Health

മുപ്പതിന് മുന്‍പേ തലയില്‍ നര കയറി! ഒഴിവാക്കാന്‍ ചെയ്യേണ്ടത് ഇത്രമാത്രം

ആരോഗ്യമുള്ള മുടിക്ക് വിറ്റാമിനുകളും പോഷകങ്ങളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ടത് പ്രധാനമാണ്.

സമകാലിക മലയാളം ഡെസ്ക്

പ്രായമാകുമ്പോഴുണ്ടാകുന്ന സാധാരണ പ്രക്രിയാണ് തലമുടി നരയ്ക്കുക എന്നത്. എന്നാല്‍ 30 വയസിന് മുന്‍പേ തലമുടി നരയ്ക്കാന്‍ തുടങ്ങിയാലോ... അകാല നരയ്ക്ക് പ്രധാനമായും മൂന്ന് കാരണങ്ങളാണ് ഉള്ളത്. ആദ്യത്തേത് അവശ്യ മൈക്രോ ന്യൂട്രിയൻ്റുകൾ ഒഴിവാക്കിയുള്ള ഡയറ്റാണ്. ആരോഗ്യമുള്ള മുടിക്ക് വിറ്റാമിനുകളും പോഷകങ്ങളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ടത് പ്രധാനമാണ്. രണ്ടാമത്, അമിതമായി സൂര്യപ്രകാശം ഏല്‍ക്കുന്നതും മൂന്നമതായി മാനസിക സമ്മര്‍ദ്ദമാണ്.

അകാല നര ഒഴിവാക്കാന്‍ ഇവ ഡയറ്റില്‍ ചേര്‍ക്കാം

  • നെല്ലിക്ക

മുടിയുടെ ആരോഗ്യം മെച്ചപ്പെടുത്താന്‍ നെല്ലിക്കയില്‍ അടങ്ങിയ വൈറ്റമിൻ സിയും ആൻ്റിഓക്‌സിഡൻ്റുകളും സഹായിക്കും. ഇത് മുടിയുടെ സ്വാഭാവിക പിഗ്മെന്‍റേഷന്‍ സംരക്ഷിക്കാനും അകാല നര കുറയ്ക്കാനും സഹായിക്കുമെന്ന് ഡയറ്റീഷ്യന്‍ വ്യക്തമാക്കുന്നു. അകാല നരയുള്ളവര്‍ രാവിലെ 15 മില്ലി നെല്ലിക്ക ജ്യൂസ് കഴിക്കുന്നത് നല്ലതാണ്.

  • കറിവേപ്പില

കറിയുടെ ഗുണവും മണവും കൂട്ടാന്‍ മാത്രമല്ല, മുടിയുടെ ആരോഗ്യത്തിനും കറിവേപ്പില ബെസ്റ്റാണ്. മുടിയിലെ മെലാനിന്‍ ഉല്‍പാദനം പുനഃസ്ഥാപിച്ച് മുടി നരയ്ക്കുന്ന പ്രക്രിയ മന്ദീകരിക്കുന്നു. ദിവസവും മൂന്ന്-നാല് കറിവേപ്പില വീതെ വെറും വയറ്റില്‍ കഴിക്കുന്ന നല്ലതാണെന്നും ഡയറ്റീഷ്യന്‍ നിര്‍ദേശിക്കുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ബീറ്റ്റൂട്ട്
  • ചീര

അകാല നരയ്ക്കുള്ള ഒരു കാരണം ഇരുമ്പിന്റെ കുറവാണ്. ഇരുമ്പും വിറ്റാമിൻ എയും സിയും അടങ്ങിയ ചീര ആരോഗ്യകരമായ തലയോട്ടിയും മുടി വളർച്ചയും പ്രോത്സാഹിപ്പിക്കുന്നു.

  • ബീറ്റ്റൂട്ട്

വിറ്റാമിന്‍ സി ധാരാളമടങ്ങിയ ബീറ്റ്റൂട്ട് ആന്റി ഓക്‌സിഡന്റുകളാലും സമ്പന്നമാണ്. ഇത് കൊളാജൻ ഉൽപാദനത്തെ സഹായിക്കുന്നു. മുടിയുടെ ബലത്തിനും പിഗ്മെന്റേഷനും കൊളാജൻ അത്യാവശ്യമാണ്. ഇത് മുടി നരയ്ക്കുന്നത് കുറയ്ക്കും.

  • കരിക്കിന്‍ വെള്ളം

കരിക്ക് ജലാംശം നിലനിര്‍ത്തുന്നതിനൊപ്പം ഇവയില്‍ അവശ്യ ഇലക്‌ട്രോലൈറ്റുകളും അടങ്ങിയിട്ടുണ്ട്. ശരിയായ ജലാംശം മുടിയുടെ ആരോഗ്യം നിലനിർത്തുന്നതിനും നരയ്ക്ക് കാരണമാകുന്ന വരൾച്ച തടയുന്നതിനും ആവശ്യമാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തിരുവനന്തപുരം പിടിക്കാന്‍ കോണ്‍ഗ്രസ്; ശബരീനാഥന്‍ അടക്കം പ്രമുഖര്‍ സ്ഥാനാര്‍ഥിയാകും

ബാറ്റിങ് പരാജയം തലവേദന, ഓസ്‌ട്രേലിയക്കെതിരെ മൂന്നാം ടി20ക്ക് ഇന്ത്യ ഇന്നിറങ്ങും

'എന്റെ ഹീറോയെ കാണാൻ ഇനിയുമെത്തും'; മധുവിനെ കണ്ടതിന്റെ സന്തോഷം പങ്കുവച്ച് മമ്മൂട്ടി

ചിറ്റൂരില്‍ 14 കാരന്‍ കുളത്തില്‍ മരിച്ച നിലയില്‍; ഇരട്ട സഹോദരനെ കാണാനില്ല

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വിനിയോഗത്തില്‍ ആക്ഷേപം; വിദ്യാര്‍ഥിക്ക് ആള്‍ക്കൂട്ടമര്‍ദ്ദനം- വിഡിയോ

SCROLL FOR NEXT