pomogranate Pexels
Health

പതിവായി മാതളനാരങ്ങൾ കഴിക്കുന്നവരാണോ? ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം

നിരവധി നാരുകളും വിറ്റാമിനുകളും ധാതുക്കളും ആന്റിഓക്സിഡന്റുകളും മാതളനാരങ്ങയില്‍ അടങ്ങിയിട്ടുണ്ട്

സമകാലിക മലയാളം ഡെസ്ക്

ധാരാളം പോഷകഗുണങ്ങള്‍ അടങ്ങിയ മാതളനാരങ്ങ ദിവസവും ഡയറ്റില്‍ ചേര്‍ക്കുന്നത് നല്ലതാണ്. നിരവധി നാരുകളും വിറ്റാമിനുകളും ധാതുക്കളും ആന്റിഓക്സിഡന്റുകളും മാതളനാരങ്ങയില്‍ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിന്റെ പ്രതിരോധ ശേഷി മെച്ചപ്പെടുത്താനും തലച്ചോറിന്റെ പ്രവർത്തനത്തിനും മികച്ചതാണെന്ന് പഠനങ്ങൾ തെളിയിക്കുന്നു.

ഇതിൽ അടങ്ങിയ ആന്റിഓക്‌സിഡന്റ്‌, ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങളുള്ള യൂറോലിത്തിൻ എ തലച്ചോറിലെ കോശങ്ങളെ നീർക്കെട്ട്‌, ഓക്‌സിഡേറ്റീവ്‌ സ്‌ട്രെസ്സ്‌ എന്നിവയിൽ നിന്ന്‌ സംരക്ഷിക്കുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. തലച്ചോറിനെ ബാധിക്കുന്ന പാർക്കിൻസൺസ്‌, അല്‍ഷിമേഴ്സ് തുടങ്ങിയ രോഗങ്ങൾക്ക്‌ കാരണമാകുന്ന പ്രധാന ഘടകങ്ങൾ നീർക്കെട്ടും ഓക്‌സിഡേറ്റീവ്‌ സ്‌ട്രെസ്സുമാണ്‌.

എന്നാല്‍ ചില ഭക്ഷണങ്ങള്‍ക്കൊപ്പം മാതളനാരങ്ങ കഴിക്കാന്‍ പാടില്ല.

വാഴപ്പഴം

മാതളനാരങ്ങകൾ സബ് അസിഡിക് അഥവാ കുറഞ്ഞ അസിഡിറ്റി ഉള്ള പഴങ്ങളാണ്. അതിനാൽ, വാഴപ്പഴം പോലുള്ള മധുരമുള്ള പഴങ്ങളുമായി ഇവ കലർത്തുന്നത് ദഹനം തടസ്സപ്പെടുത്തും.

വാർഫറിൻ ഉപയോഗിക്കുന്നവര്‍

രക്തം കട്ട പിടിക്കുന്നത് നിയന്ത്രിക്കുന്ന ഒരു മരുന്നാണ് വാർഫറിൻ. ഇതുമായി പ്രതിപ്രവര്‍ത്തിക്കാന്‍ മാതളനാരങ്ങയ്ക്ക് കഴിയുമെന്ന് 2018 ൽ ജേണൽ ഓഫ് ഫുഡ് ആൻഡ് ഡ്രഗ് അനാലിസിസ് പ്രസിദ്ധീകരിച്ച ഒരു ഗവേഷണത്തില്‍ പറയുന്നു.

നൈട്രെൻഡിപൈൻ

ഹൈപ്പർടെൻഷൻ അല്ലെങ്കിൽ ഉയർന്ന രക്തസമ്മർദം ചികിത്സിക്കാൻ ഉപയോഗിക്കുന്ന കാൽസ്യം ചാനൽ ബ്ലോക്കറാണിത്. പതിവായി മാതളനാരങ്ങ ജ്യൂസ് കുടിക്കുകയാണെങ്കിൽ അത് കുടലിലെ നൈട്രെൻഡിപൈൻ ആഗിരണത്തെ ബാധിക്കുമെന്ന് പഠനങ്ങള്‍ പറയുന്നു.

പ്രായത്തിനും ഭാരത്തിനും ആരോഗ്യസ്ഥിതിക്കും കഴിക്കുന്ന മരുന്നുകൾക്കും അനുസരിച്ച്‌ മാതളനാരങ്ങയുടെ കഴിക്കുന്നതിന്‍റെ അളവില്‍ മാറ്റം വരുത്താം. പ്രമേഹം, രക്തസമ്മർദം, വൃക്കരോഗികളും, രക്തം നേർപ്പിക്കാനുള്ള മരുന്നുകൾ കഴിക്കുന്നവരും ഡോക്ടറുടെ നിർദ്ദേശപ്രകാരം മാത്രം മാതളനാരങ്ങ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്താന്‍ ശ്രമിക്കുക.

മാതളനാരങ്ങ ചില മരുന്നുകളുമായി പ്രതികരിക്കാനും രക്തസമ്മർദവും പ്രമേഹവും വർധിപ്പിക്കാനുമുള്ള സാധ്യതയുണ്ട്. കൂടാതെ ഇതിന്റെ അസിഡിക്‌ സ്വഭാവം പല്ലുകൾക്ക്‌ നിറം മാറ്റമുണ്ടാക്കുകയും ഇനാമലിനെ ദുർബലപ്പെടുത്തുകയും ചെയ്യാം. അതുകൊണ്ട് മാതളനാരങ്ങ കഴിച്ച ശേഷം വായ കഴുകുന്നതും പല്ലു തേയ്‌ക്കുന്നതും നല്ലതാണ്‌.

Pomogranate side effects: Don't eat these with Pomogranate.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഷാഫി പറമ്പിലിന് മര്‍ദനമേറ്റ സംഭവം; ആഭ്യന്തര മന്ത്രാലയത്തോട് റിപ്പോര്‍ട്ട് തേടി ലോക്സഭ സെക്രട്ടറിയേറ്റ്

ഒരു കുപ്പി വെള്ളത്തിന് 100, കാപ്പിക്ക് 700; നിരക്ക് ക്രമീകരിച്ചില്ലെങ്കില്‍ തിയറ്ററുകള്‍ കാലിയാകുമെന്ന് സുപ്രീംകോടതി

സംസ്ഥാന സ്‌കൂള്‍ കലോത്സവ തീയതികളില്‍ മാറ്റം

തെരുവുനായയെ കൂട്ടബലാത്സംഗത്തിനിരയാക്കി, സ്വകാര്യഭാഗത്ത് പരിക്ക്; മൃഗസംരക്ഷണ പ്രവര്‍ത്തകയുടെ പരാതിയില്‍ കേസ്

മകനെ സ്ഥാനാര്‍ഥിയാക്കാന്‍ ബിജെപി ശ്രമിച്ചു, പല തവണ ഫോണില്‍ വിളിച്ചു; ഇ പി ജയരാജന്‍ ആത്മകഥയില്‍

SCROLL FOR NEXT