Boiled Rice Meta AI Image
Health

പഴയ ചോറ് ചൂടാക്കി കഴിക്കുന്ന ശീലമുണ്ടോ? പണി വരുന്നുണ്ടവറാച്ചാ!

വേവിക്കാത്ത അരിയില്‍ ബാസിലസ് സെറിയസ് എന്ന ബാക്ടീരിയയുടെ ബീജങ്ങൾ ഉണ്ടാവാം.

സമകാലിക മലയാളം ഡെസ്ക്

ചോറ് പണ്ടേ മലയാളികളുടെ ഒരു വീക്നസ് ആണ്. ഉച്ചയൂണും അത്താഴവും ചോറായിരിക്കണം. ഇപ്പോഴാണെങ്കിൽ ഫ്രിഡ്ജ് ഉള്ളതുകൊണ്ട് ചോറുണ്ടാകുന്നതിന്റെ അളവു കൂടിയാലും ടെൻഷൻ വേണ്ട. ബാക്കി വരുന്ന ചോറ് നേരെ ഫ്രിഡ്ജിൽ സൂക്ഷിച്ച ശേഷം രാവിലെ തിളപ്പിച്ചു കഴിക്കുന്ന ശീലം മിക്ക വീടുകളിലും ഇപ്പോൾ സാധാരണമാണ്.

ഭക്ഷണം വേസ്റ്റ് ആകാതിരിക്കാനും സമയലാഭത്തിനും ഇത് നല്ലതാണ്. എന്നാല്‍ സൂക്ഷിച്ചില്ലെങ്കില്‍ ആരോഗ്യത്തിന് പണി കിട്ടാനുള്ള സാധ്യതയുണ്ട്. വേവിക്കാത്ത അരിയില്‍ ബാസിലസ് സെറിയസ് എന്ന ബാക്ടീരിയയുടെ ബീജങ്ങൾ ഉണ്ടാവാം. ഇത് ചൂടിനെതിരെ പ്രതിരോധശേഷിയുള്ളവയാണ്. ഇത് അരി വേവിക്കുന്ന സമയത്ത് പൂര്‍ണ്ണമായും നശിച്ചുപോകുന്നില്ല.

അരി വേവിച്ച ശേഷം അത് പുറത്തെടുത്തുവച്ച്, 40 മുതൽ 140 ഡിഗ്രി ഫാരൻഹീറ്റ് വരെയുള്ള താപനിലയിലെത്തുമ്പോള്‍ ഈ ബാക്ടീരിയകൾ വേഗത്തിൽ പുനരുൽപ്പാദിപ്പിക്കാൻ തുടങ്ങുന്നു. ഈ ബക്ടീരിയ ഭക്ഷ്യവിഷബാധ ഉണ്ടാക്കുന്നതാണ്. ചോറ് മണിക്കൂറുകളോളം പുറത്ത് ഇരിക്കുമ്പോഴാണ് ഭക്ഷ്യവിഷബാധയ്ക്കുള്ള അപകടസാധ്യത കൂടുന്നത്.

സാധാരണ താപനിലയില്‍ ഏതാനും മണിക്കൂറുകൾ ഇരുന്നു ഫ്രിജിൽ വച്ച ശേഷം, കുറച്ച് ദിവസങ്ങൾക്ക് ശേഷം കഴിക്കുന്നവര്‍ക്കാണ് കൂടുതല്‍ പ്രശ്നം ഉണ്ടാവുക. കൂടാതെ ഫ്രിജിൽ നിന്നെടുത്ത് ഒരിക്കല്‍ ചൂടാക്കിയ ശേഷം ആ ചോറ് തിരിച്ച് ഫ്രിജിൽ കയറ്റിവെക്കുകയോ വീണ്ടും ഉപയോഗിക്കുകയോ ചെയ്യരുത്.

ചോറ് ഫ്രിഡ്ജില്‍ നിന്നെടുത്ത ശേഷം, മൈക്രോവേവിലോ, ആവിയിലോ എണ്ണയിലോ ചൂടാക്കാം. മൈക്രോവേവ് ചെയ്യാന്‍, ഓരോ കപ്പ് ചോറിനും 1-2 ടേബിൾസ്പൂൺ വെള്ളം ചേർക്കുക. മൈക്രോവേവില്‍ 165°F താപനിലയില്‍ മൂന്നാലു മിനിറ്റ് വയ്ക്കുക.

Eating leftover boiled rice may cause food poison.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കുരുക്കായത് സ്വന്തം കൈപ്പടയിലുള്ള കുറിപ്പ്'; സ്വര്‍ണക്കവര്‍ച്ചയുടെ ബുദ്ധികേന്ദ്രം പത്മകുമാര്‍; റിമാന്‍ഡ് റിപ്പോര്‍ട്ട്

മഞ്ഞുകാലത്ത് ഭക്ഷണത്തിൽ വേണം കൂടുതൽ ശ്രദ്ധ

'പ്രക്ഷോഭം തുടങ്ങാന്‍ എന്നെയും മുത്തശ്ശിയെയും ശബരിമലയില്‍ എത്താന്‍ സഹായിച്ചയാള്‍ ; പത്മകുമാറിനോട് അയ്യപ്പന്‍ പൊറുക്കട്ടെ'

'മലയാളം അറിയാമായിരുന്നെങ്കിൽ ഞാൻ അവിടെ തന്നെ സെറ്റിൽ ആയേനെ'; മലയാള സിനിമയെക്കുറിച്ച് ആൻഡ്രിയ

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വര്‍ധന; പവന് 160 രൂപ കൂടി

SCROLL FOR NEXT