FIFA WORLDCUP 2026 ARGENTINA, MESSI AND Enzo Fernández Instagram
Health

ലോകകപ്പിന് മൂന്ന് മാസം മുൻപ് തെറാപ്പി ആരംഭിച്ചു, 'ഭയവും ഉത്കണ്ഠയും നമ്മെ നമ്മളല്ലാതാക്കും'; എന്‍സോ ഫെര്‍ണാണ്ടസ് പറയുന്നു

സഹായം തേടിയത് തന്നെ വളരെ അധികം സഹായിച്ചുവെന്ന് എന്‍സോ ഫെര്‍ണാണ്ടസ് ഒരു അഭിമുഖത്തിൽ തുറന്നു പറഞ്ഞു.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അഞ്ജു സി വിനോദ്‌

2026 ഫിഫ ലോകകപ്പിൽ ഇംഗ്ലണ്ടിനെതിരായ പോരാട്ടത്തിൻ്റെ ആദ്യ പകുതിയിൽ കാലിടറിയ അർജൻ്റീനയ്ക്ക് 85-ാം മിനിറ്റിൽ എന്‍സോ ഫെര്‍ണാണ്ടസിൻ്റെ സമനില ഗോള്‍ ജീവശ്വാസമായി. ഞായറാഴ്ച ന്യൂയോര്‍ക്കിലെ ന്യൂജേഴ്സി സ്റ്റേഡിയത്തില്‍ സ്പെയിനിനെതിരെ അർജൻ്റീന ഇറങ്ങുമ്പോൾ, വർഷങ്ങൾക്ക് മുൻപ് എന്‍സോ ഫെര്‍ണാണ്ടസ് മാനസികാരോഗ്യത്തെ കുറിച്ച് പറഞ്ഞ വാക്കുകൾ ഇപ്പോൾ വീണ്ടും ചർച്ചയാവുകയാണ്.

ഭയവും ഉത്കണ്ഠയും നമ്മെ നാമല്ലാതാക്കും. ജീവിതത്തെ ബാധിക്കും. സഹായം തേടിയത് തന്നെ വളരെ അധികം സഹായിച്ചുവെന്ന് എന്‍സോ ഫെര്‍ണാണ്ടസ് ഒരു അഭിമുഖത്തിൽ തുറന്നു പറഞ്ഞു. 2022-ലെ ലോകകപ്പ് ടൂർണമെൻ്റിൽ പകരക്കാരനായി എത്തിയ എന്‍സോ ഫെര്‍ണാണ്ടസ് ടീമിലെ പ്രധാന കളിക്കാരനായി മാറിയതിന് പിന്നിൽ കഠിനാധ്വാനം മാത്രമല്ല, മാനസികമായി അദ്ദേഹം നടത്തിയൊരു പോരാട്ടവും ഉണ്ടായിരുന്നു.

'ലോകകപ്പിന് മൂന്ന് മാസം മുൻപ് ഞാൻ സൈക്കോളജിസ്റ്റിനെ കാണാൻ ആരംഭിച്ചിരുന്നു. ഭയവും ഉത്കണ്ഠയും നമ്മളെ നമ്മളായിരിക്കുന്നതിൽ നിന്ന് തടയും, ജീവിതത്തെ ബാധിക്കും. സഹായം തേടിയത് എന്നെ വളരെയധികം സഹായിച്ചു, അവബോധമുണ്ടായി, മാറ്റങ്ങൾ വന്നു തുടങ്ങി.

കൂടുതൽ തയ്യാറെടുപ്പും ആത്മവിശ്വാസവും സന്തുലിതാവസ്ഥയും അനുഭവപ്പെട്ടു. തെറാപ്പി തന്റെ ദിനചര്യയുടെ ഒരു പ്രധാന ഭാഗമായി കണക്കാക്കുന്ന ഘട്ടത്തിലേക്ക് എത്തി.'- എന്‍സോ ഫെര്‍ണാണ്ടസ് പറയുന്നു.

'സ്വയം അവബോധം വളർത്തിയെടുക്കാൻ തെറാപ്പി എന്നെ സഹായിച്ചു. പരിശീലനത്തിന് ശേഷമോ ഒരു ഗെയിമിന് ശേഷമോ ഞാൻ നിരാശനാകുമ്പോൾ തെറാപ്പി എടുക്കുമായിരുന്നു. അത് എനിക്ക് വലിയ ആശ്വാസമുക്കി. എല്ലാറ്റിനും പരിഹാരമുണ്ടെന്നും സഹായിക്കാൻ ആളുകളുണ്ടെന്നും കുട്ടികളോട് പറയാൻ ഞാൻ ആ​ഗ്രഹിക്കുന്നു'- അദ്ദേഹം പറഞ്ഞു.

2026 FIFA WORLDCUP: Enzo Fernández's life-changing decision that made him a global star

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അഴിമതി വിരുദ്ധ ഹെല്‍പ്‌ലൈനുമായി വിജയ് സര്‍ക്കാര്‍; കുടുങ്ങിയത് ടിവികെ നേതാവ്, കൈക്കൂലി വാങ്ങുന്ന വിഡിയോ വൈറല്‍

മദ്യപിച്ച് വാഹനമോടിക്കല്‍: ഒരാഴ്ചക്കിടെ കേസെടുത്തത് 2936 പേര്‍ക്കെതിരെ, 662 പേരുടെ ലൈസന്‍സ് പോകും

രാഹുല്‍ ഔട്ട്, ഇഷാന്‍ ഇന്‍; ടോസ് ഇംഗ്ലണ്ടിന്, ഇന്ത്യക്ക് ബാറ്റിങ്

വഖഫ് ബോര്‍ഡ്: 'യുഡിഎഫിന്റെ നയപരമായ ഓരോ നിലപാടിലും സംഘ്പരിവാര്‍ അജണ്ട; മുസ്ലീം ലീഗ് ഇത് അംഗീകരിക്കുന്നുണ്ടോ?'

കണ്ണൂരിൽ നാളെ വൈദ്യുതി മുടങ്ങും; ബാധിക്കുന്ന പ്രദേശങ്ങൾ