മധുരവും മധുരപലഹാരങ്ങളുമൊക്കെ ഇഷ്ടമാണെങ്കിലും പലര്‍ക്കും ഇതിനോടൊക്കെ നോ പറയേണ്ട അവസ്ഥയുണ്ട്. പ്രമേഹം, പൊണ്ണത്തടി മുതലായവയ്ക്ക് പ്രധാനകാരണം പഞ്ചസാരയയായതുകൊണ്ട് ഇഷ്ടമൊക്കെ മാറ്റിവച്ച് പഞ്ചസാരയെ ഔട്ട് ആക്കിയിരിക്കുകയാണ് നമ്മളില്‍ പലരും. എന്നാല്‍ പഞ്ചസാര പൂര്‍ണ്ണമായും ഒഴിവാക്കുന്നത് നിരവധി പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കാം എന്നറിയാമോ?
പഞ്ചസാര പൂര്‍ണ്ണമായി ഒഴിവാക്കിയാല്‍...
ഒന്നിനും ഒരു മൂഡില്ല
ഒരു കേക്കോ ചോക്ലേറ്റോ കഴിക്കുമ്പോള്‍ നമുക്ക് പെട്ടെന്ന് ഊര്‍ജ്ജവും ഉന്മേഷവുമൊക്കെ തോന്നാറില്ലേ? എന്തുകൊണ്ടാണെന്ന് ചിന്തിച്ചിട്ടുണ്ടോ? പഞ്ചസാര നമ്മുടെ തലച്ചോറിന്റെ റിവാര്‍ഡ് സിസ്റ്റത്തെ സ്വാധീനിക്കും, ഇത് നമ്മുടെ മാനസികാവസ്ഥ മെച്ചപ്പെടാന്‍ സഹായിക്കും. പഞ്ചസാര ഡോപ്പമിന്‍ റിലീസ് ചെയ്യുകയും ഇത് തല്‍ക്ഷണം നമുക്ക് സന്തോഷം നല്‍കുകയും ചെയ്യും. നമ്മുടെ ഭക്ഷണത്തില്‍ നിന്ന് പഞ്ചസാര ഒഴിവാക്കുമ്പോള്‍, അത് പലപ്പോഴും വിഷാദം, ഉത്കണ്ഠ, അകാല ആസക്തി എന്നിവയിലേക്ക് നയിക്കും.
ശ്രദ്ധിക്കാന്‍ പറ്റുന്നില്ല
തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളായ ചിന്താശേഷിയും ഓര്‍മ്മശക്തിയുമൊക്കെ ശരീരത്തിലെ ഗ്ലൂക്കോസ് നിലയുമായി ബന്ധപ്പെട്ടിരിക്കുന്നു. എന്നാല്‍ ഗ്ലൂക്കോസിന്റെ അഭാവം പല പ്രശ്‌നങ്ങള്‍ക്കും കാരണമാകാം. ഇത് ഏകാഗ്രത ഇല്ലാതാകുക, ശ്രദ്ധക്കുറവ്, ഓര്‍മ്മക്കുറിവ് എന്നിവയിലേക്ക് നയിച്ചേക്കാം.
ഉറക്കം പ്രശ്‌നമാണ്
ഒരാളുടെ ഉറക്കവും ശരീരത്തിലെ ഗ്ലൂക്കോസ് ലെവലുമായി ബന്ധപ്പെട്ടാണിരിക്കുന്നത്. ഷുഗര്‍ ഡീട്ടോക്‌സ് ഡയറ്റ് പാലിക്കുന്ന ആളുകളില്‍ പലരുടെയും ഉറക്ക രീതികളെ ഇത് ബാധിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്.
തളര്‍ച്ച, ക്ഷീണം
പഞ്ചസാര എന്നാല്‍ കൊഴുപ്പാണ്. നമ്മുടെ ശരീരത്തില്‍ ആവശ്യമായ മാക്രോന്യൂട്രിയന്റ് തന്നെയാണ് കൊഴുപ്പും. അതുകൊണ്ട് പഞ്ചസാരയുടെ അഭാവം പലപ്പോഴും അസന്തുലിതാവസ്ഥ സൃഷ്ടിക്കും. ഇത് ബലഹീനത, ഓക്കാനം, തലകറക്കം തുടങ്ങിയ പ്രശ്‌നങ്ങള്‍ക്ക് കാരണമാകാറുണ്ട്.
ഒരു ഉഷാറില്ല
ഗ്ലൂക്കോസ് എന്ന പ്രോട്ടീന്‍ ശരീരത്തിന് ലഭിക്കുന്നത് പഞ്ചസാരയിലൂടെയാണ്. ഇത് ശരീരത്തിന് ഊര്‍ജ്ജം പകരും. പഞ്ചസാര ഒഴിവാക്കുന്നതുവഴി നഷ്ടമാകുന്നതും ഗ്ലൂക്കോസ് തന്നെയാണ്. ഇത് എപ്പോഴും അവശത തോന്നാനും ഒന്നിലും ഉത്സാഹം ഇല്ലാതാകാനും കാരണമാകും.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates