ചര്‍മ്മം തിളങ്ങാന്‍ പിങ്ക് ഡ്രിങ്ക് ഇന്‍സ്റ്റഗ്രാം
Health

നിർജ്ജലീകരണം തടയും; ചർമ്മത്തിന്റെ വരൾച്ച മറികടക്കാന്‍ 'പിങ്ക് ഡ്രിങ്ക്'

ബീറ്റ്‌റൂട്ട്, കുക്കുമ്പർ, നാരങ്ങ, മധുരനാരങ്ങ, പുതിനയില എന്നിവ ചേർത്ത് വളരെ ലളിതമായി ഉണ്ടാക്കുന്നതാണ് ഈ പിങ്ക് ഡ്രിങ്ക്

സമകാലിക മലയാളം ഡെസ്ക്

വേനലാണെങ്കിലും ശൈത്യമാണെങ്കിലും ചിലരുടെ ചർമ്മം പെട്ടന്ന് വരണ്ടു പോകുന്നത് ശ്രദ്ധിച്ചിട്ടുണ്ടോ? ഇത്തരത്തിൽ ചർമ്മം വരണ്ടുണങ്ങുന്നതിന് എത്ര മോയ്‌ച്ചറൈസർ പുരട്ടിയിട്ടും കാര്യമില്ല. കാരണം ചർമ്മത്തിന് ഉള്ളിൽ നിന്നും ഈർപ്പം കിട്ടണം. നിർജ്ജലീകരണമാണ് ഇതിന് കാരണം.

നന്നായി വെള്ളം കുടിക്കുക എന്നതാണ് പ്രധാന മാർ​ഗം. ശരീരത്തിലെ നിർജ്ജലീകരണം തടയുന്നതിന് അടുത്തിടെ ന്യൂട്രീഷനിസ്റ്റായ കിരൺ കുക്‌ജേര ഇൻസ്റ്റ​ഗ്രാമിലൂടെ പങ്കുവെച്ച പിങ്ക് ​ഡ്രിങ്ക് ആണ് ഇപ്പോൾ സോഷ്യൽമീഡിയയിലും വൈറലാകുന്നത്. ബീറ്റ്‌റൂട്ട്, കുക്കുമ്പർ, നാരങ്ങ, മധുരനാരങ്ങ, പുതിനയില എന്നിവ ചേർത്ത് വളരെ ലളിതമായി ഉണ്ടാക്കുന്നതാണ് ഈ പിങ്ക് ഡ്രിങ്ക്. ഇത് ഉള്ളിൽ നിന്നും ഉന്മേഷം നൽകുക മാത്രമല്ല ചർമ്മത്തിന്റെ ആരോ​ഗ്യത്തിന് ഏറെ ​ഗുണം ചെയ്യുന്നതുമാണ്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ബീറ്റ്റൂട്ടിൽ ധാരാളം ആൻ്റിഓക്‌സിഡൻ്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തിലെ ഫ്രീ റാഡിക്കലുകളെ പ്രതിരോധിക്കുകയും വിഷാംശം ഇല്ലാതാക്കാനും സഹായിക്കുന്നു. കൂടാതെ കുക്കുമ്പർ, നാരങ്ങ, പുതിനയില, മധുരനാരങ്ങ എന്നിവയിൽ അടങ്ങിയ വിറ്റാമിനുകളും ധാതുക്കളും ജലാംശവും ആരോഗ്യകരമായ ചർമ്മകോശങ്ങളുടെ പ്രവർത്തനത്തെ സഹായിക്കുന്നു. ദിവസം മുഴുവൻ ആവശ്യത്തിന് വെള്ളം കുടിക്കാത്തവർക്കും നിർജ്ജലീകരണം അനുഭവപ്പെടുന്നവർക്കും ഈ പിങ്ക് ഡ്രിങ്ക് കുടിക്കുന്നത് നല്ലതാണ്.

പിങ്ക് ഡ്രിങ്ക് എങ്ങനെ ഉണ്ടാക്കാം

വൃത്തിയാക്കി കഷ്ണങ്ങളാക്കിയ ബീറ്റ്റൂട്ട്, കുക്കുമ്പർ, നാരങ്ങ, മധുരനാരങ്ങ, പുതിനയില എന്നിവ ഒരു ജാറിലേക്ക് വെള്ളവും ചേർത്ത് ഇളക്കുക. രണ്ട് മുതൽ മൂന്ന് മണിക്കൂർ വരെ വെച്ച ശേഷം നന്നായി ഇളക്കി കുടിക്കാം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല, കൂപ്പുകുത്തി ഓഹരി വിപണി

രാവിലെ നാം ചെയ്യുന്ന ഈ തെറ്റുകൾ ഒഴിവാക്കാം

ഇങ്ങോട്ട് ആരും വരണ്ട; വിവാദങ്ങൾക്ക് പിന്നാലെ മാധ്യമ പ്രവർത്തകർക്ക് വിലക്കുമായി ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ്

എയിംസ് മോഡലില്‍ മൂന്ന് ആയുര്‍വേദ ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍; നിംഹാന്‍സ് കേന്ദ്രം വടക്കേ ഇന്ത്യയിലും

കാമുകി ജീവനൊടുക്കി, പിന്നാലെ കോവളത്ത് പൊലീസ് ഓഫിസര്‍ മരിച്ച നിലയില്‍

SCROLL FOR NEXT