Belly Fat Pexels
Health

വെറും രണ്ടാഴ്ച മതി കുടവയര്‍ ഫ്ലാറ്റ് ആകാന്‍, ഈ മൂന്ന് കാര്യം മറക്കേണ്ട

വര്‍ക്ക്ഔട്ടിനും ഡയറ്റിനുമൊപ്പം ഇനി പറയുന്ന പൊടിക്കൈകള്‍ രണ്ട് ആഴ്ച പിന്തുടര്‍ന്നാല്‍ ചാടിയ വയര്‍ ഫ്ലാറ്റ് ആകും.

സമകാലിക മലയാളം ഡെസ്ക്

കുടവയറു കുറയ്ക്കാനുള്ള പെടാപ്പാടിലാണോ? എത്രത്തോളം വര്‍ക്ക്ഔട്ടും ഡയറ്റും ചെയ്താലും ചിലരുടെ വയറു മാത്രം കുറയില്ല. അത് ഒരുപക്ഷെ വര്‍ക്ക്ഔട്ടിന്‍റെയോ ഡയറ്റിന്‍റെയോ പ്രശ്നം കൊണ്ടിയിരിക്കണമെന്നില്ല. വര്‍ക്ക്ഔട്ടിനും ഡയറ്റിനുമൊപ്പം ഇനി പറയുന്ന പൊടിക്കൈകള്‍ രണ്ട് ആഴ്ച പിന്തുടര്‍ന്നാല്‍ ചാടിയ വയര്‍ ഫ്ലാറ്റ് ആകും.

വൈകുന്നേരം അത്താഴം നേരത്തെ കഴിക്കുക

ഡയറ്റ് ചെയ്തിട്ടു കാര്യമില്ല, സമയക്രമവും പ്രധാനമാണ്. അത്താഴം വൈകി കഴിക്കുന്നത് നിങ്ങളുടെ അധ്വാനത്തില്‍ വെള്ളമൊഴിക്കുന്നതു പോലെയാണ്. അത്താഴം പരമാവധി, വൈകുന്നേരം ഏഴ് മണിക്ക് മുന്‍പ് കഴിക്കുക. കൂടാതെ അത്താഴത്തില്‍ കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണം പരിമിതപ്പെടുത്താനും ശ്രദ്ധിക്കണം. ഇത് കൊഴുപ്പിനെ സംഹരിക്കുന്ന ഹോര്‍മോണുകളെ നിയന്ത്രിക്കുകയും രാത്രി ദഹനം മെച്ചപ്പെടുത്തുകയും ചെയ്യും.

അത്താഴം കഴിഞ്ഞ് നടത്തം

അത്താഴം കഴിഞ്ഞ് 20 മിനിറ്റ് നടക്കുന്നത് ദഹനം മെച്ചപ്പെടുത്താനും രക്തത്തിലെ പഞ്ചസാരയുടെ അളവു പെട്ടെന്ന് വര്‍ധിക്കുന്നത് തടയാനും സഹായിക്കും. മാത്രമല്ല, ക്രേമണ ഇത് രാത്രി വൈകി ഭക്ഷണത്തോടുള്ള ആസക്തി കുറയ്ക്കാനും സഹായിക്കും.

ഹെര്‍ബല്‍ വാട്ടര്‍

രാത്രി കിടക്കുന്നതിന് മുന്‍പ് ഹെ‍ര്‍ബല്‍ ചായ കുടിക്കുന്നത് വയറ്റില്‍ ബ്ലോട്ടിങ്, ഗ്യാസ് രൂപപ്പെടുന്നത്, വീക്കം പോലുള്ള പ്രശ്നങ്ങളെ മറികടക്കാന്‍ സഹായിക്കും.

ഹെര്‍ബല്‍ വാട്ടര്‍ എങ്ങനെ തയ്യാറാക്കാം

ഒരു കപ്പ് വെള്ളം തിളപ്പിക്കുന്നതിലേക്ക് അര ടീസ്പൂണ്‍ ജീരകം, പെരുജീരകം, അയ്മോദകം, ചെറുതായി അരിഞ്ഞ ഇഞ്ചിയും ഒരു നുള്ള് മഞ്ഞളും കുരുമുളകും ചേര്‍ക്കുക. നന്നായി തിളച്ച വെള്ളം ചെറുചൂടോടെ കുടിക്കാം. ഇത് വയറ്റിലെ അസ്വസ്ഥത കുറയ്ക്കാന്‍ സഹായിക്കും.

Get flatter tummy, reduce bloating in 2 weeks with these 3 simple tips

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അതിവേഗ പാത, ആര്‍ആര്‍ടിഎസ് റെയിലുമായി കേരളം; ആദ്യഘട്ടം തിരുവനന്തപുരം മുതല്‍ തൃശൂര്‍ വരെ

പ്രണയിക്കുന്നവര്‍ക്ക് അനുകൂലസമയം, ഈ ആഴ്ച നിങ്ങള്‍ക്കെങ്ങനെ

നിയമപരമായ കാര്യങ്ങളില്‍ അനുകൂലം

ശിവം ദുബെയുടെ വെടിക്കെട്ട് തുണച്ചില്ല; ന്യൂസിലൻഡിന് 50 റൺസിന്റെ വിജയം, സഞ്ജു നിരാശപ്പെടുത്തി

'ചര്‍ച്ചയ്ക്കില്ലെങ്കില്‍ ആക്രമണം ഉടന്‍', ഭീഷണിയുമായി ട്രംപ്; നേരിടുമെന്ന് ഇറാന്‍; യുദ്ധഭീതിയില്‍ പശ്ചിമേഷ്യ

SCROLL FOR NEXT