പാരസെറ്റമോളിനെ കുറിച്ച് പല തരത്തിലുള്ള അഭ്യൂഹങ്ങളും നമ്മൾ പലതവണയായി കേട്ടിട്ടുണ്ട്. അമേരിക്ക, ജാപ്പാൻ പോലുള്ള വികസിത രാജ്യങ്ങൾ തള്ളിക്കളഞ്ഞ മരുന്നാണെന്നും പാരസെറ്റാമോൾ ഗർഭിണികൾ കഴിക്കാൻ പാടില്ലെന്നുമൊക്കെയാണ് പ്രധാന ആരോപണങ്ങൾ. എന്നാൽ കാര്യങ്ങൾ നമ്മൾ വിചാരിച്ച പോലെയല്ല. അമേരിക്കയിലും ജപ്പാനിലുമൊക്കെ പാരസെറ്റാമോൾ വ്യാപകമായി തന്നെ ഉപയോഗിക്കുന്നുണ്ട്, അതുപക്ഷെ അസിറ്റമിനോഫെൻ എന്ന പേരിലാണെന്ന് മാത്രം.
യൂറോപ്പ്, ഓസ്‌ട്രേലിയ, ന്യൂസിലാൻഡ്, ഇന്ത്യ തുടങ്ങിയ രാജ്യങ്ങൾ പിന്തുടരുന്ന ഇന്റർനാഷണൽ നോൺപ്രൊപ്രൈറ്ററി നെയിം (INN) സിസ്റ്റത്തിന് കീഴിലാണ് ഈ മരുന്ന് പാരസെറ്റമോൾ എന്ന് അറിയപ്പെടുന്നത്. അതേസമയം, യുഎസ് അഡോപ്റ്റഡ് നേയിം സിസ്റ്റം (USAN) പിന്തുടരുന്ന അമേരിക്ക, ജപ്പാൻ, കാനഡ, വെൻസ്വേല പോലുള്ള രാജ്യങ്ങളിൽ ഈ പറഞ്ഞ പാരസെറ്റമോൾ അതിന്റെ കെമിക്കൽ കോമ്പൗണ്ടിന്റെ പേരിലാണ് അറിയപ്പെടുന്നത്.
പാരസെറ്റാമോൾ നിരോധിച്ചിട്ടുണ്ടോ?
ചില സുരക്ഷാ കാരണങ്ങളാൽ പാരസെറ്റമോൾ അടങ്ങിയ ചില ഫിക്സഡ്-ഡോസ് കോമ്പിനേഷനുകൾ ഇന്ത്യ നിരോധിച്ചിട്ടുണ്ട്. കൂടാതെ 1986-ൽ തുർക്കി, ചില പ്രതികൂല പ്രതികരണങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് താൽക്കാലികമായി പാരസെറ്റമോളിന്റെ നിർമാണവും വിൽപനയും നിർത്തിവെച്ചിരുന്നു. എന്നാൽ ഇപ്പോൾ തുർക്കിയിൽ പാരസെറ്റമോൾ ലഭ്യമാണ്. 2023-ൽ ക്ഷാമം കാരണം ഫ്രാൻസ് പാരസെറ്റാമോളിന്റെ ഓൺലൈൻ വിൽപന്ക്ക് താൽക്കാലിക നിരോധനം ഏർപ്പെടുത്തിയിരുന്നു.
പാരസെറ്റാമോൾ സുരക്ഷിതമാണോ?
പാരസെറ്റമോൾ ലോകത്ത് സുരക്ഷിതവും വ്യാപകമായി ഉപയോഗിക്കുന്ന ഒരു മരുന്നാണ്. എന്നാൽ മറ്റ് മരുന്നുകൾ പോലെ തന്നെ പാരസെറ്റമോളും അമിത ഡോസ് ആയാൽ അപകടമാണ്. ലോകാരോഗ്യ സംഘടനയും (WHO) യുഎസ് FDAയും അനുസരിച്ച് പാരസെറ്റമോൾ അമിത അളവ് കരളിനെ തകരാറിലാക്കും.
ഗർഭിണികൾക്ക് സുരക്ഷിതം
പാരസെറ്റമോളിനെ ഒരു അവശ്യമരുന്നായാണ് ലോകാരോഗ്യ സംഘടന പട്ടികപ്പെടുത്തിയിരിക്കുന്നത്. ഗർഭിണികളോ മുലയൂട്ടുന്ന സ്ത്രീകളോ രണ്ട് മാസത്തിൽ കൂടുതൽ പ്രായമായ കുട്ടികൾക്കോ പാരസെറ്റമോൾ ഉപയോഗിക്കുന്നത് സുരക്ഷിതമാണ്.
മുതിർന്നവർക്ക് പരമാവധി സുരക്ഷിത ഡോസ്:
ഒരു ദിവസം 4,000 മില്ലിഗ്രാം (നാല് ഗ്രാം), ഓരോ നാല്–ആറ് മണിക്കൂറിലും 500–1,000 മില്ലിഗ്രാമായി തിരിച്ചിരിച്ചിട്ടുണ്ട്. ഈ പരിധി കവിയുന്നത് കരളിന്റെ ആരോഗ്യത്തെ തകരാറിലാക്കുകയും, ഇത് വിഷബാധയ്ക്ക് കാരണമാകും. അതുകൊണ്ട് കരൾ രോഗികളും മദ്യപാനികളും പാരസെറ്റമോൾ കഴിക്കുമ്പോൾ ജാഗ്രത പാലിക്കേണ്ടതുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates