Bajji recipe, Tea Pinterest
Health

ദഹനക്കേട് പതിവാണോ? ചായയ്‌ക്കൊപ്പം കഴിക്കാൻ പാടില്ലാത്ത 5 ഭക്ഷണങ്ങൾ

ചായയുടെ സ്വാഭാവിക സുഗന്ധവും രുചിയും മറച്ചുവയ്ക്കുകയും ചായ ആസ്വദിക്കുന്ന അനുഭവത്തെ ബാധിക്കുകയും ചെയ്യാം.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അഞ്ജു സി വിനോദ്‌

രാവിലെയും വൈകുന്നേരവുമുള്ള ചായ കുടി മലയാളികളുടെ ശീലത്തിന്റെ ഭാ​ഗമാണ്. കൂടാതെ ഉന്മേഷം കിട്ടാൻ ഇടയ്ക്കിടെ ചായ വേറെ. ചായ മാത്രമല്ല, അതിനൊപ്പം കഴിഞ്ഞ പലഹാരവും ആരോ​ഗ്യത്തെ സ്വാധീനിക്കും. ചില ഭക്ഷണങ്ങൾക്കൊപ്പം ചായ കുടിക്കുന്നത് അതിന്റെ രുചി കുറയ്ക്കാനും ദഹനപ്രശ്നങ്ങൾക്കും കാരണമാകാം.

മസാലയുള്ള ഭക്ഷണങ്ങൾ: വെളുത്തുള്ളി, സവാള, മുളക് ചേർത്തവ, ഹോട്ട് സോസ്, എരിവുള്ള കറി തുടങ്ങി മസാല രുചിയും മണവുമുള്ള ഭക്ഷണങ്ങൾ ചായയ്ക്കൊപ്പം കഴിക്കുന്നത് ഒഴിവാക്കുന്നതാണ് നല്ലത്. ഇവ ചായയുടെ സ്വാഭാവിക സുഗന്ധവും രുചിയും മറച്ചുവയ്ക്കുകയും ചായ ആസ്വദിക്കുന്ന അനുഭവത്തെ ബാധിക്കുകയും ചെയ്യാം.

ചെറുനാരങ്ങ: അമിതവണ്ണം കുറയ്ക്കാൻ ലെമൺ ടീ മികച്ചതാണ്. എന്നാൽ ചായയിൽ ചെറുനാരങ്ങനീര് ചേർക്കുകയോ ചായ കുടിച്ച ഉടൻ നാരങ്ങ ഉപയോഗിക്കുകയോ ചെയ്യുന്നത് ചിലരിൽ അസിഡിറ്റിക്കും വയറിളക്കത്തിനും കാരണമായേക്കാം.

പ്രത്യേകിച്ച് ദഹനസംബന്ധമായ പ്രശ്‌നങ്ങൾ ഉള്ളവർ ഈ ശീലം ഒഴിവാക്കണമെന്ന് വിദഗ്ധർ നിർദേശിക്കുന്നു. അസിഡിറ്റി ഉള്ളവരാണെങ്കിൽ അതിരാവിലെ ലെമൺ ടീ കുടിക്കാതിരിക്കുക.

ചോക്ലേറ്റ്: ചോക്ലേറ്റിന്റെ മധുരവും രുചിയും ചായയുടെ യഥാർഥ സ്വാദിനെ മറച്ചേക്കാം. പ്രത്യേകിച്ച് പാൽചായയ്ക്കൊപ്പം ചോക്ലേറ്റ് കഴിക്കുന്നത് ചായയുടെ സ്വാഭാവിക രുചിയെ ബാധിക്കാം.

മഞ്ഞളടങ്ങിയ ഭക്ഷണങ്ങൾ: മഞ്ഞളോ മഞ്ഞൾ ചേർത്ത ഭക്ഷണങ്ങളോ ചായയ്ക്കൊപ്പം കഴിക്കുന്നത് ദഹനത്തെ പ്രതികൂലമായി ബാധിച്ചേക്കാം. രണ്ടിലുമുള്ള ചില ഘടകങ്ങൾ തമ്മിലുള്ള ഇടപെടൽ വയറിന് അസ്വസ്ഥത ഉണ്ടാക്കാൻ സാധ്യതയുണ്ടെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്.

ചായയ്ക്കൊപ്പം കഴിക്കുന്ന കടലമാവ് ചേർത്തുള്ള സ്നാക്സുകളായ പക്കോഡ, ബജി എന്നിവയെല്ലാം കഴിക്കുന്നത് ചിലരിൽ വയറുവേദനയ്ക്കും മലബന്ധത്തിനും കാരണമാകും.

തണുത്ത വെള്ളവും ശീതളപാനീയങ്ങളും: ചായ കുടിച്ച ഉടൻ തണുത്ത വെള്ളമോ മറ്റ് തണുത്ത ഭക്ഷണ പാനീയങ്ങളോ കഴിക്കുന്നത് പല്ലുകളുടെ സെൻസിറ്റിവിറ്റിക്കും ദഹനപ്രശ്‌നങ്ങൾക്കും കാരണമാകാം. അസിഡിറ്റി, ഗ്യാസ് തുടങ്ങിയ ബുദ്ധിമുട്ടുകളും ഉണ്ടാകാൻ സാധ്യതയുണ്ട്. അതിനാൽ വെള്ളം കുടിക്കേണ്ടതുണ്ടെങ്കിൽ ചായയ്ക്ക് മുമ്പ് കുടിക്കുന്നതാണ് നല്ലത്.

Five foods that can't pair with tea

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മെസി വിവാദം: എഡിജിപി പി വിജയന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം

മണാലിയിലെ ഒറ്റ ദിവസത്തെ ഷൂട്ടിന് ശേഷം നിര്‍ത്തിയ ചിത്രം; നിവിന്‍ പോളിയുടെ 'താരത്തിന്' സംഭവിച്ചതെന്ത്? വെളിപ്പെടുത്തി കയാദു ലോഹര്‍

എപി വിഭാഗവുമായുള്ള ചർച്ചയ്ക്ക് പിന്നാലെ കാന്തപുരത്തിനെതിരായ എഫ്ബി പോസ്റ്റ് നീക്കി മുഖ്യമന്ത്രി; സാങ്കേതിക തകരാറെന്ന് വിശദീകരണം

"തലയണമന്ത്ര'ത്തിൽ ചിരിച്ചു കൊണ്ട് ഞാനൊരു കുടുംബം രണ്ടാക്കി തന്നില്ലേ ?; ഇതിനേക്കാൾ മനോഹരമായി എങ്ങനെ കുടുംബം കലക്കും'

ഇനി ദിവസങ്ങള്‍ മാത്രം, പത്തുലക്ഷം രൂപ കൈയില്‍ ഉണ്ടോ?; രണ്ടുവര്‍ഷം കൊണ്ട് പലിശയായി മാത്രം 1,60,000 രൂപ സമ്പാദിക്കാം, സൂപ്പര്‍ സ്‌കീം