hair growth Meta AI Image
Health

മുടി വളരാൻ എണ്ണ തേച്ചിട്ടു കാര്യമില്ല, ഡയറ്റിൽ തിരുത്തേണ്ട അബദ്ധങ്ങൾ

ശരിയായ അളവിൽ പ്രോട്ടീനുകളും വിറ്റാമിനുകളും ധാതുക്കളും ഭക്ഷണത്തില്‍ അടങ്ങിയിട്ടുണ്ടെന്ന് ഉറപ്പാക്കണം.

സമകാലിക മലയാളം ഡെസ്ക്

മുടി കൊഴിച്ചിൽ തടയാൽ വില കൂടിയ ഉൽപ്പന്നങ്ങൾ വാങ്ങി ഉപയോ​ഗിക്കുന്ന നിരവധി ആളുകളുണ്ട്. എന്നാൽ ഏറ്റവും പ്രധാന ശ്രദ്ധ നൽകേണ്ട ഡയറ്റിലാണ്. ശരിയായ അളവിൽ പ്രോട്ടീനുകളും വിറ്റാമിനുകളും ധാതുക്കളും ഭക്ഷണത്തില്‍ അടങ്ങിയിട്ടുണ്ടെന്ന് ഉറപ്പാക്കണം.

മുടിയെ ആരോഗ്യത്തോടെ സംരക്ഷിക്കാന്‍ സഹായിക്കുന്ന ചില ഡയറ്റ് ടിപ്‌സ് ഇതാ...

മുടിയുടെ ആരോഗ്യത്തിന് കാല്‍സ്യം, ആന്റിഓക്‌സിഡന്റുകള്‍ എന്നിവ അടങ്ങിയ ജ്യൂസുകള്‍ ഏറെ നല്ലതാണ്. ഇവ അടങ്ങിയിട്ടുള്ള ഗോതമ്പിന്റെ പുല്ല് കൊണ്ടുള്ള ജ്യൂസ്, തക്കാളിയും ചീരയും ചേര്‍ന്ന ജ്യൂസ് എന്നിവ പതിവാക്കുന്നത് മുടിയെ കരുത്തുറ്റതാക്കും. റാഗി, മണിച്ചോളം, ഗോതമ്പ് എന്നിവയും മുടിയുടെ ആരോഗ്യത്തിന് നല്ലതാണ്.

നല്ല മുടിയിഴകള്‍ വേണമെങ്കില്‍ ചില ഇഷ്ടങ്ങളെയും മാറ്റിനിര്‍ത്തേണ്ടിവരും. അതില്‍ ഒന്നാണ് പഞ്ചസാര. റിഫൈന്‍ഡ് ഭക്ഷണപദാര്‍ത്ഥങ്ങളും പഞ്ചസാരയുമൊക്കെ ഒഴിവാക്കണമെന്നാണ് വിദഗ്ധര്‍ പറയുന്നത്.

അതേസമയം ബ്രഹ്മി, ബ്രംഗരാജ് തുടങ്ങിയ ഔഷധങ്ങള്‍ മുടിയുടെ കരുത്തിനും മുടികൊഴിച്ചില്‍ കുറയ്ക്കാനും സഹായിക്കും. പ്രോട്ടീനും ഇരുമ്പും അടങ്ങിയ ഭക്ഷണം മുടിക്ക് നല്ലതാണ്. മുട്ട, പച്ചിലകറികള്‍, മീന്‍ എന്നിവ മുടിയെ കരുത്തോടെ കാക്കാന്‍ സഹായിക്കും.

Hair growth tips, foods to eat

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പ്രത്യേക പാർലമെന്റ് സമ്മേളനം ഇന്നുമുതൽ; വനിതാ സംവരണ, ഡിലിമിറ്റേഷന്‍ ബില്ലുകൾ ചർച്ചയ്ക്ക്

വിഴിഞ്ഞത്ത് അതിക്രൂര കൊലപാതകം; യുവാവിനെ റോഡില്‍ മര്‍ദ്ദിച്ച് കൊലപ്പെടുത്തി

രണ്ടാംഘട്ട ചർച്ച ഇസ്ലാമാബാദിൽ?, യുഎസ് 'സന്ദേശ'വുമായി അസിം മുനിർ ഇറാനിൽ; യുഎഇയും ഇറാനും തമ്മിൽ ഉന്നതതല ചർച്ച

റഷ്യൻ, ഇറാൻ എണ്ണ വാങ്ങാൻ ഇന്ത്യക്ക് നൽകിയ ഇളവ് അമേരിക്ക പുതുക്കില്ല; 'യുഎസിൽ നിന്നും എണ്ണ ഇറക്കുമതി വർധിപ്പിക്കണം'

Today's Rashi Phalam April 16 |അമിതമായ ഉത്കണ്ഠ ഒഴിവാക്കുക. കുടുംബ ചെലവുകൾ വർദ്ധിക്കും

SCROLL FOR NEXT