വയനാട് തുരങ്കപാത വയനാട് തുരങ്കപാത (ആനക്കാംപൊയില്‍ - കള്ളാടി - മേപ്പാടി) നിര്‍മാണം തടയണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി. വയനാട് പ്രകൃതി സംരക്ഷണ സമിതിയാണ് സുപ്രീം കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തത്. കേന്ദ്ര സര്‍ക്കാര്‍ നല്കിയ പരിസ്ഥിതി അനുമതി റദ്ദാക്കണമെന്നാണ് ആവശ്യം..നാട്ടിക എംഎല്‍എ സിസി മുകുന്ദനെ പുറത്താക്കി സിപിഐ. നിരന്തരമായ പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾ ചൂണ്ടിക്കാട്ടിയാണ് സിപിഐയുടെ നടപടി. സിപിഐ ജില്ലാ എക്സിക്യൂട്ടീവ് കമ്മറ്റിയിൽ മുകുന്ദനുമായി ബന്ധപ്പെട്ട വിഷയം ചർച്ചയ്ക്ക് വന്നിരുന്നു. മണ്ഡലം കമ്മറ്റിയോട് വിഷയത്തിൽ തീരുമാനം എടുക്കാൻ ജില്ലാ എക്സിക്യൂട്ടീവ് കമ്മറ്റി നിർദേശിച്ചിരുന്നു..മന്ത്രി കെ ബി ഗണേഷ്കുമാര് നേരിട്ടു വിളിച്ച് ക്ഷമാപണം നടത്തിയെന്ന് ഭാര്യ ബിന്ദു മേനോന്. രാവിലെ മന്ത്രി വിളിച്ചു. പ്രശ്നം പരിഹരിക്കണമെന്ന് പറഞ്ഞു. ഈ സംഭവത്തില്‍ പൊലീസില്‍ പരാതി നല്കാനില്ല. കഴിഞ്ഞ 13 വര്‍ഷമായി ഒരുമിച്ച് താമസിക്കുന്നു. പല പ്രശ്നങ്ങളും ജീവിതത്തില്‍ ഉണ്ടായിട്ടുണ്ട്. ഇതുകൊണ്ട് ഇട്ടെറിഞ്ഞു പോകാന്‍ പറ്റില്ലല്ലോ. മനുഷ്യര്‍ എല്ലാവര്ക്കും തെറ്റുകള്‍ പറ്റും. മന്ത്രിയായതുകൊണ്ടാണ് ഇക്കാര്യം ലോകം മുഴുവന്‍ അറിഞ്ഞതെന്ന് ബിന്ദു മേനോന് പറഞ്ഞു..ഡാറ്റാ ചോര്‍ച്ചയില്‍ സര്‍ക്കാരിനെതിരായ ഹര്‍ജി ഹൈക്കോടതി തള്ളി. മുഖ്യമന്ത്രിയുടെ ഓഫീസ് സന്ദേശം അയച്ചതില്‍ നിയമ വിരുദ്ധതയില്ല. സന്ദേശം നല്ല ഭരണത്തിന്റെ ഭാഗമായേ കാണാനാകൂ എന്നും കോടതി അഭിപ്രായപ്പെട്ടു. മുഖ്യമന്ത്രിയുടെ ഓഫീസിന് സ്പാര്‍ക്കിലെ ഏതെങ്കിലും വ്യക്തിഗത വിവരങ്ങള്‍ കൈമാറി എന്നതിന് തെളിവില്ല. അതുകൊണ്ട് ഡാറ്റാ ചോര്‍ച്ചയുണ്ടായെന്ന് കരുതാനാവില്ലെന്നും കോടതി നിരീക്ഷിച്ചു..രാജ്യത്തെ എല്ലാ സ്ത്രീകള്‍ക്കും തുല്യ അവകാശങ്ങള്‍ ഉറപ്പാക്കാനുള്ള ഏക മാര്‍ഗം ഇന്ത്യയിലുടനീളം ഏകീകൃത സിവില്‍ കോഡ് കൊണ്ടുവരികയാണെന്ന് സുപ്രീം കോടതി. ഏകീകൃത സിവില്‍കോഡ് നടപ്പാക്കാന്‍ സമയമായെന്നും കോടതി അഭിപ്രായപ്പെട്ടു. മുസ്ലീം വ്യക്തിനിയമം (ശരിയത്ത്) പ്രകാരമുള്ള പിന്തുടര്ച്ചാവകാശ നിയമങ്ങള്‍ പ്രകാരം സ്ത്രീകളുടെ അവകാശങ്ങള്‍ ലംഘിക്കപ്പെടുന്നുവെന്ന് ആരോപിച്ചുള്ള ഒരു കൂട്ടം ഹര്‍ജികള്‍ പരിഗണിക്കുകയായിരുന്നു കോടതി. .Subscribe to our Newsletter to stay connected with the world around youFollow Samakalika Malayalam channel on WhatsApp Download the Samakalika Malayalam App to follow the latest news updates