ഹൃദയാഘാതം ഒരിക്കലും വളരെ പെട്ടെന്ന് സംഭവിക്കുന്ന ഒന്നല്ല. പത്ത് വര്‍ഷം മുന്‍പ് തന്നെ ശരീരം ഇത് സംബന്ധച്ച സൂചനകള്‍ നല്‍കി തുടങ്ങും. എന്നാല്‍ പലപ്പോഴും നാം അവ അവഗണിക്കുകയാണ് പതിവ്. രക്തസമ്മര്‍ദത്തിലെ മാറ്റങ്ങള്‍ ഹൃദ്രോഗസാധ്യത പത്ത് വര്‍ഷം മുന്‍പേ കണ്ടെത്താന്‍ സഹായിക്കുമെന്ന് പ്രമുഖ കാര്‍ഡിയോളജിസ്റ്റ് ആയ ഡോ. സഞ്ജയ് ബോജ്‌രാജ് പറയുന്നു.
പലപ്പോഴും നെഞ്ചുവേദന, ക്ഷീണം, ശ്വാസതടസം പോലുള്ള ലക്ഷണങ്ങളാണ് സാധാരണ ഹൃദയാഘാത ലക്ഷണമായി കണക്കാക്കുന്നത്. എന്നാല്‍ വളരെ അപ്രതീക്ഷിതമായി ഹൃദയാഘാതം സംഭവിച്ച ഒരാളെ പരിശോധിച്ചതിലൂടെ തന്‍റെ പല ധാരണകളും മാറിമറിഞ്ഞതായി ഡോ. സഞ്ജയ് പറയുന്നു.
രോഗിയുടെ കൊളസ്ട്രോളും ശരീരഭാരവും സാധാരണമായിരുന്നു. മറ്റ് പ്രാരംഭ ലക്ഷണങ്ങളൊന്നും കാണിച്ചിരുന്നുമില്ല. തുടര്‍ന്ന നടത്തിയ പരിശോധനയിലാണ് കഴിഞ്ഞ പത്ത് വര്‍ഷമായി അദ്ദേഹത്തിന്‍റെ രക്തസമ്മര്‍ദത്തില്‍ ചെറിയ മാറ്റങ്ങള്‍ ഉണ്ടായിരുന്നതാണ് വ്യക്തമായെന്നും അദ്ദേഹം സോഷ്യല്‍മീഡിയയില്‍ കുറിച്ച് കുറിപ്പില്‍ പറയുന്നു.
രക്തസമ്മർദ്ദത്തിലെ സൂക്ഷ്മമായ വ്യതിയാനം, അതായത് രാവിലെ എഴുന്നേല്‍ക്കുമ്പോഴും രാത്രി കിടക്കാന്‍ നേരവും രക്തസമ്മര്‍ദം ഉയര്‍ന്നത് ശ്രദ്ധിക്കേണ്ടതുണ്ട്. അതോടെ ലക്ഷണങ്ങള്‍ ഉണ്ടാകുന്നതു വരെയുള്ള കാത്തിരിപ്പ് നിര്‍ത്തി, രോഗികളുടെ രക്തസമ്മര്‍ദത്തിന്‍റെ പാറ്റേണ്‍ ശ്രദ്ധിച്ചു തുടങ്ങി.
മാനസിക സമ്മർദം, ഉറക്കമില്ലായ്മ, ഹോർമോണുകളുടെ പ്രവര്‍ത്തനം, വീക്കം എന്നിവ രക്തസമ്മർദത്തെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. പ്രതിരോധം ഒരു ഊഹക്കച്ചവടമായിരിക്കരുത്, മുന്‍കരുതലാണ് പ്രധാനമെന്നും അദ്ദേഹം പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates