

വയറു നിറയെ അത്താഴം അകത്താക്കി, നേരെ ഉറങ്ങാൻ കിടക്കുകയാണ് പലരുടെയും പതിവ്. എന്നാൽ അത്താഴം ശരിയായ രീതിയിലല്ലെങ്കിൽ അത് ദഹനത്തെയും ഉറക്കത്തെയും ബാധിക്കും. രാവിലെ മെറ്റബോളിസം ഉച്ചസ്ഥായിയിലായിരിക്കും. വൈകുന്നേരം ആകുന്നതോടെ ഇത് പതുക്കെ താഴാൻ തുടങ്ങുന്നു. അതുകൊണ്ട് തന്നെ അത്താഴം ആരോഗ്യകരമാക്കേണ്ടത് പ്രധാനമാണ്.
പോഷകസമൃദ്ധവും സംതൃപ്തവുമായ അത്താഴം ആസ്വദിക്കാൻ ചില സിംപിൾ ടിപ്സുകൾ
വൈകുന്നേരം ഏഴ് മണിക്ക് മുൻപായി അത്താഴം കഴിക്കുന്നതാണ് നല്ലത്.
എളുപ്പത്തിൽ ദഹിക്കുന്ന ലഘുവായ ഭക്ഷണം തിരഞ്ഞെടുക്കാം.
ഫ്രൈ ചെയ്ത ഭക്ഷണങ്ങൾ ഒഴിവാക്കുക.
ഉയർന്ന പോഷകമൂല്യമുള്ള ആരോഗ്യകരമായ ഭക്ഷണങ്ങൾ തിരഞ്ഞെടുക്കുക.
പ്രോട്ടീന് മുൻഗണന
അത്താഴത്തിൽ പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ ഉൾപ്പെടുത്താൻ ശ്രമിക്കുക. ചിക്കൻ, പയർവർഗങ്ങൾ, പച്ച ഇലക്കറികൾ എന്നിവ നല്ലതാണ്.
കാർബോഹൈഡ്രേറ്റ് കുറഞ്ഞ ഭക്ഷണങ്ങൾ
അത്താഴത്തിന്, ദഹിക്കാൻ എളുപ്പമുള്ളതും ഉറക്കത്തെ തടസ്സപ്പെടുത്താത്തതോ ആയ കാർബോഹൈഡ്രേറ്റ് കുറഞ്ഞ ഭക്ഷണങ്ങൾ തിരഞ്ഞെടുക്കാം. പനീർ, ടോഫു, പയർ, ബീൻസ് തുടങ്ങിയവ ഉൾപ്പെടുത്താവുന്നതാണ്.
തൈര് വേണ്ട
അത്താഴത്തിന് തൈര് കഴിക്കുന്ന ശീലം ഒഴിവാക്കാം. ആയുർവേദം പ്രകാരം, രാത്രി തൈര് കഴിക്കുന്നത് കഫ ദോഷം വർധിപ്പിക്കുന്നു. തൈരിന് പകരം മറ്റു ഓപ്ഷനുകൾ പരീക്ഷിക്കാവുന്നതാണ്.
അളവ് നിയന്ത്രണം
രാത്രിയിൽ ദഹനപ്രക്രിയ വളരെ സാവധാനത്തിലായിരിക്കും. അതിനാൽ തന്നെ വലിയ അളവിലുള്ള ഭക്ഷണം ദഹിക്കുന്നതിന് ബുദ്ധിമുട്ടുണ്ടാക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates