Facial in saloon AI Image
Health

മുഖം മിനുക്കാന്‍ ഫേഷ്യല്‍, പക്ഷെ ഈ നാലെണ്ണം ഒഴിവാക്കണം

ഇത് പിഗ്മെന്റേഷന്‍ കുറയ്ക്കാനും മുഖക്കുരു നിയന്ത്രിക്കാനും സഹായിക്കും.

സമകാലിക മലയാളം ഡെസ്ക്

ന്തെങ്കിലും ചടങ്ങ് വരുമ്പോഴാണ് മുഖം മിനുക്കുന്ന കാര്യം ഓര്‍മവരിക. സമയം പരിമിതമായതു കൊണ്ട് തന്നെ ഫേഷ്യല്‍ തന്നെയാണ് മിക്കയാളുകളുടെയും ഫസ്റ്റ് ഓപ്ഷന്‍. മുഖം തിളങ്ങുമെന്ന് മാത്രമല്ല, ചര്‍മത്തിന് ഇത് വളരെ ആരോഗ്യപ്രദവുമാണ്.

ഇത് പിഗ്മെന്റേഷന്‍ കുറയ്ക്കാനും മുഖക്കുരു നിയന്ത്രിക്കാനും സഹായിക്കും. എന്നാല്‍ എല്ലാ ഫേഷ്യലുകളും സുരക്ഷിതമാകണമെന്നുമില്ല. ചിലത് ചര്‍മത്തില്‍ അസ്വസ്ഥത ഉണ്ടാക്കുകയും ഒഴിവാക്കേണ്ടതുമാണ്.

ഫ്രൂട്ട് ഫേഷ്യല്‍

കേള്‍ക്കുമ്പോള്‍ പ്രകൃതിദത്തം, ആരോഗ്യകരം, സുരക്ഷിതം എന്നൊക്കെ തോന്നാമെങ്കിലും ഇത് മുഖക്കുരു ട്രിഗര്‍ ചെയ്യുന്നതാണ്. മാത്രമല്ല, ഇത് ചര്‍മത്തിലെ പ്രകൃതിദത്ത എണ്ണ നീക്കം ചെയ്യുകയും ചെയ്യും. ചര്‍മത്തിന്‍റെ ആരോഗ്യത്തിന് ഫ്രൂട്ട് ഫേഷ്യല്‍ ഒഴിവാക്കുന്നതാണ് നല്ലത്.

സലൂണ്‍ ഹൈഡ്രാഫേഷ്യല്‍

എന്ത് തരം ഉല്‍പന്നമാണ് ഉപയോഗിക്കുന്നതെന്നതില്‍ ഉറപ്പില്ലാത്തതിനാല്‍ അവ നിങ്ങളുടെ ചര്‍മത്തിന് യോജിക്കുമോ എന്ന കാര്യത്തില്‍ ഉറപ്പു പറയാനാകില്ല. മാത്രമല്ല, ചര്‍മത്തിലെ സുഷിരങ്ങള്‍ വൃത്തിയാകണമെന്നുമില്ല.

ഗോള്‍ഡ് ഫേഷ്യല്‍

കല്യാണ സീസണില്‍ ഏറ്റവും കൂടുതല്‍ ഡിമാന്‍ഡ് ഉണ്ടാക്കുന്ന ഒരു ഫേഷ്യലാണിത്. ചെയ്യുമ്പോള്‍ മുഖത്തിനൊരു ലുക്ക് തരുമെങ്കിലും യഥാര്‍ഥത്തില്‍ ഇത് ചര്‍മത്തില്‍ പൊള്ളല്‍ ഉണ്ടാക്കും.

അരോമ ഫേഷ്യല്‍

സെന്‍സിറ്റീവ് ചര്‍മക്കാരില്‍ ഇത് ഒട്ടും യോജിക്കില്ല. ഇത് സോറിയാസിസ്, എക്‌സിമ, അലര്‍ജി പോലുള്ളവ ട്രിഗര്‍ ചെയ്യാം.

Four types parlour facial you must avoid

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ്‌ഐആര്‍ നടപടികൾ നിര്‍ത്തിവെക്കണം; ഹർജികൾ ഇന്ന് സുപ്രീംകോടതിയില്‍

സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ ഇന്ന് ഒപി ബഹിഷ്‌കരിക്കും

എസ്ഐആറിൽ കേരളത്തിന് നിർണായകം, കാലാവസ്ഥ ഉച്ചകോടിക്കിടെ തീപിടിത്തം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

യുഎന്‍ കാലാവസ്ഥ ഉച്ചകോടിയുടെ വേദിയില്‍ വന്‍ തീപിടിത്തം; ആയിരത്തിലേറെ പേരെ ഒഴിപ്പിച്ചു, കേന്ദ്രമന്ത്രിയടക്കം ഇന്ത്യന്‍ സംഘം സുരക്ഷിതര്‍

വീണ്ടും അമീബിക് മസ്തിഷ്ക ജ്വര മരണം; തിരുവനന്തപുരത്ത് യുവതി മരിച്ചു

SCROLL FOR NEXT