വെള്ളം കുടിച്ചില്ലെങ്കില്‍ സമ്മര്‍ദം ഉണ്ടാകുമോ? ഉണ്ടാകാമെന്നാണ് ലിവര്‍പൂളിലെ ജോണ്‍ മൂര്‍സ് സര്‍വകലാശാല ഗവേഷകര്‍ നടത്തിയ പഠനം ചൂണ്ടിക്കാണിക്കുന്നത്. ഒരു ദിവസം ഒന്നര ലിറ്ററില്‍ കുറവ് വെള്ളം കുടിക്കുന്നത് ശരീരത്തില്‍ സ്‌ട്രെസ് ഹോര്‍മോണ്‍ ആയ കോര്‍ട്ടിസോളിന്റെ അളവു കൂടാന്‍ കാരണമാകുമെന്നാണ് പഠനത്തില്‍ പറയുന്നത്.
62 പേരില്‍ നടത്തിയ പഠനത്തില്‍ വെള്ളം കുടിക്കുന്നവരുടെ കണക്കനുസരിച്ച് രണ്ട് വിഭാവങ്ങളായി തിരിച്ചു. ഇതില്‍ വെള്ളം തീരേ കുടിക്കാത്തവരില്‍ (ഒന്നര ലിറ്ററില്‍ കുറിവ്) സ്ട്രെസ് ഹോര്‍മോണ്‍ വര്‍ധിക്കുകയും അത് അവരില്‍ ക്രമേണ ശാരീരിക-മാനസിക പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നതായും കണ്ടെത്തി.
വിട്ടുമാറാത്ത നിര്‍ജ്ജലീകരണം സ്ട്രെസ് ഹോര്‍മോണുകളെ കൂടുന്നതിലൂടെ ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമാകാം. നിര്‍ജ്ജലീകരണം മൂലം കോര്‍ട്ടിസോളിന്റെ അളവു വര്‍ധിക്കുന്നത് ഹൃദയസംബന്ധമായ രോഗങ്ങള്‍ക്കുള്ള സാധ്യത കൂട്ടും. മാത്രമല്ല, വൃക്കകള്‍ക്ക് പരിക്കേല്‍ക്കാനും പ്രമേഹത്തിനുള്ള സാധ്യതയും കൂടുതലായിരിക്കുമെന്ന് പഠനം ചൂണ്ടിക്കാണിക്കുന്നു.
സമ്മർദം നിറഞ്ഞ ജോലി ചെയ്യുന്നവരിലും സാമ്പത്തിക പ്രയാസം അനുഭവിക്കുന്നവരിലും വീട്ടിലെ ഉത്തരവാദിത്തങ്ങൾ കൂടുതലുള്ളവരിലും നിർജലീകരണവും അതുമൂലമുള്ള ഗുരുതരമായ സ്ട്രെസ്സും നിരവധി ആരോഗ്യപ്രശ്നങ്ങള്‍ക്കുള്ള സാധ്യത കൂട്ടുമെന്ന് ‘അപ്ലൈഡ് ഫിസിയോളജി’ എന്ന ജേണലിൽ പ്രസിദ്ധീകരിച്ച ഈ പഠനം പറയുന്നു. മൂത്രം കടുത്ത മഞ്ഞനിറത്തിലാണെങ്കില്‍ അത് നിര്‍ജ്ജലീകരണത്തെ സൂചിപ്പിക്കുന്നതാണ്.
ഒരു ദിവവസം എത്ര വെള്ളം കുടിക്കണം
പ്രായം, ശരീരഭാരം, ആരോഗ്യമുന്‍ഗണനകള്‍ തുടങ്ങിയ ഘടകങ്ങളുടെ അടിസ്ഥാനത്തിലാണ് ഒരു വ്യക്തി എത്രത്തോളം വെള്ളം ഒരു ദിവസം കുടിക്കണമെന്ന് നിശ്ചയിക്കുന്നത്. എന്നാലും നാഷണല്‍ ഹെല്‍ത്ത് സര്‍വീസിന്റെ റിപ്പോര്‍ട്ട് പ്രകാരം മുതിര്‍ന്ന ഒരു വ്യക്തി ഒരു ദിവസം ആറു മുതല്‍ എട്ട് ഗ്ലാസ് വെള്ളം വരെ കുടിക്കണമെന്നാണ്. അതില്‍ വെള്ളം, ജ്യീസ്, മറ്റ് പാനീയങ്ങളെല്ലാം ഉള്‍പ്പെടും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates