ഒറ്റക്കാലിൽ ബാലൻസ് ചെയ്തു നിൽക്കാമോ? അങ്ങനെ നിൽക്കാണ സാധിച്ചാൽ നിങ്ങൾ ആരോഗ്യവാനാണെന്ന് വിലയിരുത്താമെന്ന് ഹാർവാർഡ് യൂനിവേഴ്സിറ്റിയിലെ കാർഡിയോളജിസ്റ്റ് ആയ ഡോ. ഹഫീസാ ഖാൻ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു.
2022ൽ ബ്രിട്ടീഷ് ജേണൽ ഓഫ് സ്പോർട്സ് മെഡിസിൻ പ്രസിദ്ധീകരിച്ച ഒരു പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ഡോക്ടർ ഇക്കാര്യം പറയുന്നത്. 50നും 75നും ഇടയിൽ പ്രായമായ 1702 പേരിൽ 10 വർഷം നടത്തിയ പഠനത്തിൽ കണ്ണുകൾ തുറന്ന് പത്ത് സെക്കന്റ് വരെ ഒറ്റക്കാലിൽ നിന്നവരിൽ ഹൃദയ സംബന്ധമായ അസുഖമോ വൈകല്യങ്ങളോ ഇല്ലാതെ ഏഴ് വർഷം വരെ ആയുസ് വർധിക്കാനുള്ള സാധ്യത 90 ശതമാനം കൂടുതലാണെന്ന് പഠനത്തിൽ പറയുന്നു.
കണ്ണുകൾ തുറന്ന് എത്ര നേരം വരെ ഒറ്റക്കാലിൽ നിൽക്കാൻ സാധിക്കുമെന്നതിനെ കണക്കാക്കിയാണ് ആയുർദൈർഘ്യം പ്രവചിക്കുക. ഓരോരുത്തരും എത്ര നേരം ഒറ്റക്കാലിൽ നിൽക്കണമെന്നത് നിശ്ചയിക്കേണ്ടത് അവരുടെ പ്രായം കണക്കാക്കിയാണ്.
50-60 വയസുള്ളവർ 40 സെക്കന്റ് വരെ
60-70 വയസുള്ളവർ 20 സെക്കന്റ് വരെ
70 മുകളിൽ പ്രായമായവർ 10 സെക്കന്റ് വരെ
ഒറ്റക്കാലിൽ ബാലൻസ് ചെയ്യാനുള്ള കഴിവ് നാഡീ സംബന്ധമായ പ്രശ്നങ്ങൾ, സന്ധി രോഗങ്ങൾ, കാഴ്ച, ഉദാസീനമായ ജീവിത ശൈലി ഇവയെയെല്ലാം ആശ്രയിച്ചിരിക്കുന്നു. അതുകൊണ്ട് തന്നെ ഒറ്റക്കാലിൽ നിൽക്കാൻ ബുദ്ധിമുട്ട് തോന്നുന്നുണ്ടെങ്കിൽ ആരോഗ്യ നില ഉറപ്പായും പരിശോധിക്കേണ്ടിയിരിക്കുന്നുവെന്ന് ഡോക്ടർ മുന്നറിയിപ്പ് നൽകുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates