Hair Fall during dieting Pexels
Health

ഡയറ്റിങ് കാരണം മുടികൊഴിച്ചിൽ ഉണ്ടാകുമോ? ഇക്കാര്യങ്ങൾ നിസാരമാക്കരുത്

ശരീരഭാരം കുറയ്ക്കാനായി ഭക്ഷണത്തിൽ വരുത്തുന്ന മാറ്റം തന്നെയാണ് ഇതിന് പിന്നിലെ കാരണവും.

സമകാലിക മലയാളം ഡെസ്ക്

രീരഭാരം കുറയ്ക്കാൻ കഠിനമായ പരിശ്രമങ്ങൾ ആവശ്യമാണ്. ഫലം കാണാൻ ഒരുപാട് സമയമെടുക്കും എന്നു മാത്രമല്ല ഇതിനിടയിൽ പല പ്രശ്‌നങ്ങളെയും അതിജീവിക്കേണ്ടിയും വരികയും ചെയ്യും. അതിലൊന്നാണ് മുടികൊഴിച്ചിൽ.

ശരീരഭാരം കുറയ്ക്കാനായി ഭക്ഷണത്തിൽ വരുത്തുന്ന മാറ്റം തന്നെയാണ് ഇതിന് പിന്നിലെ കാരണവും. ഭക്ഷണം നിയന്ത്രിക്കുമ്പോൾ ശരീരത്തിന് അവശ്യം വേണ്ട ചില പോഷകങ്ങളുടെ ലഭ്യത കുറയാം. ഇത് മുടികൊഴിച്ചിലിലേക്ക് നയിക്കും.

പ്രതിരോധം എങ്ങനെ

ആരോഗ്യകരമായ ഭക്ഷണക്രമം നിലനിർത്തിക്കൊണ്ടുള്ള ശരീരഭാരം കുറയ്ക്കൽ പ്രക്രിയയാണ് മുടികൊഴിച്ചിൽ തടയാനുള്ള ഒരേയൊരു മാർഗം. ക്രാഷ് ഡയറ്റുകൾ പരീക്ഷിക്കുമ്പോഴാണ് അമിതമായ മുടി കൊഴിച്ചിൽ ഉണ്ടാകുന്നത്.

കലോറി പൂർണ്ണമായും ഒഴിവാക്കരുത്: ശരീരത്തിൻ ഊർജ്ജം വേണമെങ്കിൽ പതിവായി കുറച്ച് കലോറി വേണമെന്ന കാര്യം മറക്കരുത്. അതുകൊണ്ട് കലോറി പൂർണ്ണമായും ഉപേക്ഷിക്കുന്നത് സമ്മർദ്ദവും ക്ഷീണവും അനുഭവപ്പെടാൻ ഇടയാക്കും. ഇത് മുടിയുടെ ആരോ​ഗ്യത്തെ കൂടുതൽ ബാധിക്കും.

നിയന്ത്രിത ഭക്ഷണരീതികൾ വേണ്ട: സുഗമമായി പ്രവർത്തിക്കണമെങ്കിൽ നമ്മുടെ ശരീരത്തിന് എല്ലാത്തരം പോഷകങ്ങളും കുറച്ച് അളവിൽ ആവശ്യമാണെന്നാണ് ആരോ​ഗ്യവിദ​ഗ്ധർ പറയുന്നത്. ഒരു പ്രത്യേക പോഷകം കുറയ്ക്കുന്നത് ശരീരത്തിൽ പ്രതിഫലിക്കും.

ക്രാഷ് ഡയറ്റുകൾ ഒഴിവാക്കുക: പതിയെ തിന്നാൽ പനയും തിന്നാം എന്നല്ലേ, ശരീരഭാരം കുറയ്ക്കാനുള്ള പരിശ്രമത്തിനിടയിലും ഇക്കാര്യം ഓർക്കണം. ക്രാഷ് ഡയറ്റുകൾ നോക്കുന്നത് പെട്ടെന്നുള്ള മാറ്റങ്ങൾ സമ്മാനിക്കുമെങ്കിലും ഇത് ദീർഘകാലാടിസ്ഥാനത്തിൽ പല പാർശ്വഫലങ്ങളും അനുബന്ധ ആരോഗ്യപ്രശ്നങ്ങളും സൃഷ്ടിച്ചേക്കാം.

Weight loss tips: How to reduce hair fall due to dieting

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എം ആര്‍ രാഘവവാര്യര്‍ക്ക് കേരള ജ്യോതി; കേരള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

യുഎഇ ക്യാമ്പിങ് നിയമങ്ങൾ : മാലിന്യം വലിച്ചെറിഞ്ഞാൽ, 30,000 മുതൽ10 ലക്ഷം ദിർഹം വരെ പിഴ

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌കജ്വര മരണം; ഈ മാസം മരിച്ചത് 12 പേര്‍

കെജരിവാളിന്റെ ശീഷ് മഹല്‍ 2; ചണ്ഡിഗഡിലെ ബംഗ്ലാവിന്റെ ചിത്രവുമായി ബിജെപി; മറുപടിയുമായി ആം ആദ്മി

'ടിഎന്‍ പ്രതാപന്‍ ഒരു രൂപ പോലും തന്നില്ല, സുരേഷ് ഗോപി എംപിയായപ്പോള്‍ ഒരു കോടി തന്നു; എല്‍ഡിഎഫിന് വേണ്ടി പ്രചരണത്തിനിറങ്ങില്ല'

SCROLL FOR NEXT