Protein Shake Meta AI Image
Health

ബ്രേക്ക്ഫാസ്റ്റിന് ഈസി റെസിപ്പി, പ്രോട്ടീന്‍ ഷേയ്ക്ക് പതിവാക്കിയാല്‍...

പ്രോട്ടീന്‍ ഷെയ്ക്ക് ഒരിക്കലും ഒരു സമ്പൂര്‍ണ മീല്‍ ആയി പരിഗണിക്കാന്‍ സാധിക്കില്ല.

സമകാലിക മലയാളം ഡെസ്ക്

ഴയ പോലെ അടുക്കളയില്‍ മെനക്കെടാനൊക്കെ ആര്‍ക്കാണ് നേരം, അതുകൊണ്ട് തന്നെ തിരക്കുപിടിച്ച പകലുകളില്‍ ഈസി ബ്രേക്ക്ഫാസ്റ്റ് റെസിപ്പികളാണ് ലാഭം. അതില്‍ ഏറ്റവും ജനപ്രിയ ചോയിസ് പ്രോട്ടീന്‍ ഷേയ്ക്കുകളാണ്. അതാകുമ്പോള്‍ ശരീരത്തിന് ആവശ്യമായ പ്രോട്ടീന്‍ മൊത്തത്തില്‍ കിട്ടുമല്ലോ!

എന്നാല്‍ ഇതുകൊണ്ട് എല്ലാം ആകുമോ.., വയറു നിറഞ്ഞ സംതൃപ്തി നല്‍കാനും ഊര്‍ജനഷ്ടം കുറയ്ക്കാനും ശരീരകലകളുടെ വളര്‍ചയ്ക്കും കേടുപാടുകള്‍ കുറയ്ക്കാനും ഏറ്റവും അത്യാവശ്യമായ മാക്രോ ന്യൂട്രിയന്റാണ് പ്രോട്ടീന്‍. എന്നാല്‍ പ്രോട്ടീന്‍ ഷെയ്ക്ക് പോലുള്ള എളുപ്പവഴികള്‍ സ്ഥിരമാക്കുന്നത്, മറ്റ് പോഷകങ്ങളുടെ അഭാവത്തിലേക്ക് നയിക്കും.

പ്രോട്ടീന്‍ ഷെയ്ക്ക് ഒരിക്കലും ഒരു സമ്പൂര്‍ണ മീല്‍ ആയി പരിഗണിക്കാന്‍ സാധിക്കില്ല. ഒരു ദിവസത്തെ ഊര്‍ജം പ്രദാനം ചെയ്യാന്‍ സഹായിക്കുന്നതാണ് ബ്രേക്ക്ഫാസ്റ്റ്. ബ്രേക്ക്ഫാസ്റ്റില്‍ പ്രോട്ടീനിനൊപ്പം നാരുകളും കാര്‍ബ്‌സും ആരോഗ്യകരമായ കൊഴുപ്പുകളും ശരീരത്തിന് ലഭിക്കാതെ വരുന്നത് ആരോഗ്യ സങ്കീര്‍ണതകള്‍ക്ക് കാരണമാകും. കാലക്രമേണ ഈ അസന്തുലിതാവസ്ഥ മെറ്റബോളിസത്തെയും ഉന്മേഷത്തെയും ദഹനത്തെയും ബാധിക്കും.

പ്രോട്ടീന്‍ മാത്രം അടങ്ങിയ ഭക്ഷണം കഴിക്കുമ്പോള്‍ കാര്‍ബോഹൈഡ്രേറ്റസ് കഴിക്കുമ്പോള്‍ കിട്ടുന്ന പെട്ടെന്നുള്ള ഊര്‍ജം ശരീരത്തിന് ലഭിക്കില്ല. ഇത് ക്ഷീണം തോന്നാനും മാനസികനിലയെ ബാധിക്കാനും പഞ്ചസാരയോട് വല്ലാത്ത ആസക്തി തോന്നാനും കാരണമാകും.

കൂടാതെ പല പ്രൊട്ടീന്‍ പൗഡറുകളിലും കൃത്രിമ മധുരം ചേര്‍ത്തിട്ടുണ്ട്. ഇത് വയറിന്റെ ആരോഗ്യത്തെ ബാധിക്കും. ഇതുമാത്രം കഴിക്കുന്നത് വയര്‍വീര്‍ക്കലിലേക്ക് നയിക്കും. അതുകൊണ്ട് ഗുണനിലവാരമുള്ള പ്രോട്ടീന്‍ പൗഡര്‍ തെരഞ്ഞെടുക്കാന്‍ ശ്രമിക്കുക. മാത്രമല്ല, പ്രൊട്ടീന്‍ ഷെയ്ക്കിലേക്ക് ഓട്‌സ്, നട് ബട്ടര്‍, വിത്തുകള്‍, ഫ്രൂട്സ്, സ്പിനാച്ച് എന്നിവയെല്ലാം ചേര്‍ത്ത് മിക്‌സ് ചെയ്ത് കഴിക്കാം. ഇത് പ്രോട്ടീനിനൊപ്പം മറ്റ് പോഷകങ്ങളും ശരീരത്തിലെത്താന്‍ സഹായിക്കും.

Drinking Protein Shake for breakfast daily? sideeffects

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ജെയ്‌സ്വാളിന് സെഞ്ച്വറി, ഏകദിന പരമ്പര ഇന്ത്യയ്ക്ക്; ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ 9 വിക്കറ്റിന്റെ ജയം

രണ്ട് വയസുകാരിയെ കൊലപ്പെടുത്തി, മൃതദേഹം ചാക്കില്‍ കെട്ടി കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ചു; അമ്മയും ആണ്‍ സുഹൃത്തും പിടിയില്‍

'മതബോധം കൈവരിക്കാത്ത ഒരു കുട്ടിയുടെ പെട്ടെന്നുള്ള അഭിപ്രായം'; മകളുടെ പരാമര്‍ശം തിരുത്തി മുനവ്വറലി ശിഹാബ് തങ്ങള്‍

'കേരള സര്‍ക്കാര്‍ വട്ടപ്പൂജ്യം'; തൃശൂരില്‍ ബിജെപി പ്രചാരണത്തിന് ഖുശ്ബുവും

ശബരിമല കേസുകളില്‍ നടപടിയെന്ത്? മൂന്നു മാസമായി മറുപടിയില്ല; സ്പീക്കര്‍ക്ക് കോണ്‍ഗ്രസിന്റെ കത്ത്

SCROLL FOR NEXT