Egg face pack Meta AI Image
Health

മുഖം മിനുക്കാൻ ചില മുട്ട പ്രയോ​ഗങ്ങൾ, എഗ്ഗ് ഫെയ്സ് പാക്ക് തയ്യാറാക്കുന്ന വിധം

മുട്ടയുടെ മഞ്ഞക്കരുവിൽ ധാരാളം ഫാറ്റി ആസിഡുകളുണ്ട്.

സമകാലിക മലയാളം ഡെസ്ക്

പ്രോട്ടീനും ആരോ​ഗ്യകരമായ കൊഴുപ്പും അടങ്ങിയ മുട്ട ഒരു സൂപ്പർ ഫുഡ് ആണെന്നതിൽ തർക്കമില്ല. മുട്ട പുഴുങ്ങിയും പൊരിച്ചും ചിക്കിയുമൊക്കെ ദിവസും നമ്മുടെ ഡയറ്റിൽ മുട്ട ഉണ്ടാകും. എന്നാൽ ഭക്ഷണമായി മാത്രമല്ല, മുഖം മിനിക്കാൻ മുട്ട സൂപ്പർ ആണ്. ഏത് കാലാവസ്ഥയിലാണെങ്കിലും ചർമത്തെ ബാധിക്കുന്നൊരു പ്രശ്നമാണ് കരിവാളിപ്പ്. ഈ കരിവാളിപ്പ് മാറി, മുഖം തിളങ്ങാൻ ചില മുട്ട പ്രയോ​ഗങ്ങൾ പരീക്ഷിച്ചാലോ?

മുട്ടയുടെ മഞ്ഞക്കരുവിൽ ധാരാളം ഫാറ്റി ആസിഡുകളുണ്ട്. ഇത് ചർമത്തിന്റെ ഈർപ്പം നിലനിർത്തും. മുട്ടയുടെ വെള്ളയിൽ ആൽബുമിൻ അടങ്ങിയിട്ടുള്ളതിനാൽ അമിതമായ എണ്ണ നീക്കാൻ ഇത് സഹായിക്കും.

മുഖസൗന്ദര്യത്തിന് വീട്ടിൽ പരീക്ഷിക്കാവുന്ന മുട്ട ഫെയ്‌സ് പാക്കുകൾ

കറ്റാർവാഴ-മുട്ട ഫെയ്‌സ്‌ പാക്ക്

മുട്ടയുടെ വെള്ളയിൽ രണ്ട് ടീസ്‌പൂൺ കറ്റാർവാഴ ജെൽ, ഒരു ടീസ്‌പൂൺ ഒലിവ് ഓയിൽ എന്ന ചേർത്ത് പത്ത് മിനിറ്റ് സെറ്റ് ആക്കാൻ വെക്കുക. ശേഷം മുഖത്തും കഴുത്തിലും പുരട്ടുക. 20 മിനിറ്റിന് ശേഷം കഴുകി കളയുക. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഈ പാക്ക് ഇടാവുന്നതാണ്.

പഴം-മുട്ട ഫെയ്‌സ്‌ പാക്ക്

മുട്ടയുടെ വെള്ളയിൽ പഴം പേസ്റ്റ് ആക്കിതും മൂന്ന് ടേബിൾസ്പൂൺ പാൽ, മൂന്ന് ടേബിൾസ്പൂൺ ഒലിവ് ഓയിൽ എന്നിവ ചേർത്ത് മുഖത്തും കഴുത്തിലും പുരട്ടുക. 20 മിനിറ്റിന് ശേഷം കഴുകി കളയുക

വെള്ളരിക്ക-മുട്ട ഫെയ്‌സ്‌ പാക്ക്

മുട്ടയുടെ വെള്ളയിൽ രണ്ട് ടീ സ്പൂൺ വെള്ളരിക്ക ജ്യൂസും രണ്ട് ടീ സ്പൂൺ തണുത്ത പാലും നന്നായി യോജിപ്പിക്കുക. ശേഷം മുഖത്ത് പുരട്ടുക. 15 മിനുട്ട് കഴിഞ്ഞ് തണുത്ത വെള്ളത്തിൽ മുഖം കഴുകുക. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഈ പാക്ക് ഇടാവുന്നതാണ്.

Skin care tips: Egg face pack may reduce tan in skin

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

300 എത്തിയില്ല; ഷഫാലി, ദീപ്തി, സ്മൃതി, റിച്ച തിളങ്ങി; മികച്ച സ്കോറുയർത്തി ഇന്ത്യ

സ്മൃതി എഴുതി പുതു ചരിത്രം! റെക്കോര്‍ഡില്‍ മിതാലിയെ പിന്തള്ളി

പത്തനംതിട്ടയിലെ മൂന്ന് താലൂക്കുകള്‍ക്ക് നാളെ അവധി, പൊതുപരീക്ഷകള്‍ക്ക് ബാധകമല്ല

5 വിക്കറ്റുകള്‍ നഷ്ടം; ഇന്ത്യ മികച്ച സ്‌കോറിനായി പൊരുതുന്നു

പി എം ശ്രീയില്‍ വീഴ്ച സമ്മതിച്ച് സിപിഎം, 'ബാഹുബലി' വിക്ഷേപണം വിജയകരം; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

SCROLL FOR NEXT