Drying wet cloths inside Meta AI Image
Health

നനഞ്ഞ തുണി മുറിക്കുള്ളിൽ ഉണക്കാറുണ്ടോ?

നനഞ്ഞ വസ്ത്രങ്ങളിൽ നിന്നുള്ള ഈർപ്പം വീട്ടിനുള്ളിലെ ചുമരിലും ഫർണിച്ചറുകളിലും പൂപ്പലുണ്ടാക്കും.

സമകാലിക മലയാളം ഡെസ്ക്

രാവിലെ ഇടാനുള്ള വസ്ത്രങ്ങൾ രാത്രി ഫാനിന്റെ കാറ്റത്ത് ഉണക്കിയെടുക്കുന്ന ശീലമുണ്ടോ? പുറമെ സുരക്ഷിതമാണെന്ന് തോന്നിയാലും ശ്രദ്ധിച്ചില്ലെങ്കിൽ ​ഗുരുതര ആരോ​ഗ്യപ്രശ്നങ്ങൾക്ക് കാരണമായേക്കാവുന്ന ദുശ്ശീലമാണിത്. നനഞ്ഞ തുണികൾ മുറിക്കുള്ളിൽ ഇടുന്നത് ഊർപ്പം വർധിക്കാനും ആസ്ത്മ, അലർജി തുടങ്ങിയ ആരോ​ഗ്യപ്രശ്നങ്ങൾ വഷളാക്കാനും സാധ്യതയുണ്ട്.

ഇത് കൂടുതലായി ബാധിക്കുന്നത് കുട്ടികളെയും പ്രതിരോധശേഷി കുറഞ്ഞവരെയുമാണ്. അലർജി ഉള്ളരെയും ഇത് കാര്യമായി ബാധിക്കുന്നതാണ്. കഠിനമായ തുമ്മൽ, കണ്ണ് ചൊറിച്ചിൽ, ചർമരോഗങ്ങൾ എന്നിവയ്ക്കും കാരണമാവും. നനഞ്ഞ വസ്ത്രങ്ങളിൽ നിന്നുള്ള ഈർപ്പം വീട്ടിനുള്ളിലെ ചുമരിലും ഫർണിച്ചറുകളിലും പൂപ്പലുണ്ടാക്കും.

കൂടാതെ വസ്ത്രം അലക്കുമ്പോൾ ഉപയോഗിക്കുന്ന ഡിറ്റർജന്റിലെയും സോപ്പിലെയും രാസവസ്തുക്കൾ വായുവിൽ കലരുന്നതും അത് ശ്വസിക്കുന്നതും ആരോഗ്യത്തിന് ദോഷം ചെയ്യും. ഇത് നിങ്ങളുടെ ആരോ​ഗ്യം മോശമാക്കുന്നതിനൊപ്പം ഫർണിച്ചറും പെട്ടെന്ന് കേടാകാൻ കാരണമാകുന്നു. ഇനി ഒഴിവാക്കാൻ പറ്റാത്ത സാഹചര്യത്തിൽ മുറിക്കുള്ളിൽ തന്നെ വസ്ത്രങ്ങൾ ഉണക്കേണ്ടി വന്നാൽ ചില കാര്യങ്ങൾ ശ്രദ്ധിക്കണം.

  • വസ്ത്രത്തിലെ ഈർപ്പത്തിനെ സഞ്ചരിക്കാൻ അനുവദിക്കുക. അതിനായി ജനലുകൾ തുറന്നിടുകയോ എക്സോസ്റ്റ് ഫാൻ പ്രവർത്തിപ്പിക്കുകയോ ചെയ്യാം.

  • വായുവിലെ അമിത ഈർപ്പം വലിച്ചെടുത്ത് അന്തരീക്ഷം ഉണക്കമുള്ളതാക്കാൻ സഹായിക്കുന്ന ഒരു ഉപകരണമാണ് ഡി ഹ്യുമിഡി​ഫയർ.

  • ആളുകൾ കൂടുതൽ സമയം ചെലവഴിക്കുന്ന മുറികൾ ഒഴിവാക്കാൻ ശ്രമിക്കണം.

Drying Wet cloths inside house, side effects

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ദേശീയപാതയില്‍ വിമാനമിറങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി; ചരിത്രനേട്ടം; വിഡിയോ

കൈയ്യിലെ മീൻ മണം നിമിഷങ്ങൾക്കകം മാറ്റം

മഴ, അഭിഷേക്, സ്പിന്നര്‍മാര്‍, കൊളംബോ പിച്ച്... ഇന്ത്യ- പാക് ബ്ലോക്ക്ബസ്റ്റര്‍ നാളെ

'നന്ദി പറയാനുള്ള അവസരം പോലും തന്നില്ല; മാന്യതയോടെ പറഞ്ഞു വിടണമായിരുന്നു'; സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രേംകുമാര്‍

പേഴ്‌സണല്‍ ലോണ്‍ പെട്ടെന്ന് അടച്ചുതീര്‍ത്ത് ബാധ്യതയില്‍ നിന്ന് രക്ഷപ്പെടണോ?; ഇതാ അഞ്ചു ടിപ്പുകള്‍

SCROLL FOR NEXT