Green Apple and Red Apple Pexels
Health

കുടലിന്റെ ആരോ​ഗ്യത്തിന് ​ഗ്രീൻ ആപ്പിളോ ചുവന്ന ആപ്പിളോ നല്ലത്?

ചുവന്ന വെറൈറ്റികളും ഗ്രീന്‍ ആപ്പിളുമാണ് പ്രധാനം.

സമകാലിക മലയാളം ഡെസ്ക്

'ആൻ ആപ്പിൾ എ ഡേ, കീപ്സ് ദി ഡോക്ടർ എവേ'- എന്ന ചൊല്ല് ചെറിയ ക്ലാസ് മുതൽ പഠിപ്പിക്കുന്നതാണ്. അത്രയേറെ ആരോ​ഗ്യ​ഗുണങ്ങളുള്ള പഴമാണ് ആപ്പിൾ. ഇങ്ങനെയൊക്കെയാണ് കാര്യങ്ങളെങ്കിലും ആപ്പിള്‍ പലതരമുണ്ട്. ചുവന്ന വെറൈറ്റികളും ഗ്രീന്‍ ആപ്പിളുമാണ് പ്രധാനം. ഇതില്‍ ഏതാണ് കുടലിന്റെ ആരോഗ്യത്തിന് ഗുണകരമെന്ന് ചോദിച്ചാൽ. പഞ്ചസാരയുടെ അളവും ആന്റിഓക്‌സിഡന്റുകളും നാരുകളുമാണ് ​ഗ്രീൻ ആപ്പിളിന്റെയും ചവന്ന ആപ്പിളിന്റെയും പോഷകഗുണത്തില്‍ വ്യത്യാസങ്ങള്‍ ഉണ്ടാക്കുന്നത്.

ഗ്രീന്‍ ആപ്പിള്‍

ഗ്രീന്‍ ആപ്പിളുകള്‍ക്ക് മധുരത്തെക്കാള്‍ പുളിയാണ് മുന്നില്‍ നില്‍ക്കുന്നത്. കൂടാതെ ഇവയ്ക്ക് ഗ്ലൈസെമിക സൂചികയും കുറവാണ്. അതുകൊണ്ട് തന്നെ പ്രമേഹ രോഗികള്‍ക്ക് ഗ്രീന്‍ ആപ്പിള്‍ ഒരു നല്ല ചോയിസ് ആണ്. നാരുകളുടെ അളവിലും ചുവന്ന ആപ്പിളിനെക്കാള്‍ ഗ്രീന്‍ ആപ്പിള്‍ തന്നെയാണ് മുന്നില്‍.

ഇത് മലബന്ധം കുറയ്ക്കാനും കുടലിലെ നല്ല ബക്ടീരിയയുടെ വളര്‍ച്ചയെ സഹായിക്കുകയും ചെയ്യുന്നു. ഇവയില്‍ ആന്റി-ഇന്‍ഫ്ലമേറ്റിറി, ആന്റിഓക്‌സിഡന്റ് ഗുണങ്ങള്‍ അടങ്ങിയ പോളിഫിനോളുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് ഓക്‌സിഡേറ്റീവ് സമ്മര്‍ദത്തില്‍ നിന്നും ശരീരവീക്കത്തില്‍ നിന്നും സംരക്ഷണം നല്‍കുന്നു.

ചുവന്ന ആപ്പിള്‍

മധുരമുള്ള നല്ല ചുവന്ന ആപ്പിളില്‍ ആന്തോസയാനി എന്ന ആന്റി-ഓക്സിഡന്റുകൾ ധാരാളം അടങ്ങിയിട്ടുണ്ട്. ആപ്പിളിന്റെ തൊലിയിലാണ് ഇവ ഉള്ളത്. ഇത് ഓക്‌സിഡേറ്റീവ് സമ്മര്‍ദം കുറയ്ക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്നു. ശരീരവീക്കം തടയുന്നതിലൂടെ കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും ഇത് ​ഗുണകരമാണ്.

ചുവപ്പോ പച്ചയോ നല്ലത്

ഇവ രണ്ടും കുടലിന്റെ ആരോഗ്യത്തിന് മികച്ചതാണ്. എന്നാല്‍ പഞ്ചസാരയുടെ അളവു കുറവായതുകൊണ്ടും നാരുകളുടെ അളവു കൂടുതലായതു കൊണ്ടും ചുവന്ന ആപ്പിളുകളെക്കാള്‍ അല്‍പം മികച്ചത് ഗ്രീന്‍ ആപ്പിള്‍ ആണ്. എന്നാല്‍ ചുവന്ന ആപ്പിള്‍ ഗ്രീന്‍ ആപ്പിളിനെ അപേക്ഷിച്ച് കൂടുതല്‍ പ്രീബയോക്ടിക് ആണ്. കൂടാതെ ഇവ രണ്ടിലും അടങ്ങിയ വിറ്റാമിന്‍ സി, പൊട്ടാസ്യം പ്രതിരോധശേഷി മെച്ചപ്പെടുത്താന്‍ സഹായിക്കും.

ആപ്പിള്‍ കഴിക്കുമ്പോള്‍

ഏതു തരം ആപ്പിള്‍ ആണെങ്കിലും തൊലിയോടെ കഴിക്കാന്‍ ശ്രമിക്കുക. കാരണം ആപ്പിളിന്റെ തൊലിയിലാണ് ആന്റിഓക്‌സിഡന്റുകളും നാരുകളും ധാരാളം അടങ്ങിയിരിക്കുന്നത്.

Green Apple or Red Apple; Which is more healthy

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ദേഷ്യം വന്നപ്പോള്‍ കുഞ്ഞിനെ കൊന്നു'; അങ്കമാലി കൊലപാതകത്തില്‍ കുറ്റം സമ്മതിച്ച് അമ്മൂമ്മ

വീണ്ടും വിര്‍ച്വല്‍ അറസ്റ്റ്: സിബിഐ ചമഞ്ഞ് ഡോക്ടറില്‍ നിന്ന് 1.30 കോടി തട്ടി, ഭുരിഭാഗവും തിരിച്ചുപിടിച്ച് പൊലീസ്

'ദേഷ്യം വന്നപ്പോൾ കുഞ്ഞിനെ കൊന്നു', പ്രശാന്തിനെ മാറ്റും; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

പുനെ ഭൂമി ക്രമക്കേട്: അജിത് പവാറിന്റെ മകനെതിരായ ആരോപണം അന്വേഷിക്കാന്‍ ഫട്‌നാവിസിന്റെ നിര്‍ദേശം

പെന്‍ഷന്‍ പ്ലാന്‍ ഉണ്ടോ?, എന്‍പിഎസില്‍ മാസംതോറും നിക്ഷേപിക്കാം; എസ്‌ഐപി രജിസ്‌ട്രേഷന്‍ ഇങ്ങനെ

SCROLL FOR NEXT