Excess Oil Consumption Meta AI Image
Health

ഇന്ത്യക്കാർ പൊണ്ണത്തടിയന്മാർ ആകുന്നതിന് പിന്നിലെ മൂന്ന് കാരണങ്ങൾ

ഓരോ ടേബിള്‍സ്പൂണ്‍ എണ്ണയിലും കുറഞ്ഞത് 100 കലോറി അടങ്ങിയിട്ടുണ്ട്.

സമകാലിക മലയാളം ഡെസ്ക്

'ഉണ്ടാക്കാനുള്ള മടി കാരണം ഭക്ഷണം ഓര്‍ഡര്‍ ചെയ്തു കഴിക്കുന്നതാണ് ഇപ്പോഴത്തെ ശീലം...' യുവതലമുറയുടെ ഈ ശീലം ഇന്ത്യക്കാരെ പൊണ്ണത്തടിയന്മാരുടെ നാടാക്കി മാറ്റുമെന്ന് ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. ലോകത്ത് പൊണ്ണത്തടിയന്മാരുടെ കണക്ക് പരിശോധിച്ചാല്‍ ഇന്ത്യ മൂന്നാം സ്ഥാനത്താണ്.

പൊണ്ണത്തടി അല്ലെങ്കില്‍ അമിതശരീരഭാരം പല ആരോഗ്യസങ്കീര്‍ണതകളുമായും നേരിട്ടു ബന്ധപ്പെട്ടിരിക്കുന്നുവെന്ന് പല പഠനങ്ങളും ചൂണ്ടിക്കാണിക്കുന്നു. മാറിയ ജീവിതശൈലിയാണ് പ്രധാന വില്ലന്‍. എന്നാല്‍ പലപ്പോഴും നിസാരമായി നമ്മള്‍ അവഗണിച്ചു കളയുന്ന ഭക്ഷണത്തിലെ എണ്ണയുടെ അമിത ഉപയോഗമാണ് യുവാക്കളില്‍ പോലും പൊണ്ണത്തടി, ഫാറ്റി ലിവര്‍, പ്രമേഹം, ഹൃദ്രോഗം പോലുള്ള ആരോഗ്യ സങ്കീര്‍ണതകള്‍ ഉണ്ടാക്കുന്നതെന്ന് വിദഗ്ധര്‍ പറയുന്നു.

എണ്ണയുടെ ഉപയോഗം

കഴിഞ്ഞ പത്ത് വര്‍ഷം പരിശോധിച്ചാല്‍ ഇന്ത്യക്കാരുടെ എണ്ണ ഉപയോഗത്തില്‍ ഇരട്ടി വര്‍ധനവാണ് ഉണ്ടായിട്ടുള്ളത്. മുതിര്‍ന്ന ഒരു വ്യക്തി ഒരു വര്‍ഷത്തില്‍ 11 കിലോഗ്രാം എണ്ണ വരെ ഉപയോഗിക്കാമെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്ക്. എന്നാല്‍ ഇന്ത്യയില്‍ അത് 19 കിലോഗ്രാം ആണ്. വീട്ടിലുണ്ടാക്കുന്ന ഭക്ഷണത്തില്‍ നിന്നല്ല ഇത്ര അധികം എണ്ണ എത്തുന്നതെന്നതാണ് മറ്റൊരു ശ്രദ്ധേയമായ കാര്യം.

വീട്ടിലെ ഭക്ഷണം കൂടാതെ പുറത്തു പോയി ഭക്ഷണം കഴിക്കുമ്പോഴും പായ്ക്ക് ചെയ്ത ഭക്ഷണം കഴിക്കുമ്പോഴും അതില്‍ അടങ്ങിയ അമിതമായ എണ്ണ നമ്മുടെ ശരീരത്തില്‍ കലോറിയുടെ അളവു വര്‍ധിപ്പിക്കുന്നു. ഓരോ ടേബിള്‍സ്പൂണ്‍ എണ്ണയിലും കുറഞ്ഞത് 100 കലോറി അടങ്ങിയിട്ടുണ്ട്. കൂടാതെ യുവാക്കളുടെ തൊഴിലിന്റെ സ്വഭാവവും ഇതിന്റെ ആഘാതം കൂട്ടുന്നു. ദീര്‍ഘനേരം ഇരുന്നുകൊണ്ടുള്ള ജോലി, നിര്‍ജ്ജലീകരണം എന്നിവ ആരോഗ്യസങ്കീര്‍ണതകള്‍ കൂട്ടുന്നു.

ദക്ഷിണേഷ്യക്കാർക്ക് ശരീരഭാരം കൂടാനും വയറിലെ കൊഴുപ്പ് അടിഞ്ഞുകൂടാനുമുള്ള സാധ്യത വര്‍ധിപ്പിക്കുന്ന ജനിതക പ്രവണതയുണ്ടെന്ന് പഠനങ്ങള്‍ പറയുന്നു. ശരീരം അധിക എണ്ണയെയും കലോറികളെയും കൊഴുപ്പ് നിക്ഷേപങ്ങളാക്കി മാറ്റുന്നു, പ്രത്യേകിച്ച് വയറ്റില്‍. വയറിലെ കൊഴുപ്പ്, ഇൻസുലിൻ പ്രതിരോധത്തിനും വിട്ടുമാറാത്ത രോഗങ്ങൾക്കും സാധ്യത വർധിപ്പിക്കുന്നു.

ഭക്ഷണത്തില്‍ എണ്ണ കുറയ്ക്കുക എന്നതാണ് ഏറ്റവും മികച്ച മാര്‍ഗം. എണ്ണയുടെ അളവ് 10 ശതമാനം വരെ കുറച്ചാലും വ്യത്യാസം ഉണ്ടാകും. ഭക്ഷണം ആവിയില്‍ വേവിച്ചോ ഗ്രില്‍ ചെയ്തു കഴിക്കുന്നതോ ആണ് മികച്ചത്. ഈ മാറ്റം രുചിയും പോഷകങ്ങളെ സംരക്ഷിക്കുകയും ചെയ്യുന്നു.

Excess Oil Consumption: 3 reasons why Indians are getting 'fatter' every year

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പാലക്കാട് ഓട്ടോയും കാറും കൂട്ടിയിടിച്ചു; 6 മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം, 2 പേരുടെ നില ​ഗുരുതരം

തദ്ദേശ തെരഞ്ഞെടുപ്പ്: നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാനദിവസം ഇന്ന്

ധർമ്മസ്ഥല കേസ്; 6 പ്രതികൾക്കെതിരെ എസ്ഐടി കുറ്റപത്രം

മാനസിക പീഡനത്തെ തുടര്‍ന്ന് പത്താം ക്ലാസുകാരന്റെ ആത്മഹത്യ; ഹെഡ്മാസ്റ്ററെയും മൂന്ന് അധ്യാപകരെയും സസ്‌പെന്‍ഡ് ചെയ്തു

ദയനീയം ഇന്ത്യന്‍ ഫുട്‌ബോള്‍; ഫിഫ റാങ്കിങില്‍ വീണ്ടും വന്‍ തിരിച്ചടി

SCROLL FOR NEXT