വർക്കലയിൽ 5 സ്പാകൾ പൂട്ടിച്ചു, ഹോം സ്റ്റേയുടെ മറവിൽ അനാശാസ്യത്തിന് 5 പേർ അറസ്റ്റിൽ‌

നിയമപരമായ മാനദണ്ഡങ്ങൾ പാലിക്കാത്ത മറ്റ് ഏഴ് സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകുകയും ചെയ്തിട്ടുണ്ട്
sex racket busted in varkala
അനാശാസ്യം: 5 പേർ അറസ്റ്റിൽ‌ പ്രതീകാത്മക ചിത്രം
Edited By:
Updated on: 
1 min read

തിരുവനന്തപുരം: വർക്കലയിൽ പൊലീസ് നടത്തിയ പരിശോധനയിൽ അഞ്ച് സ്പാകൾ പൂട്ടിച്ചു. മതിയായ ലൈസൻസും അനുബന്ധ രേഖകളുമില്ലാതെ പ്രവർത്തിച്ച സ്ഥാപനങ്ങളാണ് പൂട്ടിച്ചത്. വർക്കലയിലും പരിസരപ്രദേശങ്ങളിലും സ്പാകളുടെ മറവിൽ അനാശാസ്യ പ്രവർത്തനങ്ങൾ നടക്കുന്നതായുള്ള രഹസ്യവിവരത്തെ തുടർന്നാണ് പൊലീസ് വ്യാപക പരിശോധന നടത്തിയത്.

നിയമപരമായ മാനദണ്ഡങ്ങൾ പാലിക്കാത്ത മറ്റ് ഏഴ് സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകുകയും ചെയ്തിട്ടുണ്ട്. ഹോം സ്റ്റേയുടെ മറവിൽ അനാശാസ്യ പ്രവർത്തനങ്ങൾ നടത്തിയതിന് അഞ്ചു പേർ അറസ്റ്റിലാകുകയും ചെയ്തിട്ടുണ്ട്. സ്ഥാപനത്തിന്റെ നടത്തിപ്പുകാരി, ഇടപാടുകാരെ ഓട്ടോറിക്ഷയിലും മറ്റുമായി എത്തിച്ചിരുന്ന ഏജന്റ്, ഇടപാടുകാർ എന്നിവർ ഉൾപ്പെടെ അഞ്ചുപേരാണ് അറസ്റ്റിലായതെന്ന് പൊലീസ് അറിയിച്ചു.

അനാശാസ്യം നടക്കുന്നു എന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ വർക്കല, അയിരൂർ പൊലീസ് സ്റ്റേഷൻ പരിധികളിലെ 12 സ്പാകളിലാണ് ഒരേസമയം പൊലീസ് മിന്നൽ പരിശോധന നടത്തിയത്. വർക്കലയിലെ വിനോദസഞ്ചാര മേഖല കേന്ദ്രീകരിച്ച് സ്പാകളുടെ മറവിൽ നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടക്കുന്നതായുള്ള വിവരങ്ങൾ ഗൗരവത്തോടെയാണ് കാണുന്നതെന്ന് പൊലീസ് വ്യക്തമാക്കി.

sex racket busted in varkala
18 വയസ്സില്‍ താഴെയുള്ളവര്‍ക്ക് ആരെയും ആക്രമിക്കാം, കൊല്ലാം എന്ന അവസ്ഥ ഗൗരവകരം: മന്ത്രി ചെന്നിത്തല
sex racket busted in varkala
ഊര്‍ജ പ്രതിസന്ധി മറികടക്കാന്‍ കേന്ദ്ര-സംസ്ഥാന പദ്ധതികള്‍ വേണം; കായംകുളം NTPC നിലയത്തില്‍ സോളാര്‍ വൈദ്യുതി സംഭരണ സംവിധാനം ഒരുക്കണം: കെ സി വേണുഗോപാല്‍
Summary

5 spas shut down in Varkala; 5 people arrested for illicit activities under the guise of a homestay

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER