Cancer Pexels
Health

കാൻസറിനെ ചെറുക്കാൻ പച്ചവെള്ളം, ജീവിതശൈലിയില്‍ വേണം ഈ മാറ്റങ്ങള്‍

കാൻസർ ലക്ഷണങ്ങൾ നേരത്തെ തിരിച്ചറിയാതെ പോകുന്നതും കാൻസർ സാധ്യതയെ അവ​ഗണിക്കുന്നതുമാണ് വെല്ലുവിളിയാകുന്നത്.

സമകാലിക മലയാളം ഡെസ്ക്

ലോകത്ത് കാൻസർ രോ​ഗികളുടെ എണ്ണം ദിനംപ്രതി വർധിച്ചുവരികയാണ്. ഏഷ്യയിൽ കൂടുതൽ കാൻസർ റിപ്പോർട്ട് ചെയ്യപ്പെടുന്നതിൽ രണ്ടാം സ്ഥാനത്താണ് നമ്മുടെ രാജ്യം. ഒരു ശരാശരി ഇന്ത്യക്കാരന്റെ ജീവിതകാലയളവിൽ കാൻസർ ബാധിക്കാനുള്ള സാധ്യത ഏതാണ്ട് 11 ശതമാനമാണ്. 2045 ആകുമ്പോഴേക്കും ഇന്ത്യയിലെ കാൻസർ രോ​ഗികളുടെ എണ്ണം 25 ലക്ഷമായി ഉയരുമെന്നാണ് ഗ്ലോബൽ കാൻസർ ഒബ്സർവേറ്ററിയുടെ മുന്നറിയിപ്പ്.

കാൻസർ ലക്ഷണങ്ങൾ നേരത്തെ തിരിച്ചറിയാതെ പോകുന്നതും കാൻസർ സാധ്യതയെ അവ​ഗണിക്കുന്നതുമാണ് വെല്ലുവിളിയാകുന്നത്. ആരോ​ഗ്യകരമായ ജീവിതശൈലി പിന്തുടരുന്നത് കാൻസർ സാധ്യതയെ ഒരു പരിധിവരെ അകറ്റിനിർത്താൻ സാധിക്കും. ഭക്ഷണക്രമം അതിലൊരു പ്രധാനഘടകമാണ്. സോഡ, മധുര പാനീയങ്ങൾ പോലുള്ള സോഫ്റ്റ് ഡ്രിങ്ക്സിന്റെ സ്ഥിരമായ ഉപയോ​ഗം കാൻസർ സാധ്യത വർധിപ്പിക്കുമെന്ന് ആരോ​ഗ്യവിദ​ഗ്ധർ ചൂണ്ടിക്കാണിക്കുന്നു. ഇത്തരം പാനീയങ്ങൾക്ക് പകരം കാൻസർ സാധ്യത കുറയ്ക്കാൻ സഹായിക്കുന്ന പാനീയങ്ങൾ ഡയറ്റിന്റെ ഭാ​ഗമാക്കാം.

ഗ്രീന്‍ ടീ

ഗ്രീൻ ടീയിൽ എപ്പിഗല്ലോകാടെച്ചിൻ ഗാലേറ്റ് (EGCG) കാറ്റെച്ചിനുകൾ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് കാൻസറിനെ ചെറുക്കാൻ സഹായിക്കുന്നതാണ്. പതിവായി ഗ്രീൻ ടീ കുടിക്കുന്നവർക്ക് സ്തനാർബുദം, വൻകുടൽ കാൻസർ എന്നിവയ്ക്കുള്ള സാധ്യത 20-30 ശതമാനം കുറവാണെന്ന് പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്.

കാപ്പി

കാപ്പിയിൽ പോളിഫെനോളുകളും ആന്റിഓക്‌സിഡന്റുകളും അടങ്ങിയിരിക്കുന്നു. ദിവസവും ഓരോ കപ്പ് കാപ്പി കുടിക്കുന്നത് കരൾ കാൻസർ സാധ്യത 15 ശതമാനം കുറയ്ക്കും. കൂടാതെ ഇത് എൻഡോമെട്രിയൽ കാൻസറിൽ നിന്നും സംരക്ഷിക്കും.

വെള്ളം

ശരീരത്തിന് ആവശ്യമുള്ള ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് വെള്ളം. ഇത് നിർജ്ജലീകരണം കുറയ്ക്കുക മാത്രമല്ല, മൂത്രാശയ കാൻസർ സാധ്യത കുറയ്ക്കാനും സഹായിക്കുന്നു.

മാതളനാരങ്ങ ജ്യൂസ്

കാൻസർ കോശങ്ങളുടെ വളർച്ച കുറയ്ക്കുന്ന എലാജിക് ആസിഡും പോളിഫെനോളുകളും മാതളനാരങ്ങയിൽ അടങ്ങിയിട്ടുണ്ട്. പ്രോസ്റ്റേറ്റ് കാൻസർ രോഗികളിൽ, മാതളനാരങ്ങ ജ്യൂസ് പിഎസ്എ പെരുകുന്ന സമയം മന്ദ​ഗതിയിലാക്കും.

പാലിൽ മഞ്ഞൾ ചേർത്ത്

പ്രതിരോധശേഷി വർധിപ്പിക്കാൻ പാലിൽ മഞ്ഞൾ ചേർത്ത് കുടിക്കാറുണ്ട്, എന്നാൽ മഞ്ഞളിൽ അടങ്ങിയ കുർക്കുമിൻ ഡിഎൻഎ കേടുപാടുകളും വീക്കവും കുറയ്ക്കാൻ സഹായിക്കുന്നു. ഇവ കാൻസറിലേക്ക് നയിക്കുന്ന ഘടകങ്ങളാണ്. മാത്രമല്ല, ദിവസവും മഞ്ഞൾ ഡയറ്റിൽ ഉൾപ്പെടുത്തുന്നത് ഓക്സിഡേറ്റീവ് സമ്മർദം കുറയ്ക്കുമെന്നും പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നു.

ബെറി സ്മൂത്തികൾ

ബെറികളിൽ ആന്തോസയാനിനുകളും നാരുകളും ധാരാളം അടങ്ങിയിട്ടുണ്ട്. ബെറിപ്പഴങ്ങൾ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തുന്നത് അന്നനാളം, വൻകുടലിലെ കാൻസർ സാധ്യത കുറയ്ക്കും.

നാരങ്ങാനീര്

നാരങ്ങാനീരിൽ വിറ്റാമിൻ സിയും ഫ്ലേവനോയ്ഡുകളും അടങ്ങിയിട്ടുണ്ട്. സിട്രസ് പഴങ്ങൾ കഴിക്കുന്നത് ആമാശയത്തിലെയും അന്നനാളത്തിലെയും കാൻസറിനുള്ള സാധ്യത 10 മുതൽ 15 ശതമാനം വരെ കുറയ്ക്കുമെന്ന് പഠനങ്ങൾ പറയുന്നു.

Eight drinks that can lower cancer risk

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം അത്ഭുതം; പ്രസവ ചികിത്സയില്‍ അമേരിക്കയെക്കാള്‍ മെച്ചം; ഇതാണ് റിയല്‍ കേരള സ്റ്റോറി'

മുലപ്പാൽ നെറുകയിൽ കയറി അല്ല, ഒന്നര വയസുകാരന്റെ മരണം കപ്പലണ്ടി അന്നനാളത്തിൽ കുടുങ്ങി

മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് കടിഞ്ഞാണ്‍; ഗണ്ണേഴ്‌സ് ജയം തുടരുന്നു

മുസ്ലീം ലീഗിന്റെ സാംസ്‌കാരിക അപചയം; സംസ്‌കാരശൂന്യമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കണം; പിഎംഎ സലാം മാപ്പുപറയണമെന്ന് സിപിഎം

അന്ന് പുരുഷ ടീമിന് 125 കോടി! ലോകകപ്പടിച്ചാല്‍ ഇന്ത്യന്‍ വനിതാ ടീമിന് 'അതുക്കും മേലെ'?

SCROLL FOR NEXT