colon cancer Pexels
Health

വന്‍കുടല്‍ കാന്‍സറിനുള്ള സാധ്യത 20 ശതമാനം വരെ കുറയും, ഡയറ്റില്‍ വേണം ഈ നാല് ഭക്ഷണങ്ങള്‍

അമേരിക്കന്‍ കാന്‍സര്‍ സൊസൈറ്റിയുടെ കണക്ക് പ്രകാരം ലോകത്ത് വൻകുടൽ കാൻസർ ബാധിതരുടെ എണ്ണം ദിനംപ്രതി പെരുകുകയാണ്.

സമകാലിക മലയാളം ഡെസ്ക്

മ്മുടെ ദഹനവ്യവസ്ഥയിൽ നിർണായകമായ അവയവമാണ് വൻകുടൽ. ഭക്ഷണം ദഹിപ്പിക്കുന്നതിനും, വെള്ളവും പോഷകങ്ങളും ആഗിരണം ചെയ്യുന്നതിനും, ശരീരത്തിൽ നിന്ന് മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിനും വൻകുടലിൻ്റെ സഹായം അത്യാവശ്യമാണ്. വിറ്റാമിൻ കെ, ബി വിറ്റാമിനുകൾ പോലുള്ള പ്രധാനപ്പെട്ട വിറ്റാമിനുകൾ ഉത്പാദിപ്പിക്കുന്ന നല്ല ബാക്ടീരിയകളും വന്‍കുടലില്‍ അടങ്ങിയിട്ടുണ്ട്.

എന്നാല്‍ അമേരിക്കന്‍ കാന്‍സര്‍ സൊസൈറ്റിയുടെ കണക്ക് പ്രകാരം ലോകത്ത് വൻകുടൽ കാൻസർ ബാധിതരുടെ എണ്ണം ദിനംപ്രതി പെരുകുകയാണ്. പ്രാരംഭ ലക്ഷണങ്ങൾ തിരിച്ചറിയാൻ വൈകുന്നത് രോ​ഗം വഷളാകാൻ കാരണമാകും. ചികിത്സയെക്കാൾ പ്രതിരോധമാണ് പ്രധാനം. ഭക്ഷണക്രമത്തിൽ നിന്നാണ് അത് ആരംഭിക്കേണ്ടത്. ലളിതവും പോഷകസമൃദ്ധവുമായ ഭക്ഷണങ്ങള്‍ക്ക് കുടലിനെ സംരക്ഷിക്കുന്നതിലും, അര്‍ബുദത്തിന് മുമ്പുള്ള വളര്‍ച്ചകള്‍ കുറയ്ക്കുന്നതിലും, മൊത്തത്തിലുള്ള അപകടസാധ്യത കുറയ്ക്കുന്നതിലും ശക്തമായ പങ്ക് വഹിക്കാന്‍ കഴിയും.

വന്‍കുടല്‍ കാന്‍സര്‍ സാധ്യത കുറയ്ക്കാന്‍ നാല് തരം ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തണമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. പ്രോബയോട്ടിക്‌സ്, പ്രീബയോട്ടിക്‌സ് , കാല്‍സ്യം , നാരുകള്‍, പോളിഫെനോളുകള്‍ എന്നിവയാല്‍ സമ്പന്നമായ ഭക്ഷണങ്ങളാണ് അവ. ഇത് വന്‍കുടലിനെ പ്രീകാന്‍സറസ് പോളിപ് രൂപീകരണങ്ങളില്‍ നിന്നും ഡിഎന്‍എ നാശത്തില്‍ നിന്നും സംരക്ഷിക്കുന്നു.

പ്രോബയോട്ടിക്‌സ്

പ്രോബയോട്ടിക്സും കാല്‍സ്യവും അടങ്ങിയ പാലുല്‍പ്പന്നങ്ങളോ സസ്യാധിഷ്ഠിതമോ ആയ തൈര്, കുടലിന്റെ ആരോഗ്യത്തിന് ഗുണകരമാണ്. ഓരോ 300 മില്ലിഗ്രാം കാല്‍സ്യവും വന്‍കുടല്‍ കാന്‍സറിനുള്ള സാധ്യത എട്ട് ശതമാനം വരെ കുറയ്ക്കുമെന്ന് ഗവേഷണങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. ആഴ്ചയില്‍ രണ്ട് തവണ തൈര് കഴിക്കുന്ന വ്യക്തികള്‍ക്ക് കുടലില്‍ പോളിപ്സ് - ചെറിയ, അര്‍ബുദത്തിന് മുമ്പുള്ള വളര്‍ച്ചകള്‍ കുറവാണെന്ന് മറ്റൊരു പഠനത്തില്‍ പറയുന്നു.

പ്രീബയോട്ടിക്‌സ്

ഇതിനൊപ്പം പ്രീബയോട്ടിക് ഭക്ഷണങ്ങളും ഉള്‍പ്പെടുത്തണം. ബെറികള്‍ പ്രീബയോട്ടിക് നാരുകളുടെ മികച്ച ഉറവിടമാണ്. മാത്രമല്ല, പ്രോബയോട്ടിക് സമ്പുഷ്ടമായ തൈരുമായി എളുപ്പത്തില്‍ ചേർത്ത് കഴിക്കാം. ശരീരത്തിന് ഗുണം ചെയ്യുന്ന കുടല്‍ ബാക്ടീരിയകള്‍ക്ക് ഭക്ഷണമായി പ്രവര്‍ത്തിക്കുന്ന നാരുകളുടെ ഒരു ഉപവിഭാഗമാണ് പ്രീബയോട്ടിക്കുകള്‍. പ്രീബയോട്ടിക്‌സും വന്‍കുടല്‍ കാന്‍സര്‍ പ്രതിരോധവും തമ്മിലുള്ള ബന്ധം തകര്‍ക്കുന്നു.

നാരുകള്‍

ദിവസേനയുള്ള നാരുകളുടെ ഉപഭോ​ഗ അളവ് വര്‍ധിപ്പിക്കുന്നത് വന്‍കുടല്‍ കാന്‍സറിനുള്ള സാധ്യത ഗണ്യമായി കുറയ്ക്കും . നാരുകളാല്‍ സമ്പന്നമായ അവോക്കാഡോയും ഒരു കപ്പ് മിക്‌സഡ് ബെറികളും കഴിച്ചാൽ വന്‍കുടല്‍ കാന്‍സറിനുള്ള സാധ്യത പത്ത് ശതമാനം വരെ കുറയ്ക്കുമെന്ന് പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു.

കട്ടൻ കാപ്പി

കഫീന്‍ അടങ്ങിയ അല്ലെങ്കില്‍ ഡീകാഫ് അടങ്ങിയ കട്ടന്‍ കാപ്പി പോളിഫെനോളുകളുടെയും പ്രീബയോട്ടിക് നാരുകളുടെയും സമ്പന്നമായ ഉറവിടമാണ്. ഇത് വന്‍കുടലിലെ കോശങ്ങളെ ഡിഎന്‍എ നാശത്തില്‍ നിന്ന് സംരക്ഷിക്കുന്നു. ഉയര്‍ന്ന കാപ്പി കുടിക്കുന്നത് വന്‍കുടല്‍ കാന്‍സറിനുള്ള സാധ്യത 15 മുതല്‍ 21 ശതമാനം വരെ കുറയ്ക്കുമെന്ന് പഠനങ്ങള്‍ കാണിക്കുന്നു.

Four foods that Reduce your risk of colon cancer

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ശബരിമല കട്ടിളപ്പാളിയിലെ സ്വര്‍ണ മോഷണം; രണ്ടാമത്തെ കേസിലും ഉണ്ണികൃഷ്ണന്‍ പോറ്റി അറസ്റ്റില്‍

ലോകകപ്പ് നേടിയാല്‍ അന്ന് പാടും! 4 വർഷം മുൻപ് തീരുമാനിച്ചു, ഒടുവിൽ ടീം ഇന്ത്യ ഒന്നിച്ച് പാടി... (വിഡിയോ)

ഓഫ് റോഡ് യാത്രാ പ്രേമിയാണോ?, വരുന്നു മറ്റൊരു കരുത്തന്‍; ഹിമാലയന്‍ 450 റാലി റെയ്ഡ്

'ഇനി കേരളത്തിലേക്കേ ഇല്ല'; ദുരനുഭവം പങ്കുവച്ച് വിനോദസഞ്ചാരിയായ യുവതി; സ്വമേധയാ കേസ് എടുത്ത് പൊലീസ്

മീനിന്റെ തല കഴിക്കുന്നത് നല്ലതോ ?

SCROLL FOR NEXT