മുഖത്തെ കൊഴുപ്പ് നീക്കം ചെയ്യാൻ വ്യായാമങ്ങൾ 
Health

ഇരട്ടത്താടി ഒഴിവാക്കാം; മുഖത്തെ കൊഴുപ്പ് നീക്കം ചെയ്യാൻ വ്യായാമങ്ങൾ

ഇരട്ടത്താടി ഒഴിവാക്കി പെർഫെക്ട് ആയ ജോ ലൈൻ ഉണ്ടാക്കിയെടുക്കാനും വ്യായാമങ്ങൾ ഉണ്ട്

സമകാലിക മലയാളം ഡെസ്ക്

ജിമ്മിലെ കഠിന വ്യായമങ്ങൾ കൊണ്ട് കുടവയറും കൈകളിലെ കൊഴുപ്പും നീക്കം ചെയ്യാം എന്നാൽ മുഖത്തെ കൊഴുപ്പ് നീക്കാൻ എന്തു ചെയ്യും. പലരുടെയും ആത്മവിശ്വാസത്തെ തകർക്കുന്ന ഒന്നാണ് ഇത്. ഇരട്ടത്താടി ഒഴിവാക്കി പെർഫെക്ട് ആയ ജോ ലൈൻ ഉണ്ടാക്കിയെടുക്കാനും വ്യായാമങ്ങൾ ഉണ്ട്.

ജോ റിലീസ് എക്സർസൈസ്; താടിയെല്ലിനു ചുറ്റുമുള്ള പേശികളെ റിലാക്സ് ചെയ്യാൻ സഹായിക്കുന്ന വ്യായാമമാണ് ജോ റിലീസ് എക്സർസൈസ്.

ചെയ്യേണ്ട രീതി

  • നട്ടെല്ല് നിവർത്തി ഇരിക്കുകയോ നിൽക്കുകയോ ചെയ്യുക.

  • വായടച്ച് താടിയെല്ലിലെ പേശികളെ വിശ്രാന്തിയിലാക്കുക.

  • മൂക്കിലൂടെ ആഴത്തിൽ ശ്വസിക്കുക.

  • വായ പരമാവധി തുറന്നു പിടിക്കുന്നതോടൊപ്പം സാവധാനം ഉച്ഛ്വസിക്കുക. അതേസമയം താടിയിലേക്ക് നാവ് നീട്ടിപ്പിടിക്കുകയും വേണം.

  • ഏതാനും സെക്കന്റുകൾ ഈ അവസ്ഥയിൽ തുടരുക. പിന്നീട് താടിയെല്ല് റിലാക്സ് ചെയ്ത് വായ അടയ്ക്കുക.

  • അഞ്ചു മുതൽ പത്തു തവണ ഇത് ആവർത്തിക്കുക.

ചീക്ക് പഫ് എക്സർസൈസ്; കവിളിലെ പേശികളെ ടോൺ ചെയ്യാൻ സഹായിക്കുന്ന വ്യായാമമാണിത്. കവിളു കുറയ്ക്കാൻ സഹായിക്കും.

ചെയ്യേണ്ട രീതി

  • നട്ടെല്ല് നിവർത്തി ഇരിക്കുകയോ നിൽക്കുകയോ ചെയ്യുക.

  • കവിൾ നിറയെ വായു നിറച്ച് വായിലൂടെ ദീർഘമായി ശ്വസിക്കുക.

  • അഞ്ചു മുതൽ പത്തു സെക്കന്റ് വരെ കവിളിൽ വായു നിറച്ച് വയ്ക്കുക.

  • സാവധാനം കവിളിലെ വായുവിനെ പുറന്തള്ളിക്കൊണ്ട് വായിലൂടെ ഉച്ഛ്വസിക്കുക.

  • അഞ്ചു മുതൽ പത്തു തവണ വരെ ഇത് ആവർത്തിക്കുക.

നെക്ക് റോൾ എക്സർസൈസ്; കഴുത്തിലെയും താടിയിലെയും പേശികളെ റിലാക്സ് ചെയ്യ്പ്പിക്കുന്നു. ഇത് ഇരട്ടത്താടി കുറയ്ക്കാനും ജോലൈൻ മെച്ചപ്പെടുത്താനും സഹായിക്കും.

ചെയ്യേണ്ട രീതി

  • തോളുകളെ വിശ്രാന്തിയിലാക്കി, നട്ടെല്ല് നിവർത്തി ഇരിക്കുകയോ നിൽക്കുകയോ ചെയ്യുക.

  • വലതു തോളിലേക്ക് തല ചെരിക്കുക. ചെവി തോളിൽ മുട്ടിക്കുക.

  • താടി നെഞ്ചിലേക്കു വരത്തക്കവണ്ണം തല സാവധാനം ചുറ്റിക്കുക.

  • ഇടതു തോളിലേക്കും തല ചുറ്റിക്കുക. ഈ സമയം ഇടതു തോളിൽ ഇടതു ചെവി മുട്ടിക്കുക.

  • തുടങ്ങിയ ഇടത്ത് എത്തിയ ശേഷം എതിർ ദിശയിൽ തല ചലിപ്പിച്ച് വ്യായാമം ചെയ്യുക.

  • ഓരോ ദിശയിലും 5 മുതൽ 10 തവണ വരെ ഈ വ്യായാമം ആവർത്തിക്കുക.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഫിഷ്ഫേസ് എക്സർസൈസ്; താടിയിലെയും കവിളിലെയും പേശികളെ റിലാക്സ് ചെയ്യാൻ സഹായിക്കുന്നു. ഇത് മുഖപേശികളെ ടോൺ ചെയ്യാനും മുറുക്കാനും സഹായിക്കുന്നു.

ചെയ്യേണ്ട രീതി

  • നട്ടെല്ല് നിവര്‍ത്തി ഇരിക്കുകയോ നിൽക്കുകയോ ചെയ്യുക.

  • കവിള് ഉള്ളിലേക്കാക്കി മത്സ്യത്തിന്റെ മുഖം ആക്കുക. ഇതേസമയം ചുണ്ടുകൾ മുന്നോട്ടാക്കി ചേർത്തു വയ്ക്കുക.

  • അഞ്ചു മുതൽ പത്തു സെക്കന്റ് വരെ ഈ നിലയിൽ തുടരുക.

  • മുഖം റിലാക്സ് ചെയ്ത് പഴയ നിലയിൽ കൊണ്ടു വരുക.

  • അഞ്ചു മുതൽ പത്തു തവണ വരെ ഇത് ആവർത്തിക്കുക.

ചിൻ ലിഫ്റ്റ് എക്സർസൈസ്; കഴുത്തിലെയും താടിയിലെയും പേശികൾക്ക് വേണ്ടിയാണ് ഈ വ്യായാമം. താടിയ്ക്കു താഴെയുള്ള ചർമത്തെ ടോൺ ചെയ്യാനും മുറുക്കം വരുത്താനും ഈ വ്യായാമം സഹായിക്കും.

ചെയ്യേണ്ട രീതി

  • നട്ടെല്ല് നിവര്‍ത്തി ഇരിക്കുകയോ നിൽക്കുകയോ ചെയ്യുക.

  • തല മുകളിലേക്ക് (സീലിങ്ങിലേക്ക്) ഉയർത്തുക. മുകളിലേക്ക് നോക്കുക.

  • ചുണ്ടുകൾ കൂട്ടിപ്പിടിച്ച് സീലിങ്ങിലേക്കു നോക്കുക.

  • മുതൽ പത്ത് സെക്കന്റ് വരെ ഈ നില തുടരുക.

  • ചുണ്ടുകളെ പഴയപടിയാക്കി സാധാരണ നിലയിലേക്കു വരുക.

  • അഞ്ചു മുതൽ പത്തു തവണ വരെ ഇത് ആവർത്തിക്കുക.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അയ്യപ്പനെയും ശരണമന്ത്രത്തെയും അപമാനിച്ചു; 'പോറ്റിയേ കേറ്റിയേ' ഗാനത്തില്‍ കേസ്

നീലലോഹിതദാസന്‍ നാടാരെ കുറ്റവിമുക്തമാക്കിയ ഹൈക്കോടതി വിധിക്കെതിരെ അപ്പീലുമായി പരാതിക്കാരി സുപ്രീം കോടതിയില്‍

യാത്രക്കാരുടെ ലഗേജിന് ട്രയിനിലും പരിധിയുണ്ട്, അധികമായാല്‍ പണം നല്‍കണം

പുതുവര്‍ഷ സമ്മാനം; രാജ്യത്തുടനീളം ജനുവരി ഒന്നുമുതല്‍ സിഎന്‍ജി, പിഎന്‍ജി വില കുറയും

ടോസ് ഇടാന്‍ പോലും ആയില്ല; മൂടല്‍ മഞ്ഞ് കാരണം നാലാം ടി20 ഉപേക്ഷിച്ചു

SCROLL FOR NEXT