Cooking in Iron Pan Meta AI Image
Health

ഇവ ഒരിക്കലും ഇരുമ്പ് പാത്രത്തിൽ പാകം ചെയ്യരുത്

അസിഡിറ്റി (പുളിപ്പ്) കൂടിയ ഭക്ഷണങ്ങൾ ഇരുമ്പ് പാത്രത്തിൽ പാകം ചെയ്യുന്നത് ഒഴിവാക്കണം.

സമകാലിക മലയാളം ഡെസ്ക്

ഴയ തലമുറയിലെ പാത്രങ്ങളൊക്കെ ഇന്നത്തെ മോഡേൺ അടുക്കളകളുടെ ഭാ​ഗമാകുന്ന കാലമാണ്. അതിൽ പ്രധാനം ഇരുമ്പ് പാത്രങ്ങളാണ്. ഇരുമ്പ് പാത്രത്തിൽ ഭക്ഷണം പാകം ചെയ്യുന്നത് ഭക്ഷണത്തിലേക്ക് ഇരുമ്പിന്റെ അംശം എത്താനും ഇത് വിളർച്ച പോലുള്ള ആരോ​ഗ്യപ്രശ്നങ്ങൾ കുറയ്ക്കാനും സഹായിക്കും. എന്നാൽ, എല്ലാ വിഭവങ്ങളും ഇരുമ്പു പാത്രങ്ങളിൽ പാചകം ചെയ്യുന്നത് സുരക്ഷിതമല്ലതാനും.

ഗുണത്തെക്കാൾ ദോഷം ചെയ്യും

ഇരുമ്പ് ഒരു റിയാക്ടീവ് ലോഹമാണ്. അതായത്, ചില രാസവസ്തുക്കളുമായി ഇത് എളുപ്പത്തിൽ പ്രതിപ്രവർത്തിക്കും. പുളിപ്പുള്ള ഭക്ഷണത്തിലെ ആസിഡുകളുമായാണ് ഇരുമ്പ് പ്രധാനമായും പ്രതിപ്രവർത്തിക്കുന്നത്. ഇതേ തുടർന്ന് കൂടാൽ അളവിൽ ഇരുമ്പിന്റെ അംശം ശരീരത്തിൽ എത്താനും ശരീരത്തിൽ അമിതമായി ഇരുമ്പ് ശേഖരിക്കപ്പെടുന്ന 'ഹീമോക്രോമാറ്റോസിസ്' പോലുള്ള അവസ്ഥയ്ക്ക് കാരണമാവുകയും ചെയ്യുന്നു. മാത്രമല്ല, ഇത് ഭക്ഷണത്തിന്‍റെ രുചിയിലും നിറത്തിലും വ്യത്യാസം ഉണ്ടാക്കാം.

ഇരുമ്പ് പാത്രത്തിൽ പാകം ചെയ്യരുത്

അസിഡിറ്റി (പുളിപ്പ്) കൂടിയ ഭക്ഷണങ്ങൾ ഇരുമ്പ് പാത്രത്തിൽ പാകം ചെയ്യുന്നത് ഒഴിവാക്കണം. അതായത്, പുളിയുള്ള കറികൾ (പുളിശ്ശേരി, സാമ്പാർ, രസം), വാളൻപുളി, കുടമ്പുളി, തക്കാളി തുടങ്ങിയ പുളിരസമുള്ള ചേരുവകൾ ധാരാളമായി ഉപയോഗിക്കുന്ന വിഭവങ്ങൾ ഇരുമ്പ് പാത്രത്തിൽ ഉണ്ടാക്കുമ്പോൾ ഇവയിലെ ആസിഡ് ഇരുമ്പുമായി പ്രതിപ്രവർത്തിക്കുകയും കറിക്ക് കറുത്ത നിറവും ലോഹരുചിയും നൽകുകയും ചെയ്യും.

അച്ചാറുകൾ, ചിലതരം സാലഡ് ഡ്രെസ്സിംഗുകൾ, അല്ലെങ്കിൽ വിനാഗിരി (വെള്ള വിനാഗിരി, ആപ്പിൾ സൈഡർ വിനാഗിരി) മുതലായവ പ്രധാന ചേരുവയായുള്ള ഏതൊരു വിഭവവും ഇരുമ്പുപാത്രങ്ങളിൽ നിന്ന് അകറ്റി നിർത്തണം.

വിനാഗിരിയിലെ അസറ്റിക് ആസിഡ് ഇരുമ്പുമായി പ്രതിപ്രവർത്തിച്ച് അസ്വാഭാവിക രുചിയുണ്ടാക്കും. ചിലതരം പച്ചക്കറികൾ, പ്രത്യേകിച്ച് നീളൻ പയർ, ചീര പോലുള്ള ചിലതരം ഇലക്കറികൾ എന്നിവ ഇരുമ്പുപാത്രങ്ങളിൽ വെച്ച് പാചകം ചെയ്യുമ്പോൾ നിറം മാറാൻ സാധ്യതയുണ്ട്. ചിലപ്പോൾ ഒരുതരം കറുത്ത നിറവും ഇവയ്ക്ക് വന്നേക്കാം.

Foods that should avoid cooking in Iron Pan.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോണ്‍ഗ്രസും ലീഗും ചേര്‍ന്ന് ധ്രുവീകരണത്തിന് ശ്രമിച്ചു; 'പോറ്റിയേ കേറ്റിയേ' ഗാനത്തിനെതിരെ സിപിഎം പരാതി നല്‍കും

ഒരു ദിവസം എത്ര കാപ്പി വരെ ആകാം

'കടുവയെ വച്ച് വല്ല ഷോട്ടും എടുക്കുന്നുണ്ടെങ്കിൽ വിളിക്കണം, ഞാൻ വരാം'; രാജമൗലിയോട് ജെയിംസ് കാമറൂൺ

വിസി നിയമനത്തിന് പിന്നാലെ കേരള സര്‍വകലാശാല രജിസ്റ്റര്‍ കെഎസ് അനില്‍കുമാറിനെ സ്ഥലം മാറ്റി

ബുര്‍ഖ ധരിക്കാതെ പുറത്തിറങ്ങി;ഭാര്യയെയും രണ്ട് പെണ്‍മക്കളേയും കൊന്ന് കക്കൂസ് കുഴിയിലിട്ട് യുവാവ്

SCROLL FOR NEXT