Germany
Germany Team

ജൂനിയർ ഹോക്കി ലോകകപ്പ്: ജർമ്മനി ചാംപ്യന്മാർ; സ്പെയിനെ തകർത്തു

നിശ്ചിത സമയത്ത് ഇരുടീമുകളും (1-1) സമനിലയിലായിരുന്നു
Published on

ചെന്നൈ: ജൂനിയർ ഹോക്കി ലോകകപ്പ് കിരീടം ജർമ്മനിക്ക്. ഫൈനലിൽ സ്പെയിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ കീഴടക്കിയാണ് ജർമ്മനി ലോകകപ്പ് നിലനിർത്തിയത്. പെനാൽട്ടി ഷൂട്ടൗട്ടിൽ 3-2 നായിരുന്നു ജർമ്മനിയുടെ വിജയം.

Germany
അര്‍ജന്റീനയെ തകര്‍ത്തു; ജൂനിയര്‍ ഹോക്കി ലോകകപ്പില്‍ ഇന്ത്യയ്ക്ക് വെങ്കലം

നിശ്ചിത സമയത്ത് ഇരുടീമുകളും (1-1) സമനിലയിലായിരുന്നു. ജർമനിക്കായി ജസ്റ്റിസ് വാർവെഗ്ഗും (27) സ്പെയിനിനായി നിക്കൊളാസ് മുസ്റ്ററോസുമാണ് (33) ഗോൾ നേടിയത്. ഷൂട്ടൗട്ടിൽ ജർമനി മൂന്നു ഗോൾ നേടിയപ്പോൾ സ്പാനിഷ് ടീമിന്റെ മൂന്നു ഷോട്ടുകൾ ലക്ഷ്യം കണ്ടില്ല.

ലൂസേഴ്സ് ഫൈനലിൽ അർജന്റീനയെ തകർത്ത് ഇന്ത്യ വെങ്കലം നേടി. അര്‍ജന്റീനയെ 4-2ന് പരാജയപ്പെടുത്തിയാണ് ഇന്ത്യയുടെ വെങ്കല നേട്ടം. രണ്ടു ഗോളുകള്‍ക്ക് പിന്നിലായശേഷം ഉജ്ജ്വലമായി തിരിച്ചടിച്ചാണ് ഇന്ത്യ കരുത്തരായ അര്‍ജന്റീനയ്ക്കെതിരേ ജയം പിടിച്ചെടുത്തത്.

Germany
'സഞ്ജു മൂത്ത സഹോദരനെപ്പോലെ..' ഇന്ത്യന്‍ ടീമിലെത്താനാണ് മത്സരിക്കുന്നതെന്ന് ജിതേഷ് ശര്‍മ

അങ്കിത് പാല്‍ (49), മന്‍മീത് സിങ് (52), ഷർദനന്ദ് തിവാരി (57) അന്‍മോള്‍ എക്ക (58), എന്നിവരാണ് ഇന്ത്യക്കായി ഗോള്‍ നേടിയത്. നിക്കൊളാസ് റോഡ്രിഗസും (3), സാന്റേിയാഗൊ ഫെര്‍ണാണ്ടസും (44) നേടിയ ഗോളുകളിലാണ് ആദ്യ പകുതിയില്‍ അര്‍ജന്റീന ആധിപത്യം നേടിയത്. 2016-ൽ ചാമ്പ്യന്മാരായശേഷം ഇന്ത്യയുടെ ആദ്യ മെഡൽ നേട്ടമാണിത്.

Summary

Germany wins the Junior Hockey World Cup. Germany retained the World Cup by defeating Spain in a penalty shootout in the final.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
sticky_ads
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com