Drinking water Pexels
Health

രാവിലെ വെറും വയറ്റില്‍ വെള്ളം കുടിക്കുന്നതു കൊണ്ട് ഗുണം മാത്രമല്ല, ദോഷവുമുണ്ട്

രാവിലെ വെറും വയറ്റിൽ അമിതമായ അളവിൽ വെള്ളം കുടിക്കുന്നത് വയറ്റിൽ അസ്വസ്ഥത ഉണ്ടാക്കാം.

സമകാലിക മലയാളം ഡെസ്ക്

രാവിലെ വെറും വയറ്റിൽ വെള്ളം കുടിച്ചു കൊണ്ട് ദിവസം ആരംഭിക്കുന്നത് ആരോഗ്യത്തിന് നല്ലതാണെന്ന് മാത്രമാണ് കേട്ടിട്ടുള്ളത്. എന്നാല്‍ അതിനൊപ്പം ചില ദോഷവശങ്ങളും ഈ ശീലത്തിനുണ്ട്. രാവിലെ വെറും വയറ്റിൽ വെള്ളം കുടിക്കുന്നത് ദഹനത്തിനും വിഷാംശം പുറന്തള്ളാനും സഹായിക്കും. മാത്രമല്ല, ശരീരത്തിന് ഉണർവ് നൽകാനും ഈ ശീലം നല്ലതാണ്. എന്നാൽ ചില പ്രത്യേക സഹാചര്യത്തിൽ ഇത് തിരിച്ചടിയാകാം.

രാവിലെ വെറും വയറ്റിൽ അമിതമായ അളവിൽ വെള്ളം കുടിക്കുന്നത് വയറ്റിൽ അസ്വസ്ഥത ഉണ്ടാക്കാം. ശരീരത്തിലെ അധിക ദ്രാവകം പുറന്തള്ളാൻ മൂത്രശങ്ക കൂടാനും സാധ്യതയുണ്ട്. രാവിലെ തന്നെ തണുത്ത വെള്ളം കുടിക്കുന്നത് ചിലരിൽ, പ്രത്യേകിച്ച് ദഹനസംബന്ധമായ പ്രശ്നങ്ങളുള്ളവർക്ക് വയറുവേദന, പേശീവലിവ് പോലുള്ള ചെറിയ അസ്വസ്ഥതകൾക്ക് കാരണമാകാം.

മാത്രമല്ല, ഇത് ആമാശയത്തിലെ ലൈനിങിനെ അസ്വസ്ഥമാക്കുകയും, ഓക്കാനം, വയറുവേദന പോലുള്ള അവസ്ഥകള്‍ക്ക് കാരണമാവുകയും ചെയ്യാം. ചെറുചൂടുള്ള വെള്ളമാണ് എപ്പോഴും വെറും വയറ്റിൽ നല്ലത്.

രാത്രി ഭക്ഷണം ഇല്ലാതെ ദീർഘനേരം കിടക്കുന്നത് ആമാശയത്തിൽ ആസിഡ് അളവു കൂടുതലായി നിലനിര്‍ത്തുന്നു. ഇത് സന്തുലിതമാക്കാന്‍ വെള്ളം കുടിക്കുന്നത് സഹായിക്കുമെങ്കിലും ദഹിക്കാൻ ഒന്നുമില്ലാത്തതിനാൽ ആമാശയ ലൈനിങ്ങിൽ പ്രകോപനം ഉണ്ടാവുകയും ഓക്കാനം വരികയും ചെയ്യാം. കടുത്ത നിര്‍ജ്ജലീകരണം ഉള്ളപ്പോഴും വെള്ളം കുടിക്കുന്നത് ചിലപ്പോൾ ഓക്കാനത്തിന് കാരണമാകാം.

അമിത ജലാംശം മൂലം ശരീരത്തിലെ ഇലക്ട്രോലൈറ്റുകളുടെ സന്തുലിതാവസ്ഥ തെറ്റുന്നത് ചിലരിൽ തലവേദനയുണ്ടാക്കാം. വൃക്ക രോഗങ്ങൾ, ഹൃദയസ്തംഭനം തുടങ്ങിയ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുള്ള ആളുകൾക്ക്, അമിതമായ ദ്രാവക ഉപഭോഗം ശരീരത്തിൽ വെള്ളം കെട്ടിക്കിടക്കുന്നതിന് കാരണമാകുകയും അത് കൂടുതൽ ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിക്കുകയും ചെയ്യാം.

വെള്ളം കുടിക്കുന്നതിന്റെ അളവ് ഓരോരുത്തരുടെയും ശരീര പ്രകൃതി, കാലാവസ്ഥ, അധ്വാനം എന്നിവ അനുസരിച്ച് വ്യത്യാസപ്പെടാം. ആദ്യം കുറഞ്ഞ അളവിൽ (അര ഗ്ലാസ്) കുടിച്ച് തുടങ്ങുക, ഓക്കാനം വരുന്നില്ലെങ്കിൽ അളവ് പതുക്കെ കൂട്ടുക. വെള്ളം ഒറ്റയടിക്ക് കുടിക്കാതെ, അൽപാൽപമായി കുടിക്കുന്നതാണ് നല്ലത്.

Drinking water in empty stomach in the morning, side effects.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ജെയ്‌സ്വാളിന് സെഞ്ച്വറി, ഏകദിന പരമ്പര ഇന്ത്യയ്ക്ക്; ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ 9 വിക്കറ്റിന്റെ ജയം

വീട്ടുമുറ്റത്തു കളിച്ചുകൊണ്ടിരുന്ന കുട്ടിയെ പുലി കടിച്ചു കൊന്നു

പ്രതിസന്ധി അയയുന്നു? 95 ശതമാനം കണക്ടിവിറ്റി പുനഃസ്ഥാപിച്ചതായി ഇന്‍ഡിഗോ

'ആഹാരം കഴിക്കാം'; ജയിലില്‍ നിരാഹാരം അവസാനിപ്പിച്ച് രാഹുല്‍ ഈശ്വര്‍

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് തടഞ്ഞു, വിമാന ടിക്കറ്റ് നിരക്കിന് പരിധി നിശ്ചയിച്ച് കേന്ദ്രം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

SCROLL FOR NEXT