

തന്റെ കന്നി ലോകകപ്പിൽ തന്നെ ഗോൾവേട്ടക്കാരുടെ പട്ടികയിൽ ഒന്നാമതെത്തി ലോകത്തെ വിസ്മയിപ്പിക്കുകയാണ് നോർവേയുടെ 'ഗോളടി യന്ത്രം' എർലിങ് ഹാലണ്ട്. ടൂർണമെന്‍റിൽ ഇതിനകം മൂന്ന് ഇരട്ട ഗോളുകളാണ് ഹാലണ്ട് അടിച്ചുകൂട്ടിയത്. മൈതാനത്ത് ഗോൾവേട്ട തുടരുമ്പോഴും ഹാലണ്ടിൻ്റെ കർശനമായ ആരോഗ്യ ദിനചര്യയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.
എട്ടാം വയസ്സിൽ ഫുട്ബോൾ പരിശീലനത്തിനായി ഹാലണ്ട് മൈതാനത്തിറങ്ങുമ്പോൾ എല്ലും തോലുമായ ഒരു കുഞ്ഞു ചെക്കനായിരുന്നുവെന്ന് ഹാലണ്ട് മുൻകാല പരിശീലകനായ എസ്പെൻ ഉൻഡ്ഹീം പറയുന്നു. സഹതാരങ്ങളെ പോലെ ശാരീരികമായ കരുത്തോ ബലമോ അന്ന് ഹാലണ്ടിന് ഉണ്ടായിരുന്നില്ല. ഇന്ന് ഹാലണ്ടിൻ്റെ ഭക്ഷണക്രമം കേട്ടാൽ നമ്മൾ പോലും ഞെട്ടും.
ഒരു ദിവസം ഏതാണ്ട് 6,000 കലോറി ഭക്ഷണമാണ് ഹാലണ്ട് കഴിക്കുന്നത്. അൾട്രാ പ്രോസസ്ഡ് ഭക്ഷണമോ കൃത്രിമ ചേരുവകൾ അടങ്ങിയ ഭക്ഷണമോ ഇല്ല. പശുവിന്റെ ലിവര്‍, ഹൃദയം എന്നിവ ഹാളണ്ടിന്റെ പ്രധാന ഭക്ഷണമാണ്. അയണും വിറ്റാമിനുകളും ധാരാളമടങ്ങിയ ഈ പരമ്പരാഗത ഭക്ഷണമാണ് തന്റെ കരുത്തിന്റെ രഹസ്യമെന്ന് ഹാളണ്ട് പറയുന്നു. ശുദ്ധമായ തേനാണ് ഹാളണ്ടിൻ്റെ മറ്റൊരു പ്രധാന ഭക്ഷണം. ഫില്‍ട്ടര്‍ ചെയ്ത വെള്ളം മാത്രമാണ് ഹാളണ്ട് കുടിക്കുന്നത്. ഇതിനായി പ്രത്യേക വാട്ടര്‍ ഫില്‍ട്ടറേഷന്‍ സംവിധാനങ്ങള്‍ താരം ഉപയോഗിക്കുന്നു.
ദിവസവും 10 മുതല്‍ 11 മണിക്കൂര്‍ വരെയാണ് താരം ഉറങ്ങുന്നത്. ഉറങ്ങാന്‍ പോകുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പുതന്നെ ഹാളണ്ട് പ്രത്യേക തരം ബ്ലൂ-ലൈറ്റ് ബ്ലോക്കിങ് കണ്ണടകള്‍ ധരിക്കുന്നു. ടിവി, മൊബൈല്‍ സ്‌ക്രീനുകളില്‍ നിന്നുള്ള നീല വെളിച്ചം കണ്ണുകളില്‍ പതിക്കാതിരിക്കാനും, ശരീരത്തിലെ മെലറ്റോണിന്‍ ഹോര്‍മോണിന്റെ അളവ് കൃത്യമായി നിലനിര്‍ത്താനും ഇത് സഹായിക്കുന്നു. ഉറക്കത്തിന്റെ ദൈര്‍ഘ്യവും ഹൃദയമിടിപ്പും അളക്കാന്‍ സ്ലീപ്പ് ട്രാക്കറുകളും ഹാളണ്ട് ഉപയോഗിക്കുന്നുണ്ട്. മൂക്കിലൂടെ ശ്വസനം സാധ്യമാക്കുന്നതിന് രാത്രി മൗത്ത് ടേപ്പ് ഉപയോഗിച്ചാണ് ഹാലൻഡ് ഉറങ്ങുന്നത്. എല്ലാ ദിവസവും രാത്രി 10.30 ഓടെ ഉറങ്ങും.
മൈതാനത്ത് ഹാളണ്ടിന്റെ കളി മികവ് പൂര്‍ണമായും അദ്ദേഹത്തിന്റെ കായികക്ഷമതയെയും കരുത്തിനെയും ആശ്രയിച്ചുള്ളതാണ്. ഫിറ്റ്‌നസ് നിലനിര്‍ത്താന്‍, കഠിനമായ ഫങ്ഷണല്‍ സ്‌ട്രെങ്ത് പരിശീലനങ്ങളും ഫ്‌ലെക്‌സിബിലിറ്റി വ്യായാമങ്ങളും ചേര്‍ന്ന രീതിയാണ് അദ്ദേഹം പിന്തുടരുന്നത്. കൗമാരക്കാരനായിരുന്ന ഹാലണ്ടിന് ദിവസവും 300 പുഷ്അപ്പുകളും 1,000 സിറ്റ്അപ്പുകളും ചെയ്യുന്നത് ഒരു സാധാരണ ദിനചര്യയായിരുന്നുവെന്ന് പരിശീലകന്‍ പറയുന്നു. വേഗത കൈവരിക്കുന്നതിനായി കുത്തനെയുള്ള മലകളിലേക്ക് ഓടിക്കയറുന്ന പരിശീലനവും (hill sprints) യോഗാ സെഷനുകളും അദ്ദേഹം ചെയ്യാറുണ്ട്.
റിക്കവറി രീതികള്‍
മത്സരങ്ങള്‍ക്ക് ശേഷം പേശികളുടെ ക്ഷീണം മാറ്റാന്‍ ഹാളണ്ട് സ്വീകരിക്കുന്ന രീതികളും വ്യത്യസ്തമാണ്. ഐസ് ചേമ്പറുകളില്‍ സമയം ചിലവഴിച്ചാണ് (ക്രയോതെറാപ്പി) താരം പേശികള്‍ക്ക് ഉന്മേഷം നല്‍കുന്നത്. രാവിലെ എഴുന്നേറ്റയുടന്‍ തന്നെ സൂര്യപ്രകാശം ഏല്‍ക്കുന്നത് തന്റെ ബയോളജിക്കൽ ക്ലോക്ക് കൃത്യമായി നിലനിര്‍ത്താന്‍ സഹായിക്കുന്നുവെന്ന് ഹാളണ്ട് വ്യക്തമാക്കുന്നു.
രാവിലെ ദിവസവും സൂര്യപ്രകാശം കൊള്ളുന്നത് നിർബന്ധമായും ഹാലണ്ട് പിന്തുടരുന്നു. 10 മിനിറ്റ് നടത്തം, സെല്ലുലാർ എനർജിക്ക് സ്റ്റിമുലേറ്റ് ചെയ്യുന്നതിന് റെഡ് ലൈറ്റ് പാനലുകളും ഉപയോഗിക്കാറുണ്ട്. ഇത് ശരീരത്തിന്റെ ബയോളജിക്കൽ ക്ലോക്ക് മെച്ചപ്പെടാനും ഊർജ്ജനില കൂട്ടാനും സഹായിക്കുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates