ഉറക്കമില്ലായ്മ നിങ്ങളെ അലട്ടാറുണ്ടോ? ഉറക്കമില്ലായ്മ എന്നത് ഒരു ഉറക്ക തകരാറാണ്. ഉറങ്ങാൻ ബുദ്ധുമുട്ടുണ്ടാകുകയോ, രാത്രി മുഴുവൻ പലതവണ ഉണരുകയോ ചെയ്യുന്നതെല്ലാം ഇതിന്റെ ലക്ഷണമാണ്. ശരിയായ ഉറക്കത്തിന്റെ അഭാവം നിങ്ങളുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തെ പലവിധത്തിൽ ബാധിക്കും. നല്ല ഉറക്കം ലഭിക്കാൻ പ്രയാസമുണ്ടെങ്കിൽ, ഈ അഞ്ച് സാധനങ്ങളിൽ ഏതെങ്കിലും ഒന്ന് ഉറങ്ങുന്നതിന് മുമ്പ് ഉൾപ്പെടുത്തുന്നത് ഫലം ചെയ്യും.
അശ്വഗന്ധ
അശ്വഗന്ധയാണ് ലിസ്റ്റിൽ ഒന്നാമത്. സമ്മർദ്ദം ലഘൂകരിക്കാനുള്ള കഴിവ് ഉൾപ്പെടെ നിരവധി ഗുണങ്ങൾ ഉള്ള, വിത്തനോലൈഡ് ആണ് ഈ ഔഷധ സസ്യത്തിലെ പ്രധാന സജീവ ഘടകം. അശ്വഗന്ധയിലെ ട്രൈമെത്തിലീൻ ഗ്ലൈക്കോൾ ഉറക്കം നൽകും. കിടക്കുന്നതിന് അരമണിക്കൂർ മുമ്പ് ഇത് കഴിക്കാനാണ് വിദഗ്ധർ പറയുന്നത്.
ചമോമൈൽ ടീ
ഉറങ്ങുന്നതിന് മുമ്പ് ഒരു കപ്പ് ചായയോ ചൂടുള്ള പാനീയമോ വേണമെന്ന നിർബന്ധക്കാരാണെങ്കിൽ, കുറച്ച് ചമോമൈൽ ചായ കുടിക്കാൻ ശ്രമിക്കണം. ഒരു സൂപ്പർസ്റ്റാർ തന്നെയാണ് ഈ ചായ. തലച്ചോറിലെ റിസപ്റ്ററുകളുമായി ബന്ധിപ്പിച്ച് ഉറക്കത്തെ പ്രോത്സാഹിപ്പിക്കുന്ന എപിജെനിൻ എന്ന ആന്റിഓക്‌സിഡന്റാണ് ഇതിൽ അടങ്ങിയിട്ടുള്ളത്.
ബദാം
നാരുകളും നല്ല കൊഴുപ്പും നിറഞ്ഞതാണ് ബദാം. ഓർമ്മശക്തി വർദ്ധിപ്പിക്കാൻ എല്ലാവരും ബദാം പതിവാക്കാറുണ്ട്, എന്നാൽ ഇത് ഉറക്കത്തെ പ്രോത്സാഹിപ്പിക്കുന്ന മെലറ്റോണിനെ നിയന്ത്രിക്കുന്ന "മഗ്നീഷ്യത്തിന്റെ നല്ല ഉറവിടം" ആണെന്നാണ് പോഷകാഹാര വിദഗ്ധർ പറയുന്നത്.
മത്തങ്ങ വിത്ത്
ഒരു പിടി വറുത്ത മത്തങ്ങ വിത്ത് നല്ല ഉറക്കം കിട്ടാൻ സഹായിക്കും. മത്തങ്ങ വിത്തിൽ ട്രിപ്റ്റോഫാനും സിങ്കും അടങ്ങിയിട്ടുണ്ട്. ട്രിപ്റ്റോഫാനിനെ (അമിനോ ആസിഡ്) സെറോടോണിൻ (തലച്ചോറിലെ നാഡീകോശങ്ങൾക്കിടയിലും നിങ്ങളുടെ ശരീരത്തിലുടനീളവും സന്ദേശങ്ങൾ വഹിക്കുന്ന ഒരു രാസവസ്തുവാണ് സെറോടോണിൻ. ഉറക്കം, ദഹനം, മാനസികാവസ്ഥ, ലൈംഗികാഭിലാഷം തുടങ്ങിയ പ്രവർത്തികളിൽ സെറോടോണിൻ ഒരു പ്രധാന പങ്ക് വഹിക്കുന്നു.) ആക്കി മാറ്റാൻ തലച്ചോറിനെ സഹായിക്കും.
ജാതിക്ക പാൽ
ഉറക്കമില്ലായ്മ മാറ്റാൻ സഹായിക്കുന്ന മറ്റൊരു ഘടകം ജാതിക്ക പാൽ ആണ്. പാലിൽ ട്രിപ്റ്റോഫാൻ അടങ്ങിയിട്ടുണ്ട്, ഇത് ശരീരത്തിലെ സെറോടോണിന്റെ അളവ് വർദ്ധിപ്പിക്കാൻ സഹായിക്കുമ്പോൾ ജാതിക്ക നേരിട്ട് സെറോടോണിൻ പുറത്തുവിടും. ജാതിക്കയ്ക്ക് നിങ്ങളുടെ ഞരമ്പുകളെ ശാന്തമാക്കാനുള്ള കഴിവുണ്ട്, അതുകൊണ്ട് ജാതിക്ക ഇട്ട ഒരു ഗ്ലാസ് പാൽ കുടിച്ചിട്ട് ഉറങ്ങിയാൽ ഞെട്ടുമെന്നുറപ്പാണെന്നാണ് വിദഗ്ധർ പറയുന്നത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates