ് ക്ലീനറുകൾ സംയോജിപ്പിച്ചതിനെ തുടർന്നുണ്ടായ വിഷവാതകം ശ്വാസകോശത്തെ പ്രകോപ്പിക്കുകയും റിയാക്ടീവ് എയർവേ ഡിസ്ഫം​ഗ്ഷൻ സിൻഡ്രോം (RADS) എന്ന അവസ്ഥയ്ക്ക് കാരണമാവുകയും ചെയ്തു. പെട്ടെന്നുള്ള ആസ്ത്മ പോലെയാണ് സംഭവിക്കുക.

ടോയ്‌ലറ്റ് ക്ലീനറുകളിൽ കഠിനമായ കറകളെ ചെറുക്കാൻ ശക്തമായ കെമിക്കലുകൾ അടങ്ങിയിട്ടുണ്ട്. പലതിലും ഹൈഡ്രോക്ലോറിക് അല്ലെങ്കിൽ സൾഫ്യൂറിക് ആസിഡ് പോലുള്ള ആസിഡുകൾ ഉണ്ട്. ഇവ തുരമ്പും കഠിനമായ കറയും ഇളക്കാൻ സഹയാക്കും. മറ്റ് ചിലതിൽ അണുക്കളെ നശിപ്പിക്കാനും വെളുക്കാനും ബ്ലീച്ച് അല്ലെങ്കിൽ സോഡിയം ഹൈപ്പോക്ലോറൈറ്റ് ഉപയോഗിക്കുന്നു. ചിലർ അമോണിയും ചേർക്കാറുണ്ട്.

എന്നാൽ വ്യത്യസ്തമായ ഇത്തരം രണ്ട് ക്ലീനറുകൾ ഒരുമിച്ച് ഒഴിക്കുമ്പോഴാണ് അപകടം. ആസിഡ് ബ്ലീച്ചുമായി സംയോജിച്ച് ക്ലോറിൻ വാതകം ഉണ്ടാക്കുന്നു. ഇത് വൃത്തിയാക്കുന്നതിനിടെ ഈ വാതകം ശ്വസിക്കുന്നത് മൂക്കിലും നെഞ്ചിലും എരിച്ചിലുണ്ടാക്കുന്നു.

വിഷ‌പുക മൂക്കിന്റെയും തൊണ്ടയുടെയും ശ്വാസകോശത്തിന്റെയും നനഞ്ഞ പാളിയിൽ എത്തുകയും അവിടെയുള്ള ഈർപ്പവുമായി കലർന്ന് ആ മൃദുവായ ടിഷ്യൂകളിൽ ആസിഡുകൾ ഉണ്ടാവുകയും ചെയ്യുന്നു. കണ്ണിന് പുകച്ചിലും വെള്ളം വരികയും ചെയ്യുന്നു. തുടർന്ന് ചുമ, ശ്വാസതടസം എന്നിവ അനുഭവപ്പെടും. തലകറക്കമോ കാഴ്ചമങ്ങലോ അനുഭവപ്പെടാം. അടിയന്തര ചികിത്സ ആവശ്യമായ സമയമാണിത്. ആസ്ത്മയോ അലർജിയോ ഉള്ളവരിൽ ഇത് വലിയ അപകടമുണ്ടാക്കാം.

ടോയ്ലറ്റ് സുരക്ഷിതമായി വൃത്തിയാക്കാം

  • ഒരു ക്ലീനർ മാത്രം ഉപയോ​ഗിക്കുക.

  • ലേബൽ വായിച്ച ശേഷം മാത്രം ഉൽപന്നങ്ങൾ വാങ്ങുക

  • വാതിലോ ജനലോ വിശാലമായി തുറക്കുക

  • എക്‌സ്‌ഹോസ്റ്റ് ഫാൻ പ്രവർത്തിപ്പിക്കുക, ശുദ്ധവായു ലഭിക്കാൻ ഓരോ മിനിറ്റിലും പുറത്തിറങ്ങുക.

  • ടോയ്ലറ്റ് വൃത്തിയാക്കുമ്പോൾ ഗ്ലൗസ് ഉപയോ​ഗിക്കുക.

  • മറ്റ് ക്ലീനറുകളുമായോ വിനാഗിരിയുമായോ പോലും കലർത്തരുത്.

  • പുക ദുർഗന്ധം വമിച്ചാൽ, വേഗത്തിൽ പുറത്തുകടക്കുക.

Toilet cleaner mistake: Doctor warns how mixing products caused toxic gas and lung damage

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തദ്ദേശപ്പോരിന്റെ രണ്ടാം ഘട്ടത്തില്‍ ഏഴ് ജില്ലകള്‍; ഇന്ന് വിധിയെഴുതും

ജൂനിയർ ഹോക്കി ലോകകപ്പ്: ജർമ്മനി ചാംപ്യന്മാർ; സ്പെയിനെ തകർത്തു

രാഷ്ട്രപതി ദ്രൗപദി മുര്‍മു ഇന്ന് മണിപ്പൂരിലെത്തും, ആദ്യ സന്ദര്‍ശനം, കനത്ത സുരക്ഷ

എക്സൈസിൽ നിന്നും രക്ഷപ്പെടാൻ എംഡിഎംഎ കുടിവെള്ളത്തിൽ കലക്കി; എൻജിനീയർ അടക്കം മൂന്നുപേർ പിടിയിൽ

കുടുംബ ജീവിതത്തില്‍ തെറ്റിദ്ധാരണകള്‍ ഉണ്ടാകാം, സത്യസന്ധരാവുക

SCROLL FOR NEXT