Breast Cancer Risk File
Health

തടി കുറയുന്നതിനൊപ്പം സ്തനാർബുദ സാധ്യതയും കുറയും; ജിഎൽപി-1 മരുന്നുകൾ ബ്രസ്റ്റ് കാൻസർ സാധ്യത 30 ശതമാനം വരെ കുറച്ചുവെന്ന് പഠനം

GLP-1 മരുന്നുകൾ കഴിക്കുന്ന സ്ത്രീകളിൽ സ്തനാർബുദം ഉണ്ടാകാനുള്ള സാധ്യത ഗണ്യമായി കുറവാണെന്ന് പഠനം ചൂണ്ടിക്കാണിക്കുന്നു.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അഞ്ജു സി വിനോദ്‌

മിതവണ്ണം കുറയ്ക്കാൻ മരുന്നു ഉപയോ​ഗിക്കുന്നവരുടെ എണ്ണം ഇന്ന് വർധിച്ചുവരികയാണ്. സെലിബ്രിറ്റികൾ ഉൾപ്പെടെയുള്ള ആളുകൾ ഒസെംപിക്, വെ​ഗോവി തുടങ്ങിയ മരുന്നുകൾ ഉപയോ​ഗിക്കുന്നതിനെ കുറിച്ച് പങ്കുവെച്ചിട്ടുണ്ട്. അമിതവണ്ണം കുറയ്ക്കുന്നതിനും ടൈപ്പ് 2 ഡയബറ്റിസിൽ നിന്നും സംരക്ഷിക്കുന്ന ഈ മരുന്നുകൾ സ്തനാർബുദത്തെയും പ്രതിരോധിക്കുമെന്നാണ് പെൻസിൽവാനിയ സർവകലാശാല ​ഗവേഷകർ നടത്തിയ പഠനത്തിൽ വിശദീകരിക്കുന്നു.

ഒസെംപിക്, വെഗോവി, മൗൻജാരോ, സെപ്‌ബൗണ്ട് തുടങ്ങിയ GLP-1 മരുന്നുകൾ കഴിക്കുന്ന സ്ത്രീകളിൽ സ്തനാർബുദം ഉണ്ടാകാനുള്ള സാധ്യത ഗണ്യമായി കുറവാണെന്ന് പഠനം ചൂണ്ടിക്കാണിക്കുന്നു. 2026 ലെ അമേരിക്കൻ സൊസൈറ്റി ഓഫ് ക്ലിനിക്കൽ ഓങ്കോളജിയുടെ (ASCO) വാർഷിക യോഗത്തിൽ ഈ കണ്ടെത്തലുകൾ ​ഗവേഷകർ അവതരിപ്പിക്കുകയും ജെസിഒ ഓങ്കോളജി പ്രാക്ടീസിൽ പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു.

45നും 80നും ഇടയിൽ പ്രായമായ സ്ത്രീകളിൽ നടത്തിയ പഠനത്തിൽ GLP-1 മരുന്നുകൾ ഉപയോ​ഗിക്കാത്ത സ്ത്രീകളെ അപേക്ഷിച്ച് GLP-1 മരുന്നുകൾ ഉപയോ​ഗിച്ചവരിൽ സ്തനാർബുദം വരാനുള്ള സാധ്യത 30 ശതമാനം കുറവാണെന്ന് കണ്ടെത്തി. അമിതവണ്ണം സ്തനാർബദ സാധ്യത കൂട്ടുന്ന ഒരു പ്രധാന ഘടകമാണ്. മരുന്നുകളുടെ സഹായത്തോടെ ശരീരഭാരം കുറയുന്നതാകാം കാൻസർ സാധ്യത കുറയ്ക്കുന്നതെന്നാണ് ​ഗവേഷകർ വിലയിരുത്തുന്നത്. ആർത്തവ വിരാമത്തോടെ ഈ സാധ്യത കൂടുകയും ചെയ്യുന്നു.

കൂടാതെ ഇത്തരം മരുന്നുകൾ ശരീരത്തിലെ വീക്കം കുറയ്ക്കുകയും ചെയ്യുന്നു. ഇതും കാൻസർ സാധ്യത കുറയ്ക്കുന്നുണ്ടെന്ന് ​ഗവേഷകർ പറയുന്നു. GLP-1 മരുന്നുകൾക്ക് ഇൻസുലിൻ സംവേദനക്ഷമത മെച്ചപ്പെടുത്താനും ഇൻസുലിൻ പ്രതിരോധം കുറയ്ക്കാനും കഴിയും. ഇതിനൊപ്പം മെറ്റബോളിക് തകരാറുകളും സ്തനാർബുദ സാധ്യത വർധിപ്പിക്കുന്നവയാണ്. അതേസമയം GLP-1 മരുന്നുകൾ നേരിട്ട് സ്തനാർബുദ അപകടസാധ്യത കുറയ്ക്കുമോ എന്നും കാൻസർ പ്രതിരോധത്തിനായി അവ ശുപാർശ ചെയ്യാൻ കഴിയുമോ എന്നും നിർണയിക്കാൻ നിരവധി ക്ലിനിക്കൽ ട്രയലുകൾ അനിവാര്യമാണെന്നും ഗവേഷകർ കൂട്ടിച്ചേർക്കുന്നുണ്ട്.

വിശപ്പ് കുറച്ചുകൊണ്ടാണ് GLP-1 മരുന്നുകൾ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നത്. വയറുനിറഞ്ഞുവെന്ന തോന്നലുണ്ടാക്കുന്ന ഹോർമോണിനെ അനുകരിക്കുകയാണ് ഇവ ചെയ്യുന്നത്. അതോടൊപ്പം ഇവ ഇൻസുലിൻ നിർമാണത്തിന്റെ തോത് കൂട്ടുന്നുമുണ്ട്. അതുകൊണ്ടാണ് പ്രമേഹത്തിന്‌ ഈ മരുന്ന് ഉപയുക്തമാകുന്നത്.

GLP-1 weight loss medicine may help to reduce Breast Cancer risk

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സര്‍ക്കാര്‍ മാറിയത് കാട്ടാന അറിഞ്ഞിട്ടില്ല'; രണ്ടാഴ്ചയ്ക്കിടെ ജീവന്‍ നഷ്ടമായത് ആറുപേര്‍ക്ക്; ഒരു സംവിധാനവും ഉണ്ടായില്ല'

കൂടുതല്‍ പേര്‍ക്ക് ഷിഗല്ല; വയനാട്ടില്‍ 13 സ്‌കൂള്‍ക്ക് അവധി; ജാഗ്രത

ലോകകപ്പില്‍ മെസിയും റൊണാള്‍ഡോയും നേര്‍ക്കുനേര്‍ വരുമോ? സാധ്യതകള്‍ ഇങ്ങനെ

ഉറക്കം പോയാലും ആരോ​ഗ്യം പോകില്ല, ധൈര്യമായി കളി കാണാം, ശ്രദ്ധിക്കേണ്ടത് ഇത്ര മാത്രം

അർജന്റീനയുടെ മൂന്നാം കിരീടം മുതൽ സമുറായി പ്രതാപം വരെ; ജഴ്സികൾ ഒളിപ്പിക്കുന്ന ചരിത്രപാഠങ്ങൾ

SCROLL FOR NEXT