Dental Health Meta AI Image
Health

പല്ലു കൊഴിഞ്ഞാലും ഇനി പേടിക്കേണ്ട, വീണ്ടും മുളയ്ക്കാനുള്ള മരുന്ന് കണ്ടെത്തിയിട്ടുണ്ട്

ജീൻ 1 അല്ലെങ്കിൽ യുഎസ്എജി 1 എന്ന ജീനിനെ നിർവീര്യമാക്കുകയായിരുന്നു ഗവേഷകരുടെ ലക്ഷ്യം.

സമകാലിക മലയാളം ഡെസ്ക്

പാല്‍ പല്ലുകളൊഴിച്ച്, സാധാരണ നിലയിൽ ഒരിക്കൽ പല്ലു പൊഴിഞ്ഞു പോയാൽ പിന്നീട് വളരാറില്ല. എന്നാൽ ആ അവസ്ഥയ്ക്ക് ചിലപ്പോൾ മാറ്റം വന്നേക്കാം. ജപ്പാനിലെ ക്യോട്ടോ, ഫുകുയി സർവകലാശാലകളിലെയും കിറ്റാനോ ആശുപത്രിയിലെ സംഘവും നടത്തിയ ​ഗവേഷണങ്ങളുടെ ഫലമായി പല്ലുകൾ സ്വഭാവികമായും വീണ്ടും വളരാനുള്ള മരുന്ന് കണ്ടെത്തി.

കുട്ടിക്കാലത്ത് ഒരുതവണ കൊഴിഞ്ഞ് മുളച്ച പല്ല് പിന്നീട് കൊഴിഞ്ഞാൽ മുളയ്ക്കാറില്ല. അതിനുകാരണം ജീൻ 1 അല്ലെങ്കിൽ യുഎസ്എജി 1 എന്ന ജീനാണ്. ആ ജീനിനെ നിർവീര്യമാക്കുകയായിരുന്നു ഗവേഷകരുടെ ലക്ഷ്യം. അതിനായി പ്രത്യേക മോണോക്ലോണൽ ആന്റിബോഡി വികസിപ്പിച്ചു.

2021-ൽ വികസിപ്പിച്ച മരുന്നു എലികളിലും വെള്ളക്കീരികളിലും പരീക്ഷിച്ച് വിജയിച്ചശേഷം മനുഷ്യരിലേക്കും പരീക്ഷണം വ്യാപിപ്പിച്ചിരിക്കുകയാണ്. പരീക്ഷണം വിജയിച്ചാൽ പ്രായമായി പല്ലുകൊഴിഞ്ഞവർക്കും അപകടങ്ങളിൽ പല്ലുനഷ്ടപ്പെട്ടവർക്കുമെല്ലാം ഇത് ഒരു പുത്തന്‍ പ്രതീക്ഷയായിരിക്കും. 2030 ഓടെ മരുന്നു വിപണിയിലേക്ക് എത്തുമെന്നാണ് കരുതുന്നത്.

എലികളിലും ഫെററ്റ് എന്ന ഒരിനം കീരികളിലുമൊക്കെ പല്ലുകളുടെ വളർച്ചയെ യുഎസ്എജി 1 എന്ന തടയുന്നുണ്ട്. അവയിൽ ഈ ആന്റിബോഡി കുത്തിവെച്ചപ്പോൾ പുതിയ പല്ലുകൾ മുളച്ചതായി കണ്ടെത്തി. ഇതേ പരീക്ഷണമാണ് ഇപ്പോൾ മനുഷ്യരിൽ നടക്കാൻ പോകുന്നത്. 30-നും 64-നും ഇടയിൽ പ്രായമുള്ള 30 പുരുഷന്മാരെയാണ് പരീക്ഷണത്തിന് തിരഞ്ഞെടുത്തത്. ‘സയൻസ് അഡ്വാൻസസ്’ എന്ന ജേണലില്‍ ഇത് സംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Dental Health: Japanes Scientict develop a drug that could regrow teeth.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഓടുന്ന ട്രെയിനില്‍ നിന്ന് യാത്രക്കാരിയെ തള്ളിയിട്ടു; ആക്രമണം മദ്യലഹരിയില്‍, യുവതിയുടെ നില ഗുരുതരം

അമിത വേ​ഗതയിലെത്തിയ ടെംപോ ട്രാവലർ ട്രക്കിലേക്ക് ഇടിച്ചു കയറി; രാജസ്ഥാനിൽ 18 പേർ മരിച്ചു

തുടരെ 2 വിക്കറ്റുകള്‍ വീഴ്ത്തി ഇന്ത്യയുടെ തിരിച്ചു വരവ്; ഭീഷണി ഉയര്‍ത്തി ദക്ഷിണാഫ്രിക്ക ക്യാപ്റ്റന്‍

കുട്ടിക്കാനത്ത് വിനോദ സഞ്ചാരി കയത്തിൽ വീണ് മരിച്ചു; ഒപ്പമുള്ള സുഹൃത്ത് വാഹനവുമായി കടന്നുകളഞ്ഞു

ലോലനെ സൃഷ്ടിച്ച പ്രതിഭ; കാര്‍ട്ടൂണിസ്റ്റ് ചെല്ലന്‍ അന്തരിച്ചു

SCROLL FOR NEXT