Women's diet Meta AI Image
Health

അമ്മയുടെ ആരോ​ഗ്യത്തിലും അൽപം കരുതൽ വേണം, ഡയറ്റിൽ ഉൾപ്പെടുത്തേണ്ട 5 വിത്തുകൾ

ശരിയായ ഭക്ഷണശീലത്തിലൂടെ ഹോർമോൺ ഏറ്റക്കുറച്ചിലുകളെ ഒരു പരിധിവരെ നിയന്ത്രിച്ചുനിർത്താനാകും.

സമകാലിക മലയാളം ഡെസ്ക്

വീട്ടിലെ എല്ലാവരുടെയും ആരോ​ഗ്യം നോക്കാൻ അമ്മ വേണം, എന്നാൽ അമ്മയുടെ ആരോ​ഗ്യത്തിൽ എത്രപ്പേർ ആശങ്കപ്പെടാറുണ്ട്? ഇന്ന് ലോക വനിത ദിനം ആഘോഷിക്കുമ്പോൾ അമ്മമാരുടെ ആരോ​ഗ്യക്കാര്യത്തിലും അൽപം ശ്രദ്ധനൽകാം. 50 വയസ്സിന് ശേഷം സ്ത്രീകളുടെ ഹോർമോണുകളിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടാകാം. ഇത് സ്ത്രീകളെ ശാരീരികമായും മാനസികമായും ബാധിക്കുന്നു. പ്രധാനമായും ശ്രദ്ധിക്കേണ്ടത് ഡയറ്റിലാണ്. ശരിയായ ഭക്ഷണശീലത്തിലൂടെ ഹോർമോൺ ഏറ്റക്കുറച്ചിലുകളെ ഒരു പരിധിവരെ നിയന്ത്രിച്ചുനിർത്താനാകും.

സ്ത്രീകൾ ഡയറ്റിൽ ഉൾപ്പെടുത്തേണ്ട 5 തരം വിത്തുകൾ

ഫ്ലാക്സ് വിത്തുകൾ

ഒമേഗ-3, ലിഗ്നാൻ എന്നിവ ധാരാളം അടങ്ങിയതാണ് ഫ്ലാക്സ് വിത്തുകൾ. ഇവ പതിവായി കഴിക്കുന്നത് സ്ത്രീകളിലെ ഹോർമോൺ അസന്തുലിതാവസ്ഥയും ഹോട്ട് ഫ്ലാഷുകളുടെ തീവ്രതയും കുറയ്ക്കും. ആർത്തവിരാമ ലക്ഷണങ്ങൾ ലഘൂകരിക്കാനും ഇത് നല്ലതാണ്. ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും ചർമ ആരോഗ്യമുള്ളതാക്കാനും തലച്ചോറിൻ്റെ ആരോഗ്യത്തിനും ഫ്ലാക്സ് വിത്തുകൾ മികച്ചതാണ്.

ചിയ വിത്തുകൾ

തലച്ചോറിനെ ഉത്തേജനത്തിനും ദഹനത്തിനും ചിയ വിത്തുകൾ മികച്ച ഓപ്ഷനാണ്. ഇത് ഓർമശക്തിയും കുടലിൻ്റെ ആരോഗ്യവും മെച്ചപ്പെടുത്താൻ സഹായിക്കും. ദീർഘനേരം വയറിന് സംതൃപ്തി നൽകാനും ഹോർമോണുകളുടെ അസന്തുലിതാവസ്ഥ കുറയ്ക്കാനും ഇത് സഹായിക്കും. മാത്രമല്ല, ഹൃദയാരോഗ്യത്തിനും ഇത് മികച്ചതാണ്.

മത്തങ്ങ വിത്തുകൾ

മത്തങ്ങ വിത്തുകളിൽ മഗ്നീഷ്യം, സിങ്ക് എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ഉറക്കത്തിന്റെ ​ഗുണനിലവാരം മെച്ചപ്പെടുത്താനും സന്ധി വേദന കുറയ്ക്കാനും സ്വാഭാവികമായ പ്രതിരോധശേഷി വർധിപ്പിക്കാനും സഹായിക്കുന്നു. ഇത് ഉത്കണ്ഠ കുറയ്ക്കാനും സഹായിക്കുന്നു.

എള്ള്

40 വയസ്സിന് ശേഷം സ്ത്രീകളുടെ അസ്ഥികളുടെ സാന്ദ്രത കുറയാൻ തുടങ്ങുന്നു. എള്ളിൽ കാൽസ്യം, സിങ്ക്, ബോറോൺ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് എല്ലുകളെ ശക്തമാക്കുകയും ഹോർമോണുകളെ നിയന്ത്രിക്കാനും സഹായിക്കുന്നു. ലഘു ഭക്ഷണത്തിൽ ചേർത്ത് എള്ള് കഴിക്കാം.

കറുത്ത ഉണക്കമുന്തിരി

ആർത്തവവിരാമവും അമിതമായ ആർത്തവ രക്തസ്രാവവും കാരണം, 50 വയസിന് മുകളിലുള്ള സ്ത്രീകൾ പലപ്പോഴും ഇരുമ്പിന്റെ അഭാവം ഉണ്ടാകാറുണ്ട്. ഇത് അമിത ക്ഷീണം, തളർച്ച എന്നിവയിലേക്ക് നയിക്കും.

കറുത്ത മുന്തിരി കുതിർത്തു കഴിക്കുന്നത് ഇരുമ്പിന്റെ അളവു വർധിക്കാനും ആരോ​ഗ്യകരമായ രക്തയോട്ടവും ഊർജ്ജനിലയും മെച്ചപ്പെടാനും സഹായിക്കും. 4–5 കറുത്ത ഉണക്കമുന്തിരി രാത്രി മുഴുവൻ കുതിർത്ത് രാവിലെ വെറും വയറ്റിൽ കഴിക്കുക.

Women's Day: Five seeds that helps to improve women hormone health

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഒരു രൂപയ്ക്ക് ഷൂ': ഓഫര്‍ കേട്ട് ഇരച്ചു കയറി ആളുകള്‍, കോഴിക്കോട് പൊരിഞ്ഞ അടി; ലാത്തിച്ചാര്‍ജ്

കുവൈത്തില്‍ വീണ്ടും ആക്രമണം; തന്ത്രപ്രധാന കേന്ദ്രങ്ങളില്‍ തീപിടിത്തം, രണ്ട് സൈനികര്‍ കൊല്ലപ്പെട്ടു

മുഖ്യമന്ത്രി സ്ഥാനത്തേക്ക് വിഡി സതീശന് കൂടുതല്‍ ജനപിന്തുണ, പ്രീ പോള്‍ സര്‍വേ ഫലം

'വീട്ടിലുള്ള സ്ത്രീകളെ ബഹുമാനിക്കണം'; വിജയ്‌യെ വേദിയിലിരുത്തി വനിത നേതാവ്, വിഡിയോ

കം ബാക്ക് ജയങ്ങളുമായി മാഞ്ചസ്റ്റര്‍ സിറ്റിയും ചെല്‍സിയും; ജയിച്ചു കയറി ഗണ്ണേഴ്‌സും

SCROLL FOR NEXT