മുറിക്കുള്ളില്‍ നനഞ്ഞ തുണി വിരിക്കുന്ന ശീലമുണ്ടോ?  
Health

മുറിക്കുള്ളില്‍ നനഞ്ഞ തുണി വിരിക്കുന്ന ശീലമുണ്ടോ? ഭിത്തിയിൽ കറുപ്പും പച്ചയും നിറത്തിൽ പൂപ്പൽ, ആരോ​ഗ്യപ്രശ്നങ്ങൾ പിന്നാലെ

നനഞ്ഞ തുണിയില്‍ നിന്നുള്ള ഈര്‍പ്പം മുറിയില്‍ പൂപ്പലുണ്ടാക്കാനുള്ള പ്രധാന കാരണമാണ്.

സമകാലിക മലയാളം ഡെസ്ക്

ഴക്കാലമായാൽ പിന്നിലെ വീട്ടിനകത്ത് തലങ്ങും വിലങ്ങും അയകൾ സ്ഥാനം പിടിക്കും. നനഞ്ഞ തുണി ഒരു അറ്റത്തു നിന്നു മറ്റൊരറ്റം വരെ വിരിച്ച് ഫുള്‍ സ്പീഡില്‍ ഫാനും ഓണ്‍ ചെയ്താൽ അടുത്ത ദിവസം തുണകൾ ഒരു വിധം ഉണങ്ങിക്കിട്ടും. എന്നാല്‍ ഇത് വീടിനകത്തുള്ളവര്‍ക്ക് ഉണ്ടാക്കുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ ചില്ലറയല്ല. നനഞ്ഞ തുണിയില്‍ നിന്നുള്ള ഈര്‍പ്പം മുറിയില്‍ പൂപ്പലുണ്ടാക്കാനുള്ള പ്രധാന കാരണമാണ്.

ഇത്തരത്തില്‍ നനഞ്ഞ തുണിയില്‍ നിന്ന് ശരാശരി രണ്ട് ലിറ്റര്‍ വെള്ളം വരെ വായുവിലേക്ക് എത്തുന്നു എന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. മിക്കവാറും ജനലുകളും വാതിലും അടഞ്ഞ മുറിയില്‍ നിന്ന് ഈര്‍പ്പം പുറത്തു പോകാതെ ഭിത്തിയിലും ജനാലകളിലും മേല്‍ക്കൂരയിലുമൊക്കെ തങ്ങിനില്‍ക്കുന്നു. ഇത് പൂപ്പല്‍ വളരാനുള്ള സാഹചര്യം ഒരുക്കുന്നു.

60 ശതമാനത്തിലധികം ഈര്‍പ്പം വീടുകളില്‍ തങ്ങി നില്‍ക്കുന്നുവെങ്കില്‍ അവിടെ പൂപ്പല്‍ വളരാനുള്ള സധ്യത കൂടുതലാണെന്ന് ബില്‍ഡിങ് ആന്റ് എന്‍വയോണ്‍മെന്റില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു. നനഞ്ഞ തുണി മുറിക്കുള്ളില്‍ ഉണക്കുന്നത് ഈര്‍പ്പത്തിന്റെ അളവ് വളരെ അധികം വര്‍ധിപ്പിക്കുന്നു.

ആരോഗ്യ പ്രശ്‌നങ്ങള്‍

ഭിത്തിയിലും മേല്‍ക്കുരയിലുമൊക്കെയായി കാണപ്പെടുന്ന പൂപ്പല്‍ നിരവധി ആരോഗ്യ പ്രശ്നങ്ങളിലേക്ക് നയിക്കാം. പ്രത്യേകിച്ച് അലര്‍ജി, ദുര്‍ബലമായ പ്രതിരോധ ശേഷി, ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ എന്നിവ ഉള്ളവരില്‍.

ശ്വസന പ്രശ്നങ്ങൾ

പൂപ്പൽ ശ്വസിക്കുന്നത് ശ്വസനവ്യവസ്ഥയെ പ്രകോപിപ്പിക്കും. ഇത് ചുമ, ശ്വാസതടസ്സം തുടങ്ങിയ ലക്ഷണങ്ങളിലേക്ക് നയിച്ചേക്കാം. ദീർഘനേരം സമ്പര്‍ക്കപ്പെടുന്നത് ആസ്ത്മ ഉൾപ്പെടെയുള്ള വിട്ടുമാറാത്ത ശ്വസന അവസ്ഥകൾക്കുള്ള സാധ്യത വർധിപ്പിക്കും.

അലർജി

പൂപ്പൽ അലർജി ഉണ്ടാക്കും. ഇത് തുമ്മൽ, മൂക്കൊലിപ്പ്, കണ്ണുകൾക്ക് ചൊറിച്ചിൽ, ചർമത്തിലെ തിണർപ്പ് തുടങ്ങിയ ലക്ഷണങ്ങൾക്ക് കാരണമാകും.

വിഷാംശം

സ്റ്റാച്ചിബോട്രിസ് ചാർട്ടാറം (കറുത്ത പൂപ്പൽ) പോലുള്ള ചില പൂപ്പൽ ഇനങ്ങൾ മൈക്കോടോക്സിനുകൾ ഉത്പാദിപ്പിക്കുന്നു, ഇത് വിട്ടുമാറാത്ത ക്ഷീണം, തലവേദന, രോഗപ്രതിരോധ ശേഷി കുറയ്ക്കൽ തുടങ്ങിയ ഗുരുതരമായ പ്രത്യാഘാതങ്ങൾക്ക് കാരണമാകും.

ദുർബല വിഭാഗങ്ങള്‍

കുഞ്ഞുങ്ങള്‍, മുതിര്‍ന്നവര്‍, രോഗ പ്രതിരോധശേഷി കുറഞ്ഞവർ എന്നിവർക്ക് പൂപ്പലുമായുള്ള സമ്പർക്കം മൂലം അണുബാധകൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.

നനഞ്ഞ തുണി വീടിനകത്ത് വിരിച്ചിടുമ്പോള്‍

നനഞ്ഞ തുണികള്‍ വീടിനുള്ളില്‍ വിരിച്ചിടുമ്പോള്‍ ജനലുകള്‍ തുറന്നിടാന്‍ പ്രത്യേകം ശ്രദ്ധിക്കുക. കൂടാതെ ഡീഹ്യുമിഡിഫയറുകൾ ഉപയോഗിക്കുന്നത് മുറിയിലെ ഈര്‍പ്പം കുറയ്ക്കാന്‍ സഹായിക്കും. പൂപ്പല്‍ കണ്ടെത്തിയാല്‍ അവ ഉടന്‍ തന്നെ വൃത്തിയാക്കുക. ഇന്‍ഡോര്‍ താപനില എപ്പോഴും 18-22 ഡിഗ്രിസെഷ്യസില്‍ ആണെന്ന് ഉറപ്പാക്കുക.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഷാഫി പറമ്പിലിന് മര്‍ദനമേറ്റ സംഭവം; ആഭ്യന്തര മന്ത്രാലയത്തോട് റിപ്പോര്‍ട്ട് തേടി ലോക്സഭ സെക്രട്ടറിയേറ്റ്

ഒരു കുപ്പി വെള്ളത്തിന് 100, കാപ്പിക്ക് 700; നിരക്ക് ക്രമീകരിച്ചില്ലെങ്കില്‍ തിയറ്ററുകള്‍ കാലിയാകുമെന്ന് സുപ്രീംകോടതി

സംസ്ഥാന സ്‌കൂള്‍ കലോത്സവ തീയതികളില്‍ മാറ്റം

തെരുവുനായയെ കൂട്ടബലാത്സംഗത്തിനിരയാക്കി, സ്വകാര്യഭാഗത്ത് പരിക്ക്; മൃഗസംരക്ഷണ പ്രവര്‍ത്തകയുടെ പരാതിയില്‍ കേസ്

മകനെ സ്ഥാനാര്‍ഥിയാക്കാന്‍ ബിജെപി ശ്രമിച്ചു, പല തവണ ഫോണില്‍ വിളിച്ചു; ഇ പി ജയരാജന്‍ ആത്മകഥയില്‍

SCROLL FOR NEXT