ചപ്പാത്തിമാവ് 24 മണിക്കൂറിൽ കൂടുതൽ ഫ്രിഡ്ജിൽ സൂക്ഷിക്കരുത്, കേടായോ എന്ന് എങ്ങനെ മനസ്സിലാക്കാം?

ഗോതമ്പു മാവ് ശരിയായി സൂക്ഷിച്ചില്ലെങ്കിൽ ഇതില്‍ അടങ്ങിയ ഈര്‍പ്പവും കാര്‍ബോഹൈഡ്രേറ്റും ബാക്ടീരിയ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുകയും ഗുരുതര രോഗങ്ങളിലേക്ക് നയിക്കുകയും ചെയ്യും.
Chapathi batter
Chapathi batterChappathi batter
Updated on
1 min read

പ്പാത്തിക്ക് കുഴച്ച മാവ് കൂടിപ്പോയാൽ കളയാൻ മനസ്സുവരില്ല, നേരെ ഫ്രിഡ്ജിൽ കയറ്റും. പിന്നീട് ഉപയോ​ഗിക്കാമെല്ലോ എന്നാണ് പലരും ചിന്തിക്കുക. എന്നാൽ ​ഗോതമ്പു മാവ് ശരിയായി സൂക്ഷിച്ചില്ലെങ്കിൽ ഇതില്‍ അടങ്ങിയ ഈര്‍പ്പവും കാര്‍ബോഹൈഡ്രേറ്റും ബാക്ടീരിയ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുകയും ഗുരുതര രോഗങ്ങളിലേക്ക് നയിക്കുകയും ചെയ്യും.

Chapathi batter
അടുക്കളയിൽ മീൻ മണം മാറാൻ ചില ​ഗ്രാമ്പു ടെക്നിക്സ്

ഗോതമ്പു മാവ് ഫ്രിഡ്ജില്‍ സൂക്ഷിക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

  • 24 മണിക്കൂറില്‍ കൂടുതല്‍ ഗോതമ്പു മാവ് ഫ്രിഡ്ജില്‍ സൂക്ഷിക്കാന്‍ പാടില്ല. ഇത് ബാക്ടീരിയ വളര്‍ചയ്ക്ക് കാരണമാകും.

  • സാധാരണ താപനിലയില്‍ ദീര്‍ഘനേരം സൂക്ഷിച്ച മാവ് പിന്നീട് ഫ്രിഡ്ജില്‍ വച്ച് സൂക്ഷിക്കുന്നതും നല്ലതല്ല.

  • മാവ് കൂടുതൽ നേരം ഇരിക്കുമ്പോൾ, അത് ഫ്രിഡ്ജില്‍ ആണെങ്കില്‍ പോലും ഘടന, മണം, രുചി എന്നിവയില്‍ മാറ്റമുണ്ടാകാം. അതുകൊണ്ട് തന്നെ താപനില, ശുചിത്വം, കൈകാര്യം ചെയ്യുന്ന രീതി എന്നിവയെല്ലാം പ്രധാനമാണ്.

Chapathi batter
എത്ര നാൾ കൂടുമ്പോൾ വാഷിങ് മെഷീൻ വൃത്തിയാക്കണം, വീട്ടിൽ തന്നെ ചെയ്യാവുന്ന എളുപ്പവഴികൾ

ഫ്രിഡ്ജിലെ സമയപരിധി പാലിച്ചാലും വൃത്തിയില്ലാത്ത പാത്രത്തിൽ മാവ് സൂക്ഷിക്കുകയോ കഴുകാത്ത കൈകള്‍ കൊണ്ട് കൈകാര്യം ചെയ്യുകയോ ചെയ്യുന്നത് ഭക്ഷ്യവിഷബാധയ്ക്കുള്ള സാധ്യത വര്‍ധിപ്പിക്കും. മാത്രമല്ല, ഫ്രിഡ്ജില്‍ സൂക്ഷിക്കുമ്പോള്‍ മാവ് കട്ടിയുള്ളതാകാനുള്ള സാധ്യതയുണ്ട്. ഇതില്‍ അടങ്ങിയ വിറ്റാമിൻ സി, ഫോളേറ്റ് തുടങ്ങിയ പോഷകങ്ങൾ സമയപരിധി കൂടുന്തോറും ക്രമേണ നശിക്കാൻ തുടങ്ങുന്നു. മാവ് പുളിച്ചു തുടങ്ങുകയും ചെയ്യുന്നു. ഇത് ചിലരില്‍ അസിഡിറ്റി, വയറു വീര്‍ക്കല്‍ എന്നിവ ഉണ്ടാക്കാം.

ഫ്രിഡ്ജില്‍ സൂക്ഷിച്ച മാവ് ഉപയോഗിക്കുമ്പോള്‍

  • ഫ്രിഡ്ജില്‍ നിന്ന് നേരിട്ട് മാവ് ഉപയോഗിക്കരുത്. സാധാരണ താപനിലയില്‍ 10-15 മിനിറ്റ് വിശ്രമിക്കാന്‍ അനുവദിക്കുക.

  • ഫ്രിഡ്ജില്‍ സൂക്ഷിച്ച മാവ് കട്ടി ആയി തോന്നിയാല്‍, ഒരു ടീസ്പൂൺ ചെറുചൂടുള്ള വെള്ളം ചേർത്ത് ഒന്നുകൂടി കുഴച്ചെടുക്കാം.

  • മാവിന് പുറമെ നെയ്യോ എണ്ണയോ പുരട്ടുന്നത് മാവിന് മയം ഉണ്ടാവാന്‍ സഹായിക്കും.

  • മാവ് നേരിയ തോതില്‍ പുളിച്ചിട്ടുണ്ടെങ്കില്‍ അല്‍പം നാരങ്ങനീര് ചേര്‍ക്കുന്നത് നല്ലതാണ്.

ഫ്രിഡ്ജില്‍ സൂക്ഷിച്ച മാവ് കേടായോ എന്ന് എങ്ങനെ മനസിലാക്കാം

  • മാവ് കഠിനമായി പുളിക്കുകയോ ദുർഗന്ധം വമിക്കുകയോ ഒട്ടിപ്പിടിക്കുകയോ ചെയ്താല്‍ ആ മാവ് ഉപയോഗിക്കരുത്.

  • മാവില്‍ വെള്ള, കറുപ്പ് അല്ലെങ്കിൽ പച്ച നിറത്തിലുള്ള പൂപ്പല്‍ കണ്ടാല്‍ ആ മാവ് ഒഴിവാക്കുന്നതാണ് നല്ലത്.

Chapathi batter
'കുറേക്കാലമായി ഒന്നു കൂടണമെന്ന് വിചാരിച്ചിട്ട്', അടച്ചുപൂട്ടിയ വികാരങ്ങളെ പറഞ്ഞുതീർക്കാം .., എന്താണ് 'എംറ്റി ചെയർ ടെക്നിക്ക്'
Chapathi batter
കൊളസ്ട്രോൾ റിപ്പോർട്ട് കിട്ടിയാൽ ആദ്യം നോക്കേണ്ടത് എന്ത്? എച്ച്ഡിഎല്ലും എൽഡിഎല്ലും ഒരുപോലെ കൂടിയാൽ എന്താണ് അർഥം?
Chapathi batter
ദോശമാവ് സൂക്ഷിക്കുമ്പോൾ ഒഴിവാക്കേണ്ട 7 അബദ്ധങ്ങൾ, ഫ്രിഡ്ജ് ഇല്ലെങ്കിൽ എന്തുചെയ്യണം?
Summary

WHEAT BATTER IN FRIDGE STORAGE TIPS

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com