Boiled EGG Pexels
Health

അത്ഭുത മുട്ട! വിയറ്റ്നാമിലെ ഈ മുട്ട കഴിച്ചാൽ നിങ്ങൾക്ക് ഏഴ് വയസു കുറയും!

വിയറ്റ്നാമിലെ ഡാ നങ് എന്ന മലയോര പട്ടണത്തിലാണ് ഈ പുഴുങ്ങിയ മുട്ട കിട്ടുന്നത്.

സമകാലിക മലയാളം ഡെസ്ക്

പ്രായം കുറയ്ക്കുന്ന മുട്ട! അൽപം വിചിത്രമെന്ന തോന്നിയാലും, അത്തരം മുട്ടകൾ ഉണ്ടെന്നാണ് വിയറ്റ്നാമികൾ പറയുന്നത്. പറഞ്ഞു വരുന്നത് സോഷ്യൽമീഡിയയിൽ ഇപ്പോൾ വൈറലായ 'ലോഞ്ചിവിറ്റി എഗ്ഗി'നെക്കുറിച്ചാണ്. ഇത് ഒരു സാധാരണ മുട്ടയല്ല, ഈ മുട്ടകൾ കഴിച്ചാൽ നിങ്ങൾക്ക് ഏഴ് വയസു വരെ കുറയുമെന്നാണ് ഇവിടുത്തുകാർ പറയുന്നത്.

വിയറ്റ്നാമിലെ ഡാ നങ് എന്ന മലയോര പട്ടണത്തിലാണ് ഈ പുഴുങ്ങിയ മുട്ട കിട്ടുന്നത്. മുട്ടയ്ക്കല്ല, മുട്ട പുഴുങ്ങുന്ന രീതിയാണ് ഇവയെ പ്രസിദ്ധമാക്കുന്നത്. സാധാരണ നമ്മൾ ചെയ്യുന്ന പോലെ അടുപ്പിൽ വെള്ളത്തിലിട്ട് വേവിച്ചെടുക്കുകയല്ല ഇവിടെ ചെയ്യുന്നത്. പട്ടണത്തിന് സമീപം ന്യൂയി തൻ തായ് ഹോട്ട് സ്പ്രിങ്സ് പാർക്കിലെ സ്വാഭാവിക ചൂടുറവകളിൽ വെച്ചാണ് ഈ മുട്ടകള്‍ വേവിക്കുന്നത്.

മലയിടുക്കുകളിലൂടെ ഒഴുകിയെത്തുന്ന ഈ ചൂടുനീരുറവകളിലെ വെള്ളത്തില്‍ ധാരാളം ധാതുക്കളുടെ സാന്നിധ്യമുണ്ട്. 65°C മുതൽ 75°C വരെ താപനിലയുള്ള ഉറവയിൽ, ഏകദേശം 15-20 മിനിറ്റ് സമയം കൊണ്ടാണ് മുട്ടകൾ വേവിക്കുന്നത്. ഈ പ്രത്യേക രീതിയിൽ വേവിക്കുമ്പോൾ മുട്ടയ്ക്ക് ആരോ​ഗ്യ​ഗുണങ്ങളും രുചിയും കൂടുമെന്നാണ് വിശ്വാസം.

മുട്ടയിലെ മഞ്ഞക്കരുവിനെ യിൻ എന്നും വെള്ളയെ 'യാങ്' എന്നുമാണ് വിശേഷിപ്പിക്കുന്നത്. ഈ ലോഞ്ചിവിറ്റി എഗ്ഗ് കഴിക്കുന്നത് ദീർഘായുസ്സ് നൽകുമെന്നും കുറഞ്ഞത് 7 വയസ്സ് കുറഞ്ഞതായി തോന്നുമെന്നും ഒരു ഐതിഹ്യം പോലെ ഇവർ പറയുന്നു. എന്നാല്‍, ഇതിനു ഇതുവരെ ശാസ്ത്രീയ വിശദീകരണങ്ങള്‍ ഒന്നും ലഭിച്ചിട്ടില്ല.

Egg cooking in a special way reduces your age

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എം ആര്‍ രാഘവവാര്യര്‍ക്ക് കേരള ജ്യോതി; കേരള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

യുഎഇ ക്യാമ്പിങ് നിയമങ്ങൾ : മാലിന്യം വലിച്ചെറിഞ്ഞാൽ, 30,000 മുതൽ10 ലക്ഷം ദിർഹം വരെ പിഴ

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌കജ്വര മരണം; ഈ മാസം മരിച്ചത് 12 പേര്‍

കെജരിവാളിന്റെ ശീഷ് മഹല്‍ 2; ചണ്ഡിഗഡിലെ ബംഗ്ലാവിന്റെ ചിത്രവുമായി ബിജെപി; മറുപടിയുമായി ആം ആദ്മി

'ടിഎന്‍ പ്രതാപന്‍ ഒരു രൂപ പോലും തന്നില്ല, സുരേഷ് ഗോപി എംപിയായപ്പോള്‍ ഒരു കോടി തന്നു; എല്‍ഡിഎഫിന് വേണ്ടി പ്രചരണത്തിനിറങ്ങില്ല'

SCROLL FOR NEXT