ഒരു പിടി ബദാം ദിവസവും ശീലമാക്കുന്നത് വയറിന്റെ ആരോഗ്യത്തിന് നല്ലതാണെന്ന് പഠനം. ബ്യൂട്ടറേറ്റ് എന്ന ഒരു തരം ഫാറ്റി ആസിഡ് ഉൽപാദിപ്പിക്കാൻ ബദാം സഹായിക്കുമെന്നും ഇത് വയറിൻറെയും കുടലിൻറെയുമൊക്കെ ആരോഗ്യത്തെ മെച്ചപ്പെടുത്തുമെന്നുമാണ് ലണ്ടൻ കിങ്സ് കോളജിലെ ഗവേഷകർ നടത്തിയ പഠനത്തിൽ പറയുന്നത്.
വയറിലും കുടലിലും ആവരണം തീർക്കുന്ന കോശങ്ങൾക്കുള്ള ഇന്ധനമാണ് ബ്യൂടറൈറ്റ്. ബ്യൂടറൈറ്റ് കൃത്യമായ അളവിൽ ലഭിച്ചാൽ ഈ കോശങ്ങൾ ഫലപ്രദമായി പ്രവർത്തിക്കുകയും ഭക്ഷണത്തിൽ നിന്ന് ശരിയായ തോതിൽ പോഷണങ്ങൾ വലിച്ചെടുക്കുകയും ചെയ്യും. ബദാമിൽ അടങ്ങിയിരിക്കുന്ന ഡയറ്ററി ഫൈബർ ഇത്തരത്തിൽ വയറിലെ സൂക്ഷ്മജീവികളുടെ സന്തുലനം നിലനിർത്തുമെന്ന് ഗവേഷകർ പറയുന്നു. അമേരിക്കൻ ജേണൽ ഓഫ് ക്ലിനിക്കൽ ന്യൂട്രീഷൻ ജേണലിൽ ഗവേഷണഫലം പ്രസിദ്ധീകരിച്ചു.
ഡയറ്ററി ഫൈബർ ശരിയായ അളിവിൽ കളിക്കാത്തവരും ചോക്ലേറ്റ്, ചിപ്സ് പോലുള്ള അനാരോഗ്യകരമായ സ്നാക്സ് പതിവാക്കിയവരുമായ 87 മുതിർന്നവരിലാണ് ഗവേഷണം നടത്തിയത്. ഇവരെ മൂന്ന് സംഘങ്ങളായി തിരിച്ചു. ഒരു സംഘത്തിന് ദിവസവും 56 ഗ്രാം ബദാം നൽകി. രണ്ടാമത്തെ സംഘത്തിന് 56 ഗ്രാം വീതം ഗ്രൗണ്ട് ബദാം നൽകി. മൂന്നാമത്തെ സംഘത്തിന് നൽകിയത് മഫിനുകളാണ്. മഫിൻ കഴിച്ച സംഘത്തെ അപേക്ഷിച്ച് മറ്റ് രണ്ട് സംഘങ്ങളിൽപ്പെട്ട ആളുകളുടെ ശരീരത്തിൽ ബ്യൂടറേറ്റിൻറെ തോത് വർദ്ധിച്ചതായി ഗവേഷകർ നിരീക്ഷിച്ചു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates