പ്രതീകാത്മക ചിത്രം 
Health

ശരീരഭാരം കുറയ്ക്കാനുള്ള ശ്രമത്തിലാണോ? തുടക്കം എളുപ്പമാക്കാം, ഈ മാറ്റങ്ങളിലൂടെ 

സാവധാനം പുതിയ ജീവിതരീതിയിലേക്ക് കടക്കുന്നതാണ് ആരോഗ്യകരമായി ശരീരഭാരം കുറയ്ക്കാന്‍ ഉത്തമം

സമകാലിക മലയാളം ഡെസ്ക്

രീരഭാരം കുറയ്ക്കുക എന്നത് അത്ര എളുപ്പം പറ്റുന്ന ഒന്നല്ലെന്ന് പരീക്ഷിച്ചിട്ടുള്ള എല്ലാവര്‍ക്കുമറിയാം. ചിലര്‍ക്ക് ശരിയായ ശരീരഭാരത്തിലേക്കെത്താന്‍ ഒരു മാസം മതിയാകുമ്പോള്‍ മറ്റു ചിലര്‍ക്ക് ഇത് ഒരു വര്‍ഷത്തോളം നീണ്ടുനില്‍ക്കുന്ന പ്രയത്‌നമായിരിക്കും. അതുവരെ ഉണ്ടായിരുന്ന ശീലങ്ങളും, ഭക്ഷണക്രമവുമെല്ലാം മാറ്റന്നത് ഒരുപാട് സമയവും ക്ഷമയും ആവശ്യപ്പെടുന്നതാണ്. അതുകൊണ്ട് സാവധാനം പുതിയ ജീവിതരീതിയിലേക്ക് കടക്കുന്നതാണ് ആരോഗ്യകരമായി ശരീരഭാരം കുറയ്ക്കാന്‍ ഉത്തമം. ജീവിതരീതിയില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തിക്കൊണ്ട് ഈ യാത്രയിലേക്ക് കടക്കുന്നതായിരിക്കും നല്ലത്. 

ഭക്ഷണം ഒഴിവാക്കരുത് 

കലോറി കുറയ്ക്കാന്‍ ഭക്ഷണം തന്നെ വേണ്ടെന്നുവയ്ക്കുകയാണ് പലരും ചെയ്യുന്നത്. പക്ഷെ അളവ് കുറച്ച് കൂടുതല്‍ തവണകളായി ഭക്ഷണം കഴിക്കുകയാണ് ചെയ്യേണ്ടത്. ദിവസവും രണ്ട് തവണ വയറ് നിറയുവേളം കഴിക്കുന്നതിനേക്കാള്‍ നല്ലതാണ് ഇത് ആറ് തവണയായി കഴിക്കുന്നത്. 

ഭക്ഷണത്തിന് മുമ്പ് വെള്ളം

ചിലപ്പോള്‍ ദാഹിക്കുമ്പോഴും നമ്മുടെ തലച്ചോര്‍ വിശക്കുന്നു എന്ന സന്ദേശമാണ് നല്‍കുക. ഭക്ഷണം കഴിച്ചിട്ടും വീണ്ടും വിശപ്പ് തോന്നുകയാണെങ്കില്‍ ഒരു ഗ്ലാസ് വെള്ളം കുടിക്കാം. കാരണം നിങ്ങളുടെ ശരീരത്തില്‍ ആവശ്യത്തിന് വെള്ളം ഇല്ലെന്ന സൂചനയാണ് ഇത് തരുന്നത്. മാത്രവുമല്ല അമിതമായി ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കാനും ഇത് സഹായിക്കും. 

എന്നും നടക്കാം

ജീവിതത്തിലൊരിക്കലും വ്യായാമം ശീലിക്കാത്തവര്‍ക്ക് പെട്ടെന്ന് അത് തുടങ്ങുന്നത് അത്ര എളുപ്പമായിരിക്കില്ല. അതുകൊണ്ട് ഏറ്റവും എളുപ്പമുള്ള ശീലങ്ങളില്‍ തുടങ്ങുന്നതാണ് നല്ലത്. ശരീരഭാരം കുറയണം എന്ന ആഗ്രഹം മാറ്റിനിര്‍ത്തിയാലും എല്ലാ ദിവസവും കുറഞ്ഞത് അര മണിക്കൂറെങ്കിലും നടക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്. 

വെള്ളം കുപ്പി കൈയില്‍ തന്നെ

ശരീരഭാരം കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ ഏറ്റവുമധികം ശ്രദ്ധിക്കേണ്ടത് ആവശ്യത്തിന് വെള്ളം കുടിക്കാനാണ്. ഇത് ശരീരം കൂടുതല്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കാനും സഹായിക്കും. 

എന്താണ് കഴിക്കുന്നതെന്ന് വായിക്കാം

എന്ത് കഴിക്കുന്നു എന്നതിനെക്കുറിച്ച് അറിഞ്ഞിരിക്കുക വളരെ പ്രധാനമാണ്. പാക്കറ്റില്‍ കിട്ടുന്ന ഭക്ഷണം ശരീരഭാരം കൂട്ടുമെന്ന കാര്യത്തില്‍ സംശയം വേണ്ട. അതുകൊണ്ട് കഴിക്കുന്ന ഭക്ഷണത്തെക്കുറിച്ച് കൂടുതലായി വായിച്ചറിയുന്നത് ഈ യാത്രയില്‍ നിങ്ങള്‍ക്ക് ഗുണം ചെയ്യും. 

മദ്യപാനത്തില്‍ ശ്രദ്ധവേണം

മദ്യത്തിലൂടെ ശരീരത്തില്‍ പ്രവേശിക്കുന്ന കലോറി പലരും മറക്കാറുണ്ട്. ആല്‍ക്കഹോള്‍ അടങ്ങിയ വ്യത്യസ്ത പാനിയങ്ങളില്‍ അടങ്ങിയിട്ടുള്ള കലോറിയും വ്യത്യസ്തമായിരിക്കും. ഇത് കോക്ടെയില്‍ പോലെയാക്കി മാറ്റുമ്പോള്‍ കൂടുതന്‍ ആനാരോഗ്യകരമാകും. 

വീട്ടിലുണ്ടാക്കിയ ഭക്ഷണം

കഴിക്കുന്ന ഭക്ഷണത്തില്‍ ആവശ്യത്തിന് പോഷകങ്ങള്‍ അടങ്ങിയിട്ടുണ്ടെന്ന് ഉറപ്പിക്കാന്‍ അത് വീട്ടില്‍ തന്നെ തയ്യാറാക്കി കഴിക്കുന്നതാണ് ഏറ്റവും ഉത്തമം. ആരോഗ്യകരമായ ഭക്ഷണമാണെന്ന് അനുമാനിച്ച് നമ്മള്‍ പുറത്തുനിന്ന് വാങ്ങുന്ന ഭക്ഷണം പോലും അങ്ങനെയാകണമെന്ന് നിര്‍ബന്ധമില്ല. വീട്ടില്‍ ഭക്ഷണം തയ്യാറാക്കുമ്പോള്‍ നിങ്ങളുടെ ശരീരത്തിന് വേണ്ട പച്ചക്കറികളും പഴങ്ങളും അതില്‍ അടങ്ങിയിട്ടുണ്ടെന്ന് ഉറപ്പിക്കാനാകും. 

ഫിറ്റ്‌നസ് ട്രാക്കര്‍

വെയിറ്റ് ലോസ് യാത്രയില്‍ നിങ്ങള്‍ക്ക് കൂട്ടായി ഇപ്പോള്‍ പല ആപ്പുകളും ഫോണില്‍ സൗജന്യമായിത്തന്നെ കിട്ടും. ഇത് നിങ്ങളുടെ ദിനചര്യയെക്കുറിച്ച് കൃത്യമായ റെക്കോര്‍ഡുണ്ടാക്കാനും ശാരീരിക പ്രവര്‍ത്തികള്‍ നിരീക്ഷിക്കാനും സഹായിക്കും. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഷാഫി പറമ്പിലിന് മര്‍ദനമേറ്റ സംഭവം; ആഭ്യന്തര മന്ത്രാലയത്തോട് റിപ്പോര്‍ട്ട് തേടി ലോക്സഭ സെക്രട്ടറിയേറ്റ്

ഒരു കുപ്പി വെള്ളത്തിന് 100, കാപ്പിക്ക് 700; നിരക്ക് ക്രമീകരിച്ചില്ലെങ്കില്‍ തിയറ്ററുകള്‍ കാലിയാകുമെന്ന് സുപ്രീംകോടതി

സംസ്ഥാന സ്‌കൂള്‍ കലോത്സവ തീയതികളില്‍ മാറ്റം

തെരുവുനായയെ കൂട്ടബലാത്സംഗത്തിനിരയാക്കി, സ്വകാര്യഭാഗത്ത് പരിക്ക്; മൃഗസംരക്ഷണ പ്രവര്‍ത്തകയുടെ പരാതിയില്‍ കേസ്

മകനെ സ്ഥാനാര്‍ഥിയാക്കാന്‍ ബിജെപി ശ്രമിച്ചു, പല തവണ ഫോണില്‍ വിളിച്ചു; ഇ പി ജയരാജന്‍ ആത്മകഥയില്‍

SCROLL FOR NEXT