healthy ageing Meta AI Image
Health

വാർദ്ധക്യം മറയ്ക്കാനും മറക്കാനും, ചില 'പൊടിക്കൈകള്‍'; കുറിപ്പ്

പ്രായം തോന്നിപ്പിക്കുന്നതിൽ ഏറ്റവും പ്രധാന പങ്കു വഹിക്കുന്നത് സൂര്യപ്രകാശമാണ്, അഥവാ അതിലുള്ള അൾട്രാ വയലറ്റ് രശ്മികളാണ്.

സമകാലിക മലയാളം ഡെസ്ക്

പ്രായമാകുന്നത് ഒരു സ്വഭാവിക പ്രക്രിയയാണെങ്കിലും അത് ശാരീരികമായി ഉണ്ടാകുന്ന മാറ്റങ്ങൾ അം​ഗീകരിക്കാൻ മിക്കപ്പോഴും പ്രയാസമാണ്. തൊലി ചുക്കിചുളിയുന്നതും മുടി കൊഴിഞ്ഞ് കഷണ്ടിയാകുന്നതുമൊക്ക വാർദ്ധക്യത്തിന്റെ ചില ലക്ഷണങ്ങളാണ്. എന്നാൽ ഇവയെ തടയാൻ അല്ലെങ്കിൽ വേ​ഗത കുറയ്ക്കാൻ പ്രധാനമായും ആറ് കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ടെന്ന് ഡോ. മനോജ് ബ്രൈറ്റ് ഫേയ്സ്ബുക്കിൽ പങ്കുവെച്ച പോസ്റ്റിൽ പറയുന്നു.

ഫേയ്സ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

എഴുപതു വയസ്സിലും യൗവ്വനം നിലനിർത്താൻ, അല്ലെങ്കിൽ ജരാനരകൾ ബാധിക്കാതിരിക്കാൻ, അഥവാ ബാധിച്ചതായി തോന്നാതിരിക്കാൻ എന്തു ചെയ്യണം?

നിങ്ങൾക്ക് പ്രായം തോന്നിപ്പിക്കുന്നതിൽ ഏറ്റവും പ്രധാന പങ്കു വഹിക്കുന്നത് സൂര്യപ്രകാശമാണ്, അഥവാ അതിലുള്ള അൾട്രാ വയലറ്റ് രശ്മികളാണ്. അൾട്രാ വയലറ്റ് രശ്മികൾ നിങ്ങളുടെ തൊലിയിലെ കൊളാജനെ നശിപ്പിക്കുന്നു. അങ്ങനെ ഇലാസ്റ്റികത നഷ്ടപ്പെട്ട തൊലിയിൽ ചുളിവുകൾ ഉണ്ടാകുന്നു.

അപ്പോൾ ആദ്യം വേണ്ടത് ഒരിക്കലും വെയിലു കൊള്ളാതെ ജീവിക്കാനുള്ള ചുറ്റുപാടാണ്. അതിനു സാഹചര്യമുണ്ടെങ്കിൽ നിങ്ങൾ മിക്കവാറും വിജയിച്ചു കഴിഞ്ഞു. 24 മണിക്കൂറും ക്ലൈമറ്റ് കൺട്രോൾഡ് അവസ്ഥയിൽ ജീവിക്കുന്നവരെ പ്രായം കാര്യമായി ബാധിക്കില്ല. നമ്മൾ പത്രത്തിലൊക്കെ കാണാറില്ലേ? രാഷ്ട്രപതി (ഉദാഹരണത്തിന് കെ.ആർ.നാരായണൻ) സ്വന്തം തറവാട്ടിലെത്തി സഹോദരങ്ങളെയും, പണ്ടത്തെ സഹപാഠികളെയും കാണുന്നു എന്ന വാർത്ത. അതിലെ ഫോട്ടോകളിൽ നോക്കിയാലറിയാം ഏതാണ്ട് സമപ്രായക്കാരായ രാഷ്ട്രപതിയുടെയും, മറ്റുള്ളവരുടെയും രൂപം എത്രമാത്രം വ്യത്യസ്തമാണെന്ന്. മറ്റുള്ളവർ ഏതാണ്ട് ചുക്കിച്ചുളിഞ്ഞിരിക്കും. അതാണ് അൾട്രാ വയലറ്റിന്റെ പ്രഭാവം.

അടുത്തതായി മദ്യപാനവും, പുകവലിയും ഒഴിവാക്കുക. നിക്കോട്ടിൻ തൊലിയിലെ ചെറിയ രക്തക്കുഴലുകളെ ഞെരുക്കും. തൊലിക്ക് ഒരു ജീവനില്ലാത്തപോലെ തോന്നും. (നമ്മുടെ തൊലി അർദ്ധ സുതാര്യമാണ്. പ്രകാശ രശ്മികൾ തൊലിയിലൂടെ കടന്ന് താഴെയുള്ള പാളിയിൽ നിന്ന് പ്രതിഫലിക്കുന്നുണ്ട്. സബ് സർഫസ് സ്‌കാറ്ററിംഗ്‌ എന്നു പറയും. ഇങ്ങനെ പ്രതിഫലിക്കുന്ന രക്തത്തിന്റെ നിറം കൂടി ചേർന്നതാണ് നമ്മുടെ ശരിയായ നിറം. അല്ലെങ്കിൽ ഒരുതരം നരച്ച നിറമായിരിക്കും. പുകവലിക്കാരെ കണ്ടാലറിയാം.

ധാരാളം വെള്ളം കുടിക്കുക. തൊലിയുടെ അർദ്ധ സുതാര്യത നിലനിർത്താൻ നല്ലതാണ്. ഇനി വേണ്ടത് നല്ല സമീകൃതാഹാരമാണ്. വേണ്ടത്ര പ്രോട്ടീനുകൾ, വിറ്റാമിനുകൾ ഒക്കെ അടങ്ങിയ ഭക്ഷണം. തോന്നുന്ന നേരത്ത് തോന്നുന്ന സാധനങ്ങൾ തിന്നുന്നവരുടെ ശരീരം അത് കാണിക്കും. പ്രായമാകുന്നതോടെ മാംസപേശികളിലെ കൊളാജൻ കുറഞ്ഞ് മാംസപേശികൾ അയഞ്ഞു തൂങ്ങും. നമ്മൾ ജനിച്ചു വീഴുന്ന നിമിഷം മുതൽ ഭൂഗുരുത്വം നമ്മുടെ ശരീരത്തിൽ പ്രവർത്തിക്കുന്നുണ്ട്. എന്തായാലും അന്തിമ വിജയം ഭൂഗുരുത്വത്തിനു തന്നെയായിരിക്കും. ചെവികളും, മൂക്കും താഴേക്കു തൂങ്ങും. അവ മുഖത്തിനു ചേരാത്ത വിധത്തിൽ വലുതായി തോന്നാം. (വയസ്സന്മാരുടെ ഫോട്ടോകളിൽ അവരുടെ ആന ചെവിയായിരിക്കും പലപ്പോഴും ആദ്യം ശ്രദ്ധയിൽ പെടുക. അല്ലെങ്കിൽ നടൻ ശ്രീനിവാസന്റെ ഇപ്പോഴത്തെ മൂക്ക് നോക്കുക.) അതുപോലെ കണ്ണിനടിയിൽ അണ്ടർ ഐ ബാഗ്‌സ്. കോസ്മെറ്റിക്ക് സർജ്ജറി ഇവിടെ രക്ഷക്കെത്തും.

വ്യായാമം ചെയ്ത് മസിൽ ടോൺ നിലനിർത്താൻ ശ്രമിക്കുക. ഒരു അമ്പതു വയസ്സിനൊക്കെ ശേഷം വെറും വ്യായാമം കൊണ്ട് മാത്രം സിക്സ് പാക്കൊക്കെ നിലനിർത്താം എന്നു കരുതരുത്. അത് ഏതാണ്ട് അസാധ്യമാണ്. ബി റിയലിസ്റ്റിക്. അല്ലാത്തവർക്ക് ഹോർമോണുകൾ, കോസ്മെറ്റിക്ക് സർജ്ജറി ഒക്കെ വേണ്ടി വരും.

ഇനി മെയ്ക്കപ്പ്. പ്രായമാകുന്നതോടെ മുടി നരക്കും. ഹെയർ ഡൈ ഉപയോഗിക്കുക. കറുപ്പിനു പകരം ഡാർക്ക് ബ്രൗൺ ആയിരിക്കും നല്ലത്. മുടിയുടെ എണ്ണം കുറയും. ഹെയർ ട്രാൻസ്‌പ്ലാന്റ്, വിഗ്ഗ് എന്നിവയാണ് പരിഹാരം. പ്രായമാകുന്നതോടെ സ്വാഭാവികമായി തന്നെ മുടിയുടെ എണ്ണം കുറയും എന്നതുകൊണ്ട് അതനുസരിച്ചുള്ള വിഗ്ഗുകൾ ഉപയോഗിക്കുക. ഈ ബോധം ഇല്ലാത്തതുകൊണ്ടാണ് നമ്മുടെ സിനിമാക്കാർ പലപ്പോഴും തലയിൽ തോണി കമഴ്ത്തിയതുപോലുള്ള വിഗ്ഗുകൾ ഉപയോഗിക്കുന്നത്. വിഗ്ഗുപയോഗിച്ച് മറയ്ക്കാം എന്നല്ലാതെ ടീനേജറാകാൻ നോക്കരുത്. കഷണ്ടിയുള്ള ഒരു അമ്പതു വയസ്സുകാരന് വിഗ്ഗ് വച്ചാൽ കഷണ്ടിയില്ലാത്ത ഒരു അമ്പതു വയസ്സുകാരനെ ആകാനാകൂ. അല്ലാതെ ഒരിക്കലും ഇരുപതു വയസ്സുകാരനാകില്ല. സിനിമക്കാരിൽ ഏറ്റവും മോശം വിഗ്ഗ് മനോജ് കെ ജയന്റേതാണ്.

പുറം ലോകം കാണുന്ന ചിത്രങ്ങൾ നല്ലൊരു ഫോട്ടോഗ്രാഫറെക്കൊണ്ട് എടുപ്പിച്ച് ആവശ്യമുള്ള ഫോട്ടോഷോപ്പ് എല്ലാം പ്രയോഗിച്ച ശേഷം മാത്രം പ്രദർശിപ്പിക്കുക.

ഏറ്റവും അവസാനത്തേതും ഏറ്റവും പ്രധാനപ്പെട്ടതും…. Learn to age gracefully..!!..

Healthy Ageing tips: Dr. Manoj Bright shares 6 tips to stop aging

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അവളെ നടുവിന് ചവിട്ടി പുറത്തിട്ടു, എന്നെയും വലിച്ച് പുറത്തിടാന്‍ ശ്രമിച്ചു'; അതിക്രമത്തിന്റെ നടുക്കം മാറാതെ സുഹൃത്ത്

ഓട്ടോയില്‍ കയറിയ സ്ത്രീയുടെ മുഖത്ത് പെപ്പര്‍ സ്പ്രേ അടിച്ച് മാല പൊട്ടിക്കാന്‍ ശ്രമം; രണ്ടു പേര്‍ അറസ്റ്റില്‍

'ഞാനല്ല അതു ബംഗാളിയാണ്'; ഒടുവില്‍ കുറ്റം സമ്മതിച്ച് പ്രതി, വാതില്‍ക്കല്‍ നിന്നും മാറാത്തതിന്റെ ദേഷ്യത്തില്‍ ചവിട്ടിയെന്ന് മൊഴി

ശബരിമല സ്വര്‍ണക്കൊള്ള; മുന്‍ ദേവസ്വം പ്രസിഡന്റ് എന്‍ വാസുവിനെ ചോദ്യം ചെയ്ത് എസ്‌ഐടി

ഇന്ത്യയ്ക്ക് ലോകകിരീടം, ട്രെയിനിൽ നിന്ന് തള്ളിയിട്ട യുവതിയുടെ നില ​ഗുരുതരം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

SCROLL FOR NEXT