കാഴ്ചാപ്രശ്നങ്ങള്‍ പരിഹരിക്കാന്‍ പിസ്ത 
Health

ദിവസവും ഒരുപിടി പിസ്ത; പ്രായമായാലും കാഴ്ച മങ്ങില്ല!

ബ്ലൂ ലൈറ്റുകളില്‍ നിന്നും റെറ്റീനയെ സംരക്ഷിക്കുന്നത് മാക്യുലാര്‍ പിഗ്മെന്‍റ് ആണ്.

Author : സമകാലിക മലയാളം ഡെസ്ക്

ളുകള്‍ പ്രായമാകുന്നത് അനുസരിച്ച് കണ്ണിന്‍റെ കാഴ്ച മങ്ങുന്നത് സാധാരണമാണ്. കണ്ണിലെ റെറ്റീനയുടെ സംരക്ഷണ കവചമായി പ്രവര്‍ത്തിക്കുന്ന മാക്യുലാര്‍ പിഗ്മെന്‍റ് കുറയുന്നതാണ് ഇതിന് കാരണം. റെറ്റീനയ്ക്ക് മീതെ കാണപ്പെടുന്ന ആന്‍റി-ഓക്സിഡന്‍റ് നിറഞ്ഞ ഈ മാക്യുലാര്‍ പിഗ്മെന്‍റ് കണ്ണിലേക്ക് അടിക്കുന്ന ബ്ലൂ ലൈറ്റുകളില്‍ നിന്നും റെറ്റീനയെ സംരക്ഷിക്കുന്നു.

എന്നാല്‍ പ്രായമാകുമ്പോള്‍ മാക്യുലാര്‍ പിഗ്മെന്‍റിന്‍റെ അളവു കുറയുകയും കാഴ്ചാ പ്രശ്നങ്ങള്‍ നേരിടുകയും ചെയ്യുന്നു. അടുത്തിടെ ടഫ്റ്റ്‌സ്‌ സര്‍വകലാശാലയിലെ ഡോ. ടാമി സ്കോട്ട് നടത്തിയ പഠനത്തില്‍ ദിവസവും രണ്ട് ഔണ്‍സ് വീതം പിസ്ത കഴിക്കുന്നത് പ്രായമാകുന്നതിനെ തുടര്‍ന്നുണ്ടാകുന്ന കാഴ്ചപ്രശ്നങ്ങളുടെ അപകട സാധ്യത കുറയ്ക്കാനാകുമെന്ന് കണ്ടെത്തി.

പിസ്തയില്‍ മാക്യുലാര്‍ പിഗ്മെന്‍റ് കൂട്ടാന്‍ സഹായിക്കുന്ന ല്യൂട്ടിന്‍ ധാരാളം അടങ്ങിയിട്ടുണ്ട്. കൂടാതെ ഇവയില്‍ അടങ്ങിയിരിക്കുന്ന കൊഴുപ്പ് ല്യൂട്ടിന്‍റെ ആഗിരണം കൂടുതല്‍ ഫലപ്രദമാക്കുമെന്നും പഠനത്തില്‍ പറയുന്നു. 40നും 70നും ഇടയില്‍ പ്രായത്തിലുള്ള 36 പേരാണ് പഠനത്തിന്റെ ഭാഗമായത്. ഇതില്‍ ആറ് ആഴ്ച് പതിവായി പിസ്ത ഡയറ്റില്‍ ഉള്‍പ്പെടുത്തിയവരില്‍ മക്യുലാര്‍ പിഗ്മെന്റിന്‍റെ അളവ് വര്‍ധിക്കുകയും കണ്ണിന്‍റെ ആരോഗ്യത്തില്‍ കാര്യമായ പുരോഗതി ഉണ്ടാവുകയും ചെയ്തതായി ഗവേഷകന്‍ പറയുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പിഎം ശ്രീ പദ്ധതി: നാലംഗ മന്ത്രിസഭാ ഉപസമിതി രൂപീകരിച്ചു; സമിതി റിപ്പോര്‍ട്ടിന് ശേഷം തുടര്‍നടപടി

ആദ്യഗോള്‍ നേടിയതിന് പിന്നാലെ പൊട്ടിക്കരഞ്ഞു; കാരണം വെളിപ്പെടുത്തി മെസി

'വാരിയെല്ലിന് ചതവുണ്ട്, ആയുസ് നീട്ടി കിട്ടിയത് ഭാ​ഗ്യം'; കോൺക്രീറ്റ് വാട്ടർ ടാങ്കിൽ വീണ് പരിക്കേറ്റെന്ന് നടൻ വിനോദ് കോവൂർ

ഇറാന്റെ പുനരധിവാസം; 300 ബില്യണ്‍ ഡോളറിന്റെ ധനസഹായ പദ്ധതി യുഎസ് രൂപീകരിക്കണം, ഉപരോധങ്ങളും പിന്‍വലിക്കണം; ധാരണാപത്രത്തിന്റെ വിശദാംശങ്ങള്‍ പുറത്ത്

589 അടി പൊക്കം; ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റണ്ണിങ് ട്രാക്ക്, അബുദാബി ടവര്‍ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌സില്‍

SCROLL FOR NEXT