hair fall Meta AI Image
Health

മഴക്കാലത്ത് മുടികൊഴിച്ചിൽ കൂടുതലാണോ? ദിവസവും പാലിക്കേണ്ട ഹെയർ കെയർ ദിനചര്യ

ശരിയായ പരിചരണം നൽകിയില്ലെങ്കിൽ മുടി കൂടുതൽ ദുർബലമാകാനും പൊട്ടിപ്പോകാനും സാധ്യതയുണ്ട്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അഞ്ജു സി വിനോദ്‌

ഴക്കാലത്ത് പലരും നേരിടുന്ന ഒരു സാധാരണ പ്രശ്നമാണ് മുടികൊഴിച്ചിൽ. കാലാവസ്ഥയിലെ മാറ്റം, ഉയർന്ന ഈർപ്പം, ശിരോചർമത്തിലെ അഴുക്കും ഫംഗസ് ബാധയും, പോഷകക്കുറവും തുടങ്ങി പല കാരണങ്ങൾ ഇതിന് പിന്നിലുണ്ട്. ശരിയായ പരിചരണം നൽകിയില്ലെങ്കിൽ മുടി കൂടുതൽ ദുർബലമാകാനും പൊട്ടിപ്പോകാനും സാധ്യതയുണ്ട്.

ഈർപ്പം

മഴക്കാലത്ത് അന്തരീക്ഷത്തിലെ ഈർപ്പം വർധിക്കുന്നു. ഇത് സ്കാൽപ്പിലെ കൂടുതൽ എണ്ണയും വിയർപ്പും അടിഞ്ഞുകൂടാൻ കാരണമാകുന്നു. ഇതിലൂടെ മുടിയുടെ വേരുകൾ ദുർബലമാകുകയും മുടികൊഴിച്ചിൽ വർധിക്കുകയും ചെയ്യാം.

ശിരോചർമത്തിലെ അണുബാധ

നനഞ്ഞ ശിരോചർമം ഫംഗസുകൾക്കും ബാക്ടീരിയകൾക്കും വളരാൻ അനുയോജ്യമായ അന്തരീക്ഷം സൃഷ്ടിക്കുന്നു. ഇതുമൂലം താരൻ, ചൊറിച്ചിൽ, സ്കാൽപ്പിലെ അണുബാധ എന്നിവ ഉണ്ടാകാം.

മഴവെള്ളം

മഴവെള്ളത്തിൽ പൊടിപടലങ്ങളും രാസവസ്തുക്കളും കലരാനുള്ള സാധ്യത കൂടുതലാണ്. മഴയിൽ നനഞ്ഞ മുടി കഴുകാതെ വെച്ചാൽ അത് മുടിയുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും.

പോഷകക്കുറവ്

മഴക്കാലത്ത് പലരും ഭക്ഷണശീലങ്ങളിൽ മാറ്റം വരുത്താറുണ്ട്. ആവശ്യമായ പ്രോട്ടീൻ, അയൺ, സിങ്ക്, ബയോട്ടിൻ എന്നിവയുടെ കുറവ് മുടികൊഴിച്ചിലിന് കാരണമാകും.

മഴക്കാലത്ത് മുടികൊഴിച്ചിൽ തടയാൻ

മഴയിൽ നനഞ്ഞാൽ ഉടൻ മുടി കഴുകുക

മഴയിൽ നനഞ്ഞ മുടി ഏറെ നേരം വെക്കരുത്. വീട്ടിലെത്തിയ ഉടൻ ശുദ്ധജലത്തിൽ മുടി കഴുകി ഉണക്കുക.

മിതമായ ഷാംപൂ ഉപയോഗിക്കുക

ആഴ്ചയിൽ രണ്ടോ മൂന്നോ തവണ സൾഫേറ്റ് കുറഞ്ഞ മൈൽഡ് ഷാംപൂ ഉപയോഗിച്ച് തലച്ചർമ്മം വൃത്തിയാക്കുക.

മുടി പൂർണമായി ഉണക്കുക

നനഞ്ഞ മുടി കെട്ടിവെക്കുകയോ നനഞ്ഞ മുടിയടെ ഉറങ്ങുകയോ ചെയ്യരുത്. ഇത് ഫംഗസ് ബാധയ്ക്കും മുടിയുടെ വേരുകൾ ദുർബലമാകാനും കാരണമാകും.

എണ്ണ തേക്കുന്നത് നിയന്ത്രിക്കുക

അമിതമായി എണ്ണ പുരട്ടുന്നത് പൊടിയും അഴുക്കും പിടിക്കാൻ കാരണമാകും. എണ്ണ പുരട്ടുന്നെങ്കിൽ ഷാംപൂ ഉപയോഗിച്ച് നന്നായി കഴുകുക.

പോഷകസമൃദ്ധമായ ഭക്ഷണം

  • മുട്ട

  • മത്സ്യം

  • ഇലക്കറികൾ

  • ബദാം, വാൾനട്ട്

  • പയർവർഗങ്ങൾ

  • പഴങ്ങൾ

ഇവ മുടിവളർച്ചയ്ക്കും മുടിയുടെ വേരുകളുടെ ആരോഗ്യം നിലനിർത്തുന്നതിനും സഹായിക്കും.

ആവശ്യത്തിന് വെള്ളം കുടിക്കുക

മഴക്കാലത്തും ശരീരത്തിൽ ജലാംശം നിലനിർത്തുന്നത് അത്യാവശ്യമാണ്. ഇത് മുടിയുടെ ആരോഗ്യത്തിനും സഹായകരമാണ്.

ചീകുമ്പോൾ ശ്രദ്ധിക്കുക

നനഞ്ഞ മുടി ശക്തിയായി ചീകരുത്. വീതിയുള്ള പല്ലുകളുള്ള ചീപ്പ് ഉപയോഗിക്കുന്നതാണ് നല്ലത്.

ഹീറ്റ് സ്റ്റൈലിങ് കുറയ്ക്കുക

ഹെയർ ഡ്രയർ, സ്ട്രെയിറ്റ്നർ, കർളർ എന്നിവയുടെ അമിത ഉപയോഗം മുടിയെ കൂടുതൽ ദുർബലമാക്കും.

താരൻ നിയന്ത്രിക്കുക

താരൻ കൂടുതലാണെങ്കിൽ മെഡിക്കേറ്റഡ് ഷാംപൂ ഉപയോഗിക്കുകയോ ഡോക്ടറുടെ നിർദേശം തേടുകയോ ചെയ്യുക.

സ്കാൽപ്പ് വൃത്തിയായി സൂക്ഷിക്കുക

വിയർപ്പും അഴുക്കും അടിഞ്ഞുകൂടുന്നത് ഒഴിവാക്കുക. ശുചിത്വമുള്ള സ്കാൽപ്പ് മുടികൊഴിച്ചിൽ കുറയ്ക്കാൻ സഹായിക്കും.

എന്നാൽ, ഇനി പറയുന്ന ലക്ഷണങ്ങൾ കണ്ടാൽ ഡോക്ടറെ കാണാൻ ശ്രദ്ധിക്കണം

  • ദിവസേന അമിതമായി മുടി കൊഴിയുന്നത്

  • സ്കാൽപ്പിൽ ചൊറിച്ചിൽ, ചുവപ്പ്, വേദന

  • വൃത്താകൃതിയിൽ മുടി കൊഴിയുക

  • പെട്ടെന്ന് മുടി കനം കുറയുന്നത്

Hair Fall in Monsoon, Hair care tips

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നാളെ മുതല്‍ അതിതീവ്ര മഴ; അഞ്ച് ജില്ലകളില്‍ റെഡ് അലര്‍ട്ട്; ആറിടത്ത് ഓറഞ്ച്; ജാഗ്രത

400 കിലോമീറ്റര്‍ സഞ്ചരിച്ച് ആക്രമണം; ഇന്ത്യയ്ക്ക് കവചമൊരുക്കുന്ന എസ് 400 മിസൈലുകള്‍; പാക്കിസ്ഥാന് ആശങ്കയെന്തിന് ?

കുറഞ്ഞ ചെലവില്‍ പറക്കാം; ജൂലൈ 2 മുതല്‍ പ്രവാസികള്‍ക്കായി പുതിയ സര്‍വീസുകള്‍

നടിയെ ആക്രമിച്ച കേസ്: മെമ്മറി കാര്‍ഡ് പരിശോധിച്ചതില്‍ പുനരന്വേഷണം വേണം; അതിജീവിത ഹൈക്കോടതിയില്‍

ബേക്കറി ജംഗ്ഷനിൽ വാഹനാപകടം; പരിക്കേറ്റ ഇരുചക്ര വാഹന യാത്രക്കാരന് രക്ഷകനായി കൃഷിമന്ത്രി ടി സിദ്ദിഖ്

SCROLL FOR NEXT