Ginger pexels
Health

കുടവയർ കുറയ്ക്കാൻ ഓട്ടവും ചാട്ടവും മതിയാക്കാം, ഇഞ്ചി മതി

വയറിന് ചുറ്റും അമിതമായി കൊഴുപ്പ് അടിഞ്ഞുകൂടിയ അവസ്ഥയെയാണ് അബ്‌ഡോമിനല്‍ ഒബിസിറ്റി

Author : സമകാലിക മലയാളം ഡെസ്ക്

ർക്ക്ഔട്ടും ഭക്ഷണം ക്രമീകരണവും പരീക്ഷിച്ചിട്ടും കുടവയർ മാത്രം കുറയുന്നില്ലേന്നാണോ? എങ്കിൽ പരീക്ഷിക്കാവുന്ന ഒന്നാണ് ഇ‍ഞ്ചി. ആയുർവേദത്തിൽ ഇഞ്ചിയെ ഒരു ഔഷധമായിട്ടു കൂടിയാണ് കാണുന്നത്. ഇഞ്ചിയിലെ ജിഞ്ചറോള്‍ എന്ന വസ്തുവാണ് തടികുറയ്ക്കാന്‍ സഹായിക്കുന്നത്. അതുപോലെ തന്നെ ദഹനപ്രശ്‌നങ്ങള്‍ക്കും ഒരു പരിഹാരമാണ് ഇഞ്ചി. ആര്‍ത്തവ സംബന്ധമായുള്ള വയറു വേദനയ്ക്കും ഇഞ്ചി നേര് കഴിച്ചാല്‍ ആശ്വാസം ലഭിക്കും.

വയറിന് ചുറ്റും അമിതമായി കൊഴുപ്പ് അടിഞ്ഞുകൂടിയ അവസ്ഥയെയാണ് അബ്‌ഡോമിനല്‍ ഒബിസിറ്റി അഥവാ സെന്‍ട്രല്‍ ഒബിസിറ്റി. ഇതു വെറും ഒരു ശരീര അഴകിന്റെ മാത്രം പ്രശ്‌നമായി കാണാവുന്ന ഒന്നല്ല. ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളും ഉണ്ടാക്കാം. കൊഴുപ്പ് രണ്ട് തരത്തിലാണ് വയറുഭാഗത്ത് രൂപപ്പെടുന്നത്. ഒന്ന് തൊലിക്കടിയില്‍ രൂപപ്പെടുന്ന സബ്കൂട്ടേനിയസ് ഫാറ്റ്. ഇത്തരത്തിലുള്ള കൊഴുപ്പ് വയറുഭാഗത്ത് മാത്രമല്ല ശരീരത്തിലെവിടെയും രൂപപ്പെടാം.

എന്നാല്‍ വയറിനുള്ളില്‍ രൂപപ്പെടുന്ന വിസറല്‍ ഫാറ്റ് അപകടകാരിയാണ്. ഇത് ആന്തരികാവയവങ്ങളുടെ ചുറ്റുമാണ് രൂപപ്പെടുന്നത്. ഭക്ഷണം കഴിക്കുന്നതിന് മുന്‍പ് ഒരു കഷ്ണം ഇഞ്ചി കടിച്ചു ചവച്ചു കഴിക്കുക. രാവിലെയും വൈകിട്ടും ഉച്ചയ്ക്കും ഇത് തുടരുക.

ഇത് നിങ്ങളുടെ അപചയപ്രക്രിയ ശക്തിപ്പെടുത്തും. ഇഞ്ചി ചതച്ച് ഇതില്‍ അല്‍പ്പം ചെറുനാരങ്ങനീരും ഉപ്പും ചേര്‍ത്ത് കഴിക്കുന്നതും വയര്‍ കുറയാന്‍ സഹായിക്കും. ഇഞ്ചി വെള്ളത്തിലിട്ടു തിളപ്പിച്ച ശേഷം ഈ വെള്ളം ഊറ്റിയെടുത്തു ചെറുനാരങ്ങ നീരും തേനും ചേര്‍ത്തു ദിവസവും മൂന്ന് തവണ കഴിക്കുന്നത് നല്ലതാണ്.

Ginger for reducing belly fat.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കളി തീർന്നു, വേ​ഗം രാജ്യം വിടണം'; ഇറാൻ ടീമിനോട് അമേരിക്ക; 'ക്രൂരതയെന്ന്' പരിശീലകൻ

സ്ത്രീകളുടെ സൗജന്യ യാത്രാസമയം മാറ്റണമെന്ന് പികെ ശ്രീമതി; ഒടുവില്‍ ക്ഷമാപണം

അമേരിക്ക - ഇറാന്‍ സമാധാന കരാര്‍ ഇന്ത്യയ്ക്ക് നേട്ടമാകുമോ?; ഹോര്‍മുസ് തുറക്കുന്നതുകൊണ്ട് സാധാരണക്കാരന് എന്തു ഗുണം?; എണ്ണ വിലയിലും ചാബഹാര്‍ തുറമുഖത്തിലും പ്രതീക്ഷ

കുരുക്കായത് കാമുകന്റെ വാട്‌സ്ആപ്പ് സ്റ്റാറ്റസ്; ഇന്‍ഷുറന്‍സ് തുകയ്ക്കായി സൈനികനായ ഭര്‍ത്താവിനെ കൊലപ്പെടുത്തി ഭാര്യ

'ഇത്തവണ ഇം​ഗ്ലണ്ട് ലോകകപ്പ് നേടും; ഇന്ത്യയും കളിക്കും പക്ഷേ, 2034 വരെ കാത്തിരിക്കണം'; ജോ പോൾ അഞ്ചേരി

SCROLL FOR NEXT